ന്യൂഡല്‍ഹി/ തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ഞായറാഴ്ച വീണ്ടും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. 9 ദിവസംകൊണ്ട് പെട്രോളിന് 2.40 രൂപയും ഡീസലിന് 3.01 രൂപയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 94.81 രൂപയാണ് വില. ഡീസലിന് 89.70 രൂപയും. ശനിയാഴ്ച ഇന്ധന വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും എണ്ണ കമ്ബനികള്‍ കൂട്ടിയിരുന്നു.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.58 രൂപയും ഡീസലിന് 83.22 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, റേവ, മധ്യപ്രദേശിലെ അനുപൂര്‍, മഹാരാഷ്ട്രയിലെ പര്‍ഭാനി എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 രൂപ മറികടന്നു. മുംബൈയില്‍ പെട്രോളിന് 98.88 രൂപയും ഡീസലിന് 90.40 രൂപയുമാണ്. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായ 4 ദിവസം പെട്രോള്‍, ഡീസല്‍ വില കൂടിയിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇന്ധന വില വര്‍ധിച്ചിരുന്നു. ഫെബ്രുവരി 27ന് റെക്കോര്‍ഡിലെത്തിയ ഇന്ധന വില പിന്നീട് 24 ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. മാര്‍ച്ച് 24, 25 തീയതികളിലും മാര്‍ച്ച് 30നും വിലയില്‍ എണ്ണ കമ്ബനികള്‍ നേരിയ കുറവു വരുത്തി. 15 ദിവസം മാറ്റമില്ലാതെ തുടര്‍ന്നശേഷം ഏപ്രില്‍ 15നും വിലയില്‍ നേരിയ കുറവ് വരുത്തി. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മെയ് 4 മുതലായിരുന്നു വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്.
രാജ്യാന്തര എണ്ണവിലയും ഡോളര്‍ – രൂപ വിനിമയ നിരക്കുകളും അടിസ്ഥാനമാക്കിയാണ് ചില്ലറ വില്‍പന വില പുതുക്കി നിശ്ചയിക്കുന്നത്. ഒരുലിറ്റര്‍ പെട്രോളിന്റെ വിലയില്‍ 32.98 രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വില്‍പന നികുതി അല്ലെങ്കില്‍ വാറ്റ് 19.55 രൂപയാണ്. ഡീസലിന് കേന്ദ്ര എക്സൈസ് തീരുവ 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലര്‍ കമ്മീഷനും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ / ഡീസല്‍ വില (ലിറ്ററിന്)
അലപ്പുഴ – 93.21 / 88.20
എറണാകുളം- 92.87 / 87.89
ഇടുക്കി – 93.86/ 88.75
കണ്ണൂര്‍- 93.33 / 87.33
കാസര്‍ഗോഡ് – 93.80/ 88.78
കൊല്ലം – 93.62/ 88.59
കോട്ടയം- 93.12/ 88.12
കോഴിക്കോട്- 93.18 / 88.20
മലപ്പുറം- 94.09 / 89.02
പാലക്കാട്- 93.92/ 88.86
പത്തനംതിട്ട- 93.39/ 88.38
തൃശ്ശൂര്‍- 93.46/ 88.44
തിരുവനന്തപുരം- 94.81/ 89.70
വയനാട് – 94.25 / 89.15
ലോകത്തിലെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും കോവിഡ് ലോക്ക്ഡൗണിലേക്ക് പോയതോടെ എണ്ണ ആവശ്യകത കുറഞ്ഞിട്ടും രാജ്യാന്തര വിപണിയില്‍ എണ്ണ വില മുകളിലേക്ക് തന്നെയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡോയില്‍ വില 1.66 സെന്റ് വര്‍ധിച്ച് ബാരലിന് 68.71 ഡോളറിനാണ് വ്യാപാരം നടത്തിയത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡോയില്‍ വില 1.55 സെന്റ് വര്‍ധിച്ച് ബാരലിന് 65.37 ഡോളറായി.