കൊച്ചി; രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിനെട്ടാം ദിവസവും കുതിച്ചുയരുന്നു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയും പെട്രോളിന് 8.68 രൂപയുമാണ് കൂടിയത്. പെട്രോളിനേക്കാള്‍ വില ഡീസലിന് കൂടുന്നത് ഇതാദ്യമായാണ്. ഇതോടെ ഡീസലിന് വില ലിറ്ററിന് 79.88 രൂപയും പെട്രോളിന് 79.76 രൂപയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.08 രൂപയും, ഡീസലിന് 75.84 രൂപയുമാണ് വില. പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതാണ് ഡീസല്‍ വില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി പതിനെട്ടാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.