ഒമാനില്‍ 327 പേര്‍ക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനില്‍ വ്യാഴാഴ്​ച 327 പേര്‍ക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതില്‍ 222 പേരും വിദേശികളാണ്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതര്‍ 6370 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1661ല്‍ നിന്ന്​ 1821 ആയി ഉയര്‍ന്നു. ചികിത്സയിലിരുന്ന രണ്ട്​ മലയാളികളടക്കം 30 പേര്‍ മരണപ്പെടുകയും ചെയ്​തു. 4519 പേരാണ്​ നിലവില്‍ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളില്‍ 277 പേരും മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്​. ഇതോടെ ഇവിടെ കോവിഡ്​ ബാധിതര്‍ 4888 ആയി. 907 പേര്‍ക്ക്​ രോഗമുക്​തി ലഭിക്കുകയും ചെയ്​തു. മരണപ്പെട്ടവരില്‍ 24 പേരും മസ്​കത്തില്‍ നിന്നുള്ളവരാണ്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതര്‍, സുഖപ്പെട്ടവര്‍ എന്നിവരുടെ കണക്കുകള്‍ ചുവടെ; 1. മസ്​കത്ത് ഗവര്‍ണറേറ്റ്​: മത്ര-2839, 605; മസ്​കത്ത്​ -46, 9; ബോഷര്‍- 942,135; അമിറാത്ത്​-153,16; സീബ്​ -899,140; ഖുറിയാത്ത്-9,2. 2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 240, 140; വാദി…

കുവൈറ്റില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി മരിച്ചു, രോഗ ബാധിതര്‍ 17,568, ഇന്ത്യക്കാരായ രോഗികള്‍ 5,667 ആയി

കുവൈറ്റ്: കൊവിഡ് ബാധിച്ച്‌ കുവൈറ്റില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍കൂടി മരിച്ചതോടെ ആകെ മരണം 124 ആയി. 804 പേര്‍ക്കുകൂടി രോഗം ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതര്‍ 17,568 ആയി. കണ്ണൂര്‍ മേലെ ചൊവ്വ പുത്തന്‍ പുരയില്‍ അനൂപാണ് (51) മരിച്ച മലയാളി. പുതിയ രോഗികളില്‍ 261 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 5,667 ആയി. കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന സ്ഥലത്തെല്ലാം കൊവിഡ് ബാധിതരുണ്ട്. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രവാസികളാണ് കുവൈറ്റില്‍ അധികവും ഇതില്‍ നാട്ടില്‍ പോകാന്‍ തയ്യാറാകുന്ന പ്രവാസികളെ അതാത് നാടുകളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മലയാളികളില്‍ തിരിച്ച്‌ വരാന്‍ ആഗ്രഹിക്കാത്തവരുമുണ്ട്. തിരിച്ച്‌ വന്നാല്‍ മടങ്ങിപ്പോകാന്‍ കഴിയുമോ എന്ന ആശങ്ക പരത്തുന്നുണ്ട്. ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതും, സ്വദേശികള്‍ പ്രധാന ജോലികളില്‍ കയറിപ്പറ്റുന്നതും പ്രവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. അതുകൊണ്ടാണ് പലരും വരാന്‍ മടിക്കുന്നതെന്ന് അറിയുന്നു.

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു, സൗദിയില്‍ 23 മുതല്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍, ഖത്തറില്‍ 1600 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ദുബായ്: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ സൗദിയില്‍ ഈ മാസം 23 മുതല്‍ 24 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ (2563). ഇന്നലെ ഒമ്ബത് പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 320 ആയി. കുവൈറ്റില്‍ മൂന്ന് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ രണ്ട് മരണവും. ഖത്തറില്‍ 1600 പുതിയ രോഗികളുണ്ടായപ്പോള്‍ കുവൈറ്റില്‍ പുതിയ രോഗികള്‍ 1000 മുകളിലാണ്. യു.എ.ഇയില്‍ 873, ഒമാനില്‍ 892, ബഹ്റൈന്‍ 190 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ കണക്ക്. കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണവും ഗള്‍ഫില്‍ കൂടുന്നുണ്ട്. ഗള്‍ഫില്‍ കൊവിഡ് ബാധിതര്‍ ഒന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആറായിരത്തിലധികം പേര്‍ക്ക് ഇന്നലെരോഗം സ്ഥിരീകരിച്ചു. 17 പേരാണ് ഇന്നലെ മരിച്ചത്. ഗള്‍ഫില്‍ മരിച്ചവര്‍ 731 ആയി.

ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു ;രണ്ടു ദിവസത്തിനിടെ നഷ്ട്ടമായത് 7 ജീവന്‍

അബുദാബി :ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാ ജനകമായി ഉയരുന്നു. ഇന്ന് മൂന്ന് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച്‌ മരണപ്പെട്ടിരിക്കുകയാണ്. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ (31) ഒമാനില്‍വച്ചു മരിച്ചു. റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂര്‍ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തില്‍ മരിച്ചു. മുബാറകിയയില്‍ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിച്ച്‌ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു (47) ദുബായില്‍ മരിച്ചു. രണ്ട് ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരിക്കുന്നത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

കോവിഡ് 19: യു.എ.ഇയില്‍ 500 ലേറെ പുതിയ കേസുകളും എട്ട് മരണവും

അബുദാബി • യു.എ.ഇയില്‍ 502 പുതിയ കോവിഡ് 19 കേസുകള്‍ കൂടി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു. 213 പേര്‍ക്ക് രോഗം ഭേദമായി. എട്ടുപേര്‍ മരണപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി.ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 16,240 ആയി. ഇതുവരെ 3,572 പേര്‍ക്ക് രോഗം ഭേദമായി. 165 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. പുതിയ 33,000 കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. കോവിഡില്‍ നിന്നുള്ള രോഗമുക്തി വര്‍ദ്ധനവിനാണ് മെയ് മാസംസാക്ഷ്യം വഹിച്ചത്. രോഗമുക്തി ശരാശരി ഈ മാസം 150 കേസുകളാണ്, മുന്‍ മാസങ്ങളില്‍ ശരാശരി ഭേദപ്പെടല്‍ 100 ആയിരുന്നു. അതേസമയം, മാളുകള്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാരും കുട്ടികളും വീട്ടില്‍ തന്നെ തുടരണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഷോപ്പിംഗ് മാളുകള്‍, സഹകരണ…