പ്രിയതമനെ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല; ഉപജീവനം തേടിയെത്തി ദുരിതക്കയത്തിലായ ബിജിമോള്‍ നാട്ടിലേക്ക്

ഭര്‍ത്താവിന്റെ ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെണ്‍കുട്ടികള്‍ക്ക് മികച്ച ജീവിതം നല്‍കാനും ഉദ്ദേശിച്ച്‌ മക്കളെ നാട്ടിലെ ബന്ധുവിനെ ഏല്‍പിച്ചാണ് ബിജിമോള്‍(28) ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റ് യതീഷിന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോഴാണ് തനിക്ക് നല്‍കിയത് സന്ദര്‍ശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരില്‍ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി മോള്‍ പറഞ്ഞു. ഏജന്റ് ചതിച്ചതിനാല്‍ ജോലി ലഭിച്ചില്ല. ഇതിനിടെ മാര്‍ച്ച്‌ 24നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത് മരിച്ചു ജീവിതപ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ദിനങ്ങളിലൂടെ കടന്നുപോയ ബിജി മോള്‍ ഇപ്പോഴിതാ നാടണയുന്നു. പ്രിയതമന്റെ മുഖം അവസാനമായി നേരിട്ടു ഒരു നോക്കു കാണാനാകാതെ ദുബായില്‍ കുടുങ്ങിയ എറണാകുളം കളമശ്ശേരിയില്‍ താമസിക്കുന്ന ബിജിമോള്‍ നാളെ രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര തിരിക്കും. ഇന്ത്യന്‍ സമയം വൈകിട്ട്…

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മൂഡിലല്ല…സംസാരിച്ചെന്ന് ട്രംപ്, കിടിലന്‍ മറുപടി!!

ദില്ലി/വാഷിംഗ്ടണ്‍: ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മോദി സന്തുഷ്ടനല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഇന്ത്യ-ചൈനീസ് വിഷയത്തില്‍ മധ്യസ്ഥത വഹിച്ച്‌ സംസാരിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി നല്ല മൂഡില്‍ അല്ലെന്നും, ഇന്ത്യയും ചൈനയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയില്‍ അവരെന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിലെ മാധ്യമങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നതില്‍ അധികം ഇന്ത്യയിലെ ജനങ്ങളും മോദിയും തന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് മോദിയെ ഇഷ്ടമാണ്. അദ്ദേഹം മാന്യനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ളത് വലിയ പ്രശ്‌നമാണ്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് അവര്‍. ഏറ്റവും ശക്തമായ സൈന്യമാണ് അവര്‍ക്കുള്ളത്. ഇന്ത്യ ഈ വിഷയത്തില്‍ ഒട്ടും സന്തോഷത്തിലല്ല. ചൈനയും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യത്തില്‍ മോദി ഒട്ടും സന്തുഷ്ടനല്ലെന്നാണ് സംസാരിച്ചപ്പോള്‍ മനസ്സിലായത്.…

ഷാര്‍ജയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

ഷാര്‍ജ : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം മുട്ടട സ്വദേശി അശ്വനി കുമാര്‍ (45) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന്‍ ജീവനക്കാരനായിരുന്നു ഇദ്ദേഹം. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപതിയില്‍ ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം യു.എ.ഇയില്‍ സംസ്കരിക്കും. അമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ട്.

ലോകത്ത് കൊവിഡ് രോഗികള്‍ 57 ലക്ഷം കടന്നു; മൂന്നര ലക്ഷത്തിലധികം മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു. 5,790,103 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,57,342 പേര്‍ മരിക്കുകയും 2,497,618 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം ഇതുവരെ 1,745,803 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കൊവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി. അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ ആയിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്. ബ്രസീലില്‍ മരണസംഖ്യ 25,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,086 പേര്‍ മരിച്ചതിനെ തുടര്‍ന്നാണിത്. ഒറ്റ ദിവസത്തില്‍ 20,599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രസീലില്‍ രോഗികളുടെ എണ്ണം 4,11,821 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേറെയായി. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്ബതാം സ്ഥാനത്ത് എത്തി.…

ലോകത്ത് കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താം സ്ഥാനത്ത്, രാജ്യത്ത് മരണ സംഖ്യ നാലായിരം കടന്നു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടുന്നത് ഇന്ത്യയെ നൊമ്ബരപ്പെടുത്തുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരു രക്ഷയുമില്ലാതെ രോഗം കുതിച്ചുപായുന്നതാണ് ഇന്ത്യയ്ക്ക് വിനയായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണം 4000 കടന്നു. 154 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസവും 6000ത്തിന് മുകളില്‍ പുതിയ കേസുകള്‍ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. 30 ലക്ഷം പേരില്‍ രോഗപരിശോധന നടത്തിയതുകൊണ്ടാണ് രോഗവര്‍ദ്ധന നിരക്ക് കൂടിയതെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. അപ്പോള്‍ രോഗം കണ്ടെത്താത്തവര്‍ ഇനിയുമുണ്ടെന്ന് അര്‍ത്ഥം. ഇങ്ങനെ പോയാല്‍ എങ്ങനെയാകുമെന്നതിന് ഒരെത്തും പിടിയും കിട്ടാത്ത രീതിയിലായി. 6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. ആകെ കൊവിഡ് ബാധിതര്‍ 1,38,845, മരണം 4021 രോഗം ഭേദമായവര്‍ 57720. ഡല്‍ഹിയില്‍ 13,418 രോഗബാധിതരും 508 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.…

