ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ നയതന്ത്ര ബാഗിലല്ലായിരുന്നുവെന്ന കേന്ദ്രവിദേശകാര്യമന്ത്രി സഹമന്ത്രി നിലപാട് തള്ളി കേന്ദ്ര ധനമന്ത്രാലയം. നയതന്ത്ര ബാഗിലൂടെ തന്നെയായിരുന്നു സ്വര്‍ണക്കടത്ത് നടന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി. പ്രതികളിലൊരാള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രേഖാമൂലം അറിയിച്ചു.
നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്തിയെന്ന വിവരം ജൂലൈ മാസത്തില്‍ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് പാഴ്സല്‍ എത്തിയത്. തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 30 കിലോ സ്വര്‍ണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസും എന്‍ഐഐയും കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. കേസന്വേഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ പിടികൂടിയ സ്വര്‍ണത്തിന്റെ കണക്കുകളും ധനമന്ത്രാലായം രേഖാമൂലം നല്‍കിയ മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. 2015-2016ല്‍ 2452 കിലോ, 2016-17ല്‍ 921.80 കിലോ, 2017-18ല്‍ 1996.93 കിലോ, 2018-19ല്‍ 2946 കിലോ, 2019-20ല്‍ 2629 കിലോ എന്നിങ്ങനെയാണ് കണക്ക്. 2020ല്‍ ഇതുവരെ 103.16 കിലോ സ്വര്‍ണവം പിടികൂടിയെന്നും ആന്റോ ആന്റണി എം പിയെ ധനകാര്യ സഹമന്ത്രി അറിയിച്ചു.