Covid Vaccine പേറ്റന്റ് ഒഴിവാക്കാന്‍ അമേരിക്ക; നീക്കം കമ്ബനികളുടെ എതിര്‍പ്പ് അവ​ഗണിച്ച്‌

വാഷിങ്ടണ്‍: ലോകത്താകമാനം കൊവിഡ് വ്യാപനം അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിന്റെ (Covid Vaccine) പേറ്റന്റ് ഒഴിവാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഫൈസര്‍, മോഡേണ കമ്ബനികളുടെ എതിര്‍പ്പ് അവ​ഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden) നടപടിക്കൊരുങ്ങുന്നത്. പേറ്റന്റ് ഒഴിവാക്കുന്നതിലൂടെ ഏത് ഉത്പാദകര്‍ക്കും വാക്സിന്‍ നിര്‍മിക്കാന്‍ സാധിക്കും. ഇതിലൂടെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ സാധിക്കും. കൊവിഡ് മഹാമാരി ആ​ഗോള ആരോ​ഗ്യ പ്രതിസന്ധിയാണെന്നും അസാധാരണ കാലത്ത് അസാധാരണ നടപടി ആവശ്യമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

വ്യാപാരങ്ങള്‍ക്ക് പേറ്റന്റ് പ്രധാനമാണെങ്കിലും പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ ഭരണകൂടം കൊവിഡ് വാക്സിനുകള്‍ക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിന്‍ തായ് പറഞ്ഞു. കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയാണ് ലോകവ്യാപാര സംഘടനയ്ക്കുള്ളില്‍, കൂടുതല്‍ മരുന്ന് കമ്ബനികളെ വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച്‌ ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാല്‍ വാക്സിന്‍ (Vaccine) ഉത്പാദക കമ്ബനികള്‍ ഇതിനെ എതിര്‍ത്തു.

: Covid19: ഇന്ത്യക്ക് അടിയന്തിര സഹായം നല്‍കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂര്‍ത്തി ബൈഡനോട്

ഫൈസര്‍, മൊഡേണ എന്നിവയടക്കമുള്ള കമ്ബനികള്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് പോകരുതെന്ന് ആവശ്യപ്പെടുകയും തങ്ങളുടെ എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തില്‍ അസാധാരണ തീരുമാനം അനിവാര്യമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. തീരുമാനം ലോകവ്യാപാര സംഘടനയെ അറിയിക്കും. അമേരിക്കയുടെ തീരുമാനത്തെ ലോകാരോ​ഗ്യ സംഘടന (WHO) സ്വാ​ഗതം ചെയ്തു. ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോ​ഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ​ഗെബ്രിയേസസ് കൊവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമെന്നും വിശേഷിപ്പിച്ചു.

കേരളത്തില്‍ അതിതീവ്ര കൊവിഡ് വ്യാപനം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 41,953 പേര്‍ക്ക്; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

 

Related posts

Leave a Comment