സൗദിയില്‍ കര്‍ഫ്യൂ ഇളവ്; പള്ളികളും ഓഫിസുകളും തുറക്കും

ദമ്മാം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സൗദി സര്‍ക്കാര്‍ കുടുതല്‍ ഇളവുകള്‍ വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇളവുകള്‍ മെയ് 28 മുതല്‍ മെയ് 30 വരെ മക്ക ഒഴികെ എല്ലാ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയത്തില്‍ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഇളവുണ്ടാവും. പ്രവിശ്യകള്‍ക്കിടയില്‍ യാത്ര വിലക്ക് നീക്കും. ചെറിയ കാറുകളില്‍ യാത്ര ചെയ്യാം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കും. കര്‍ഫ്യൂ ഘട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവുകള്‍ നല്‍കിയ സ്ഥാപനങ്ങള്‍ക്കു പുറമെ മൊത്ത, ചില്ലറ വിഭാഗങ്ങള്‍ക്കും മാളുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ സിനിമാശാലകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവക്ക് അനുമതിയുണ്ടാവില്ല. മെയ് 31 മുതല്‍ ജൂണ്‍ 20 വരെ കൂടുതല്‍ ഇളവുകള്‍ കര്‍ഫ്യൂ ഇളവ് കാലത്ത് 6 മുതല്‍ രാത്രി എട്ട് വരെയായി ദീര്‍ഘിപ്പിക്കും. കൂടാതെ…

കോവിഡ് ബാധിച്ച്‌ യുഎഇ യില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ദുബായ് : യുഎഇയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു (31) അബുദാബിയിലും ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്ബളത്ത് ബിനില്‍ ദുബായിലും ആണ് മരിച്ചത്. ഷിബു കഴിഞ്ഞ രണ്ടാഴ്ചയായി അബുദാബിയിലും ബിനില്‍ ഒരാഴ്ചയായി അജ്മാനിലും ചികിത്സയിലായിരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ ആകെ എണ്ണം 119 ആയി.

കോവിഡ് വ്യാപനം വര്‍ധിക്കുന്നു; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ അമേരിക്കയിലേക്കുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്നുള്ള 14 ദിവസങ്ങളില്‍ ബ്രസീലില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുമെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കെയ്‌ലി മക്‌ഇനാനി അറിയിച്ചു. ബ്രസീലില്‍ കഴിയുന്ന വിദേശപൗരന്മാര്‍ അമേരിക്കയില്‍ അധിക വൈറസ് വ്യാപനത്തിന് കാരണമാകുന്നില്ലെന്ന് ഉറപ്പിക്കുകയാണ് യാത്രാ വിലക്കുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡ് ബാധിച്ച മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടികള്‍ക്ക് സമാനമാണ് ഈ തീരുമാനമെന്നും ബ്രസീലിന് മാത്രമായല്ലെന്നുമാണ് ബ്രസീല്‍ വിദേശകാര്യമന്ത്രാലയം യാത്രാ വിലക്കിനോട് പ്രതികരിച്ചത്.

എച്ച്‌​-1 ബി വിസ പരിഷ്​കരണ ബില്‍​ ​കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു

വാഷിങ്​ടണ്‍: എച്ച്‌​-1 ബി വിസയില്‍ സമൂല പരിവര്‍ത്തനങ്ങള്‍ക്ക്​ നിര്‍ദേശങ്ങള്‍ നല്‍കുന്ന ബില്‍​ യു.എസ്​ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. യു.എസില്‍ നിന്ന്​ വിദ്യാഭ്യാസം നേടിയ ടെക്​നോളജി പ്രഫഷനുകള്‍ക്ക്​ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് നിര്‍ദേശിക്കപ്പെട്ട​ മാറ്റങ്ങളിലൊന്ന്​. എച്ച്‌​-1 ബി വിസ, എല്‍-1 വിസ പരിഷ്​കരണ നിയമം കോണ്‍ഗ്രസി​​െന്‍റ ഇരുസഭകളായ ജനപ്രതിനിധി സഭയിലും സെനറ്റിലുമാണ്​ അവതരിപ്പിച്ചത്​. സെനറ്റില്‍ സെനറ്റര്‍മാരായ ചുങ്ക്​ ഗ്രേസ്​ലിയും ഡിക്​ ഡര്‍ബിനുമാണ്​ ബില്ല്​ അവതരിപ്പിച്ചത്​. ജനപ്രതിനിധിസഭയില്‍ ബില്‍ പാസ്​ക്രെലും പോള്‍ ഗോസറും ഫ്രാങ്ക്​ പല്ലോണും ലോന്‍സ്​ ഗൂഡനും ഒന്നിച്ചും.

പ്രവാസികളുടെ വരവ് കൂടി, കണ്ണൂരില്‍ നിരീക്ഷണത്തിലുള്ളവര്‍ 10000ത്തോട് അടുക്കുന്നു

കണ്ണൂര്‍: പ്രവാസികളുടെ ഒഴുക്ക് കൂടിയതോടെ കണ്ണൂര്‍ ജില്ലയിലും നിരീക്ഷണത്തിലുള്ളവരുടെ ക്രമാതീതമായി പെരുകുന്നു. നിലവില്‍ 9,384 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 36 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 14 പേരും വീടുകളില്‍ 9,288 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5,220 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5,038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4,778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.