ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്ബതികള്‍ മരിച്ചു

മാവേലിക്കര: കിടപ്പുമുറിയില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വയോധിക ദമ്ബതികള്‍ മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വിനോദ് നിവാസില്‍ രാഘവന്‍ (80), മണിയമ്മ (75) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 12 മണിയോടു കൂടിയായിരുന്നു സംഭവം.

വീട്ടിലെ കിടപ്പു മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറും പൊട്ടിത്തെറിച്ചു. എയര്‍ കണ്ടീഷനും വീട്ടുപകരണങ്ങളും പൂര്‍ണമായും കത്തി നശിച്ചു. ജനല്‍ ചില്ലുകളും പൊട്ടിത്തെറിച്ച അവസ്ഥയിലായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് മാവേലിക്കര സി.ഐ ബി. വിനോദ് കുമാര്‍ പറഞ്ഞു.

Related posts

Leave a Comment