കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ എസ്.എഫ്.ഐ.
ഉയര്‍ത്തിയ പ്രതിഷേധ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ.
വി.ടി. ബല്‍റാം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ ഒരു പുല്ലും പറയണ്ട തുടങ്ങിയ മലയാള പ്രയോഗങ്ങളുടെ ‘തനി ഇംഗ്ലീഷ് പരിഭാഷ’യാണ് ബല്‍റാമിന്റെ കുറിപ്പ്
തൃശ്ശൂര്‍ കേരള വര്‍മ കോളേജിന്റെ പ്രവേശന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ ആ പരിപ്പ് ഇവിടെ വേകില്ലെന്ന് സൂചിപ്പിച്ച് വികലമായ ഇംഗ്ലീഷില്‍ your dal will not cook here bloody sanghi khan എന്ന് ബാനര്‍ എഴുതി സ്ഥാപിച്ചിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ അടക്കം ഈ ബാനറിലെ പ്രയോഗം വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
വി.ടി. ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം You won’t do any dry ginger നീ ഒരു ചുക്കും ചെയ്യില്ല Your instalment will not walk here നിന്റെ അടവ് ഇവിടെ നടക്കൂല You add no add നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല You don’t tell any grass നീ ഒരു പുല്ലും പറയണ്ട.
You bundle your bundle നിന്നെ കെട്ട് കെട്ടിക്കും.