മദ്യലഹരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച്‌ കാലൊടിച്ചു; അച്ഛനും മകനും അറസ്റ്റില്‍

ഇടുക്കി: മദ്യലഹരിയില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച്‌ കാലൊടിച്ച അച്ഛനും മകനും അറസ്റ്റില്‍. കല്ലാര്‍ ചേരിക്കല്‍ ഗോപി (59), മകന്‍ രാഹുല്‍ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കല്ലാര്‍ പാറയില്‍ വേണു (57) വിനെയാണ് ഇരുവരും ക്രൂരമായി മര്‍ദിച്ചത്. വേണുവിന്റെ നെഞ്ചിനും തലക്കും പരിക്കേറ്റിട്ടുണ്ട്.

കൂലിപ്പണിയെടുത്താണ് വേണു ഉപജീവനം നടത്തുന്നത്. രണ്ട് തവണ ഹൃദയാഘാതമുണ്ടായാളാണ് വേണു. ഗോപിയും മകന്‍ രാഹുലും വേണുവിന്റെ സുഹൃത്തുക്കളാണ്. സംസാരിക്കുന്നതിനിടെ ഗോപിയെ മകനായ രാഹുല്‍ അസഭ്യം പറഞ്ഞു. മകന്‍ പിതാവിനെ അസഭ്യം പറഞ്ഞത് വേണു ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇരുവരുടെയും ആക്രമണത്തില്‍ ബോധരഹിതനായ വേണുവിനെ പ്രദേശവാസികള്‍ നെടുങ്കണ്ടം താലുക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വേണുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Suicide Case | യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍; പൊലീസ് അന്വേഷണം

കൊല്ലം: കരുനാഗപ്പള്ളിയിലല്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ആരംഭിച്ച്‌ പൊലീസ്. കരുനാഗപ്പള്ളി പുലിയൂര്‍ വഞ്ചി നോര്‍ത്ത് ആതിരാലയത്തില്‍ ആതിരയെയാണ് ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുബിന്റെ വീട്ടിലാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സുബിന്‍ സ്വകാര്യ ചിട്ടി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സുബിന്‍ ലഹരിയ്ക്ക് അടിമയായിരുന്നെന്നും ഇതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആതിരയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ഫാനില്‍ ഷാള്‍ കെട്ടി കാല്‍ തറയിലൂന്നി തൂങ്ങി നില്‍ക്കുന്നതുമാണ് കണ്ടതെന്നും ആതിരയുടെ കൊലപാതകമാണെന്നുമാണ് വീട്ടുകാരുടെ ആരോപണം. 2016ലാണ് ഇരുവരും പ്രണയിച്ച്‌ വിവാഹിതരാകുന്നത്. സുബിന്റെ ഉപദ്രവം തുടരുന്നതിനാല്‍ ആതിരയുടെ വീട്ടുകാര്‍ തഴവയില്‍ പുതിയ വീട് നിര്‍മ്മിച്ച്‌ നല്‍കിയിരുന്നു.

വീണ്ടും പ്രശ്‌നം തുടങ്ങിയപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടിലായിരുന്ന ആതിരയെ മൂന്നാഴ്ച മുന്‍പാണ് സുബിനും സുഹൃത്തുക്കളും ചേര്‍ന്ന് സുബിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment