Manoj K. Jayan | രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്‌ളാസില്‍ പാട്ടുമായി മനോജ് കെ. ജയന്‍; ഓര്‍മ്മകള്‍ നിറയുന്ന വീഡിയോ

തേജാലക്ഷ്മി എന്ന് വിളിക്കുന്ന കുഞ്ഞാറ്റയുടെയും കുഞ്ഞനുജന്‍ അമൃതിന്റെയും അച്ഛനാണ് മനോജ് കെ. ജയന്‍. ഈ സ്കൂള്‍ വര്‍ഷം ആരംഭിക്കുമ്ബോള്‍, മകന്റെ സ്കൂളിലെ നനുത്ത ഓര്‍മ്മയുടെ വീഡിയോയുമായി എത്തുകയാണ് അദ്ദേഹം. രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്‌ളാസില്‍ പോയി തന്നിലെ ഗായകനെ പുറത്തെടുക്കാന്‍ മനോജ് കെ. ജയന് അവസരം ലഭിച്ചിരുന്നു. ക്‌ളാസ്സിലെ ബാക്ക്ബെഞ്ചില്‍ ഒരാള്‍ കൂടിയുണ്ട്, ഭാര്യ ആശ. മനോജ് പാടുന്നത് ക്യാമറയില്‍ പകര്‍ത്തുകയാണ് ആശ. ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് അദ്ദേഹം കുറിച്ച വാക്കുകളാണിത്.

“ഇന്ന്.. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ,മോന്‍റെ (അമൃത്) ക്ലാസ്സില്‍ (ചോയ്സ് സ്കൂള്‍, എറണാകുളം) ഒരു ഫങ്ക്ഷന് പോയപ്പോള്‍.. ബാക്ക്ഗ്രൗണ്ടില്‍ ക്ലാസ് ടീച്ചറിന്റെ ശബ്ദം കേള്‍ക്കാം.. ഏറ്റവും ബാക്സീറ്റില്‍ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം. ക്ലാസ്സ് റൂമില്‍ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച്‌ ചിരിച്ചുല്ലസിച്ച്‌ പഠിക്കാന്‍, അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു,” മനോജ് കെ. ജയന്‍ കുറിച്ചു.

 

 

അടുത്തതായി മനോജ് കെ. ജയന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ടില്‍’ വേഷമിടും. മുന്‍പ് മമ്മൂട്ടിക്കൊപ്പവും, ഇപ്പോള്‍ മകനൊപ്പവും വേഷമിടാന്‍ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. ആ പോസ്റ്റ് ചുവടെ:

‘ഒരുപാട് സന്തോഷവും സ്നേഹവും മനോഹരമായ കുറെ ഓര്‍മ്മകളും സമ്മാനിച്ച്‌ ‘Salute’ എന്ന എന്റെ പ്രിയപ്പെട്ട സിനിമ pack up ആയി. ‘2005 ‘ല്‍ രാജമാണിക്യത്തില്‍ മമ്മൂക്കയുടെ അനുജനായി വേഷമിടുമ്ബോള്‍ ഞാന്‍ ഒട്ടും ചിന്തിച്ചിരുന്നില്ല 2021-ല്‍, ദുല്‍ഖറിന്റെ ചേട്ടനായി എനിക്ക് വേഷമിടേണ്ടി വരുമെന്ന്. ഇതൊരു അപൂര്‍വ്വഭാഗ്യം

ദുല്‍ഖര്‍. എന്തൊരു Sweet person ആണ് മോനെ നീ…Loveyou.. Dear റോഷന്‍ ഇത്, എന്റെ ചേട്ടനാണന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ, സ്നേഹത്തോടെ എന്നെ ചേര്‍ത്ത് പിടിച്ച്‌, പല തവണ, പല സമയത്ത് സെറ്റില്‍ വച്ച്‌ എല്ലാവരോടുമായി പറഞ്ഞപ്പോള്‍. എനിക്കുണ്ടായ സന്തോഷം, അഭിമാനം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.

എന്നിലെ നടന് തന്ന കരുതലിനും Supportനും നൂറു നന്ദി. my brilliant Director. ബോബി സഞ്ജയ് യുടെ ഒരു തിരക്കഥയില്‍ കഥാപാത്രമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു കുറെ നാളായി, കാരണം, നവ മലയാള സിനിമയിലെ ഏറ്റവും awesome ആയിട്ടുള്ള script writers ആണ് അവര്‍. കുറച്ച്‌ താമസിച്ചായാലും അവരുടെ മികച്ച ഒരു കഥാപാത്രമാവാന്‍ എനിക്ക് സാധിച്ചു, Thank you Dear Bobby and Sanjay.

Related posts

Leave a Comment