തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5 സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്; 6 സീറ്റ് നഷ്ടപ്പെട്ട് എൽഡിഎഫ്

തിരുവനന്തപുരം ∙ ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു നേട്ടം.

എൽഡിഎഫിൽനിന്ന് യുഡിഎഫ് 5 സീറ്റുകൾ പിടിച്ചെടുത്തു. എൻഡിഎയും ഒരു സീറ്റ് പിടിച്ചെടുത്തതോടെ എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 സീറ്റുകൾ എൽഡിഎഫ് നിലനിർത്തി.

ഒരെണ്ണം മാത്രമാണ് പിടിച്ചെടുത്തത്. കൊല്ലം കോർപറേഷൻ, ബത്തേരി നഗരസഭ വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്തു.

പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ, തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് ഗരസഭ, 23 പഞ്ചായത്ത് വാർഡുകളിലും ആണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Related posts

Leave a Comment