മാറിമറിഞ്ഞ് ഫലം: തിരിച്ചുവരവിന്റെ സൂചന നൽകി ട്രംപ്; വാതുവയ്പുകാരും ട്രംപിനൊപ്പം

വാഷിങ്ടൻ∙ യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മത്സരം കൂടുതൽ കടുക്കുന്നു. തുടക്കത്തിൽ ബൈഡന് അനുകൂലമായിരുന്നു ഫലങ്ങൾ മാറിമറിയുന്ന കാഴ്ചയാണ്. ട്രംപ് തിരിച്ചു വരുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇതോടെ ട്രംപിനെ അനുകൂലിച്ച് വാതുവയ്പ്പ് കേന്ദ്രങ്ങൾ നിലപാട് മാറ്റി. നിലവിൽ 209 സീറ്റ് ബൈഡനും118 സീറ്റ് ട്രംപും സ്വന്തമാക്കി. 209ൽ നിന്നും ജയിക്കാനാവശ്യമായ 270 ലേക്ക് എത്തുക എന്നത് ബൈഡന് എളുപ്പമല്ല ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും. ഇതിനിടെ സെനറ്റിലേക്കുള്ള മത്സരത്തിലും ഇരു പാർട്ടികളും തുല്യ ശക്തികളായി മുന്നേറുകയാണ്. ന്യൂജഴ്സി, വെർമണ്ട്, വെർജീനിയ, ന്യൂയോർക്ക്, എന്നിവിടങ്ങളിൽ ജോബൈഡൻ വിജയിച്ചു. അലബാമ, അർക്കൻസോ, കെന്റക്കി, മിസിസിപ്പി ,സൗത്ത് കാരലൈന, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളിലിൽ ട്രംപ് ജയിച്ചു

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ട്രംപിന് മുന്‍തൂക്കം, മാറിമറിഞ്ഞ് ലീഡ് നില

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് മത്സരം. നിലവില്‍ 209 ഇലക്ടറല്‍ കോളജുകള്‍ ബൈഡന്‍ നേടി. ട്രംപിനൊപ്പം നിലവില്‍ 118 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. പക്ഷേ നിര്‍ണായക സംസ്ഥാനങ്ങളില്‍ ബൈഡന്‍ ഏറെ പിന്നിലാണ്. ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്രംപിനാണ് ഇവിടെ ലീഡ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. അതിനിര്‍ണായകമായ സംസ്ഥാനങ്ങളുടെ ഫലങ്ങളും ഉടന്‍ വന്നു തുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാനാകും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യയ്ക്കും കൊവിഡ്; യുഎസില്‍ രോ​ഗബാധിതര്‍ 75 ലക്ഷത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേഷ്ടവായ ഹോപ് ഹിക്‌സിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ലോകത്തെ അറിയിച്ചത്. ഇരുവരും ക്വാറന്റീനിലാണ്. എയര്‍ഫോഴ്‌സ് വണില്‍ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ് ഹിക്‌സ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ അടക്കം ട്രംപ് പങ്കെടുത്തപ്പോള്‍ ഔദ്യോഗിക സംഘത്തിലും ഹോപ് ഹിക്‌സ് ഉണ്ടായിരുന്നു. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമതുളള അമേരിക്കയില്‍ ഇന്നലെ 47,389 പേര്‍ക്കാണ് രോ​ഗം കണ്ടെത്തിയത്. 920 പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയില്‍ ഇതുവരെ 74.94 ലക്ഷം ജനങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.12 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവര്‍ 47.36 ലക്ഷമാണ്. നിലവില്‍ 25.45 ലക്ഷം പേരാണ്…

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

വാഷിങ്ടന്‍ : വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ന്യൂയോര്‍ക്ക്- കാനഡ അതിര്‍ത്തിയില്‍ കസ്റ്റംസും അതിര്‍ത്തി രക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന്‍ റിച്ചാര്‍ഡ്‌സനെ അറസ്റ്റ് ചെയ്തിരുന്നു. വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച്‌ എഫ്ബിഐയും പോസ്റ്റല്‍ ഇന്‍സ്പെക്‌ഷന്‍ സര്‍വീസും കാനഡയിലെ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷിക്കുന്നത്. കവര്‍വന്ന വിലാസത്തില്‍നിന്ന് നേരത്തെ അയച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവര്‍ അയച്ചത് എന്നുള്‍പ്പെടുള്ള യാതൊരു വിവരങ്ങളും…

ക്രൈസ്റ്റ് ചര്‍ച്ച്‌ പള്ളി ആക്രമണം; 51 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം

ക്രൈസ്റ്റ് ചര്‍ച്ച്‌: 2019 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിലെ മുസ്ലിം ആരാധാനാലയങ്ങളില്‍ വെടിവെയ്പ്പ് നടത്തിയ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം വിധിച്ച്‌ കോടതി. ന്യൂസിലന്‍ഡില്‍ ഇതാദ്യമായാണ് ഒരു കേസിലെ പ്രതിക്ക് പരോള്‍ രഹിത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. കൊലയാളിയായ 29കാരന്‍ ബ്രെന്‍റന്‍ ടറന്‍റിനാണ് കോടതി കനത്ത ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച്‌ 15ന് മുസ്ലിം പള്ളികളില്‍ അതിക്രമിച്ച്‌ കയറി ബ്രെന്‍റണ്‍ നടത്തിയ വെടിവെപ്പില്‍ 51 പേരായിരുന്നു കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുവാവ് കഴിയുന്നത്ര പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായാണ് കോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇയാള്‍ മൂന്നാമത്തെ പള്ളിയും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കോടതി കണ്ടെത്തി. വന്‍ സുരക്ഷയിലാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്. ഇതിന് ശേഷം സമാന രീതിയില്‍ ആക്രമണം നടത്താന്‍ ആഷ്ബര്‍ട്ടണിലേക്ക് പോകുന്നതിനിടെയായിരുന്നു ബ്രെന്‍റണ്‍ ടറന്‍റിനെ പോലീസ് പിടികൂടിയത്.…

മെറിന്‍ ജോയിയുടെ സംസ്കാരം ഇന്ന്

കോ​ട്ട​യം: യു.​എ​സി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്സ് മെ​റി​ന്‍ ജോ​യി​ക്ക് യാ​ത്രാ​മൊ​ഴി ന​ല്‍​കി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും. ഫ്ലോ​റി​ഡ ഡേ​വി​യി​ലെ ജോ​സ​ഫ് എ. ​സ്കെ​റാ​നോ ഫ്യൂ​ണ​റ​ല്‍ ഹോ​മി​ലാ​ണ്​ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. അ​മേ​രി​ക്ക​ന്‍ സ​മ​യം ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ല്‍ ആ​റു​വ​രെ​യാ​ണ്​ (ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 മു​ത​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ 3.30) മെ​റി​​െന്‍റ സ​ഹ​പ്ര​വ​ര്‍ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും യാ​ത്രാ​മൊ​ഴി ന​ല്‍കി​യ​ത്. ഫാ. ​ബി​ന്‍സ് ചേ​ര്‍​ത്ത​ലി​ല്‍, ഫാ.​ജോ​ണ്‍​സ് ടി. ​ത​ച്ചാ​റ എ​ന്നി​വ​ര്‍ പ്രാ​ര്‍​ഥ​ന ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കി. ബ്രോ​വാ​ഡ് കൗ​ണ്ടി ക്ലാ​ര്‍​ക്ക് ഓ​ഫ് ദ ​കോ​ര്‍​ട്ട് ബ്രെ​ണ്ട ഫോ​ര്‍​മാ​ന്‍, കൗ​ണ്ടി ജ​ഡ്ജ് ഇ​യാ​ന്‍ റി​ച്ചാ​ര്‍​ഡ്സ് തു​ട​ങ്ങി​യ​വ​ര്‍ അ​ന്ത്യാ​ഞ്ജ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു. ക്‌​നാ​നാ​യ വോ​യ്​​സ് ടി.​വി വ​ഴി ലൈ​വാ​യി ച​ട​ങ്ങു​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്തു. ബു​ധ​നാ​ഴ്ച മൃ​ത​ദേ​ഹം യു.​എ​സി​ലു​ള്ള ടാം​ബ​യി​ലെ സേ​ക്ര​ഡ് ഹാ​ര്‍ട്ട് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് പ​ള്ളി​യി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ക്കു​വേ​ണ്ടി എ​ത്തി​ക്കും. അ​മേ​രി​ക്ക​ന്‍…

വിഷമോ പുതിയ ജൈവായുധമോ; യുഎസിലെ വീടുകളിലേക്ക് അജ്ഞാത വിത്തുകള്‍ അയച്ച്‌ ചൈന

കോവിഡിന് പിന്നാലെ യുഎസിനെ തകര്‍ക്കാന്‍ പുതിയ നീക്കം ചൈന തുടങ്ങിയോ..? യുഎസിലെ ആയിരക്കണക്കിനു വീടുകളിലെ മെയില്‍ ബോക്സുകളിലേക്ക് പുതിയൊരു ഭീഷണിയെത്തിയിരിക്കുകയാണ്-വിത്തു പായ്ക്കറ്റുകള്‍. പര്‍പ്പിള്‍ നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്‍പ്പെടെ വിത്തുകള്‍ യുഎസിലെ വീടുകളില്‍ ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം ചൈനയില്‍നിന്നാണ്. ചൈനീസ് അക്ഷരങ്ങളും ഇതോടൊപ്പമുണ്ട്. യുഎസ് കാര്‍ഷിക വകുപ്പ് ഇതുവരെ കണ്ടെത്തിയത് ഒരു ഡസനോളം ഇനം ചെടികളുടെ വിത്തുകളാണ്. അവയില്‍ പലതും യുഎസില്‍ ഇന്നേവരെ കാണാത്തത്. അതൊന്നും ആരും ഓര്‍ഡര്‍ ചെയ്തിട്ടുമല്ല ലഭിച്ചതും. കൃഷി ചെയ്താല്‍ പ്രാദേശിക ആവാസവ്യവസ്ഥയെതന്നെ തകിടം മറിക്കുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്. പുതിയ ജൈവായുധമാണോ ഇതെന്ന ആശങ്ക ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുകയാണ് എഫ്ബിഐയും യുഎസ് ഡിപാര്‍ട്മെന്റ് ഓഫ് അഗ്രികള്‍ചേഴ്സ് ആനിമല്‍ ആന്‍ഡ് പ്ലാന്റ് ഹെല്‍ത്ത് ഇന്‍സ്പെക്‌ഷന്‍ സര്‍വീസ്(എപിഎച്ച്‌ഐഎസ്) വിഭാഗം. യുഎസ് കസ്റ്റംസ്…

അ​ലാ​സ്ക​യി​ല്‍ വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചു; റി​പ്പ​ബ്ലി​ക്ക​ന്‍ അം​ഗം ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ മ​രി​ച്ചു

അ​ലാ​സ്ക: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ല്‍ ആ​കാ​ശ​ത്തു​വ​ച്ച്‌ വി​മാ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ ഏ​ഴു പേ​ര്‍ മ​രി​ച്ചു. യു​എ​സ് കോ​ണ്‍​ഗ്ര​സി​ലെ റി​പ്പ​ബ്ലി​ക്ക​ന്‍ അം​ഗ​വും മ​ര​ണ​മ​ട​ഞ്ഞ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കെ​നാ​യി പെ​നി​ന്‍​സു​ല​യി​ലെ ന​ഗ​ര​മാ​യ സോ​ള്‍​ഡോ​ട്ട്ന​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇരുവിമാനങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സി​ല്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഗാ​രി നോ​പ്പ് ആ​ണ് മ​രി​ച്ച​തെന്ന് പോലീസ് അറിയിച്ചു. വിമാന അവശിഷ്ടങ്ങളില്‍ ചിലത് ഹൈവേയിലേക്കാണ് വീണത്.

ഭീഷണികള്‍ സഹിക്കാതായപ്പോള്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു, കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്ബ് പൊലീസില്‍ പരാതി

ന്യൂയോര്‍ക്ക്: യു.എസിലെ മിയാമിയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് പത്ത് ദിനം മുമ്ബ് കോട്ടയം സ്വദേശി മെറിന്‍ ജോയി(28) ഭര്‍ത്താവ് നെവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ജൂലായ് 19ന് അമേരിക്കയിലെ താമസസ്ഥലമായ കോറല്‍ സ്പ്രിങ്സിലെ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഭീഷണി സഹിക്കാതായപ്പോഴാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിവാഹ മോചന കേസ് കൈകാര്യം ചെയ്യുന്ന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നല്‍കിയ മറുപടിയെന്ന് മെറിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഫോണിലൂടെ നെവിന്റെ ഭീഷണി തുടര്‍ന്നതോടെ അയാളുടെ നമ്ബര്‍ മെറിന്‍ ബ്ലോക്ക് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് മെറിന്‍ നാട്ടില്‍ നിന്ന് തിരിച്ച്‌ അമേരിക്കയിലേക്ക് പോയത്. അതിനുശേഷം മെറിനും നെവിനും രണ്ടിടത്താണ് താമസിച്ചിരുന്നത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍.ജൂലായ് 28ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക്…

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്കിന് നിരോധനം, ആപ്ലിക്കേഷനെ വിലക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് നിരോധിക്കുന്നു. ടിക് ടോക് ആപ്ലിക്കേഷനെ അമേരിക്കയില്‍ നിന്ന് വിലക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക്‌ ടോക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്ക അധികൃതര്‍ ഉന്നയിച്ചതിനാലാണ് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്‌ടോക് നിരോധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ ഡാറ്റ ടിക് ടോക്ക് കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ നിയമ വിദഗ്ദ്ധര്‍ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. അമേരിക്കയില്‍ മാത്രം പത്ത് കോടി യുവാക്കളാണ് നിലവില്‍ ടിക് ടോക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ടിക് ‌ടോക്കിനെ സംബന്ധിച്ച്‌ അമേരിക്കയുടെ ഈ തീരുമാനം വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. നേരത്തെ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. സ്വകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകള്‍…