തിരുവനന്തപുരം: പന്നിയോട് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. സോനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂവെന്ന് ഡിവൈഎസ്പി പറഞ്ഞു.പന്നിയോട് തണ്ണിച്ചാന്‍ കുഴി സ്വദേശിനി സോനയാണ് ഇന്നലെ രാത്രി ഭര്‍ത്താവിന്റെ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
രാത്രി 11 ന് ഉറക്കം ഉണര്‍ന്നപ്പോള്‍ സോന തൂങ്ങി നില്‍ക്കുന്നതാണ് കാണുന്നത് എന്നാണ് ഭര്‍ത്താവ് വിപിന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ 9 മണിക്ക് വിപിന്‍ ഉറങ്ങി എന്ന് പറയുമ്പോഴും പത്തരവരെ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈനിൽ ഉണ്ടായിരുന്നു.
എന്നാല്‍ ഇവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായതായി ആരും പറയുന്നുമില്ല.രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം ആര്‍ഭാടമായാണ് ഇവരുടെ വിവാഹം നടത്തിയത്.
ഇന്നലെ വയറുവേദനയുള്ളതായി പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കാട്ടാക്കട സിഐ പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും മൊഴിയെടുത്തു.
ഇപ്പൊള്‍ കാട്ടാക്കട ഡിവൈഎസ്പി ഷിബു പെണ്‍കുട്ടിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം.
ഇരുവരും രണ്ട് സമുദായക്കാരാണ്. പെണ്‍കുട്ടി എസ്സിയും, ദര്‍ത്താവ് നാടര്‍ സമുദായവുമാണ്. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.
ഭര്‍ത്താവ് വിപിന്‍ ഓട്ടോ ഡ്രൈവറാണ്.ഇന്നലെ രാത്രിയോടെ കിടപ്പ് മുറിയിലാണ് സോന ആത്മഹത്യ ചെയ്തത്. മരിച്ച മുറിയില്‍ ഭര്‍ത്താവ് വിപിന്‍ ഉണ്ടായിരുന്നു. വിപിന്‍ ഉറക്കത്തില്‍ ആയിരുന്നുവെന്നാണ് പറയുന്നത്.
രാത്രി 11 ന് ഉറക്കം ഉണര്‍ന്നപ്പോള്‍ സോന തൂങ്ങി നില്‍ക്കുന്നതാണ്ണ് കണ്ടതെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്. 12 മണിയോടെ സോന മരിച്ചതായി ഭര്‍ത്താവ് ഭാര്യ മാതാവിനെ അറിക്കുന്നു.
ഇതിന് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കൊളെജിലും എത്തിച്ചു. വിപിനും അനുജന്‍ ഷിബിനും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.