ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന്‌ ലീഡ്‌ ; 10 ജില്ലകളില്‍ മുന്നില്‍

കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 2 മണ്ണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം . ആകെയുള്ള 140 മണ്ഡലങ്ങളില്‍ 91 സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ 2 സീറ്റിലും മുന്നിലാണ്. കാസര്‍കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എല്‍ഡിഎഫാണ് മുന്നില്‍ വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങി. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. .25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്. കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം .

വടകരയില്‍ കെ കെ രമയുടെ ലീഡ് നില 1000 കടന്നു

കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 79 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 59 മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു. അതേസമയം വടകര നിയോജക മണ്ഡലത്തില്‍ കെ കെ രമയുടെ ലീഡ് നില ആയിരം കടന്നു. മനയത്ത് ചന്ദ്രന്‍ ആണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എം രാജേഷ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിച്ചത്

ബംഗാളില്‍ ഇഞ്ചോടിഞ്ച്​ പോരാട്ടം, തമിഴ്​നാട്ടില്‍ ഡി.എം.കെ മുന്നില്‍

ന്യൂഡല്‍ഹി: അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ ആരംഭിച്ചു. ബംഗാളില്‍ ആദ്യ ഫല സൂചനകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്​ ലീഡ്​ ചെയ്യുന്നത്​. അസമിലും പുതുച്ചേരിയിലും ബി.ജെ.പിക്കാണ്​ ലീഡ്​. തമിഴ്​നാട്ടില്‍ ഡി.​എം.കെയാണ്​ ലീഡ്​ ചെയ്യുന്നതെന്നാണ്​ ആദ്യ ഫല സൂചനകള്‍. എല്ലാ മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. അസം, പുതുച്ചേരി, തമിഴ്​നാട്​, പശ്ചിമ ബംഗാള്‍, കേരളം സംസ്​ഥാനങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. രാജ്യത്ത്​ കോവിഡ്​ വ്യാപനം ശക്തമായ സാഹചര്യത്തില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചാണ്​ വോ​ട്ടെണ്ണല്‍. ബംഗാളില്‍ 294 മണ്ഡലങ്ങളിലേക്കാണ്​ മത്സരം. കേവല ഭൂരിപക്ഷത്തിന്​ 148 സീറ്റുകള്‍ വേണം. തമിഴ്​നാട്ടില്‍ 234 മണ്ഡലങ്ങളിലും അസമില്‍126 മണ്ഡലങ്ങളിലേക്കും പുതുച്ചേരിയില്‍ 30 മണ്ഡലങ്ങളിലേക്കുമാണ്​ മത്സരം.

മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും, കൊള്ളിവെപ്പും, കൈക്കൂലിക്കും വേണ്ടി സമയം മാറ്റി വെക്കുന്നു അനീഷ് രവി

മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും, കൊള്ളിവെപ്പും, കൈക്കൂലിക്കും വേണ്ടി സമയം മാറ്റി വെക്കുന്നു അനീഷ് രവി. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രിയനായകൻ പട്ടം നേടിയ നടനാണ് അനീഷ് രവി .അനീഷ് എന്ന പേരിനെക്കാളും മലയാളികൾ അദ്ദേഹത്തെ തിരിച്ചറിയുന്നത് വില്ലേജ് ഓഫീസർ കെ മോഹനകൃഷ്ണൻ ആയിയും പോലീസുകാരൻ കനകൻ ആയും ഒക്കെയായിരിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായി മാറിയത്. കഥാപാത്രങ്ങളുടെ വ്യത്യസ്തതയാണ് അദ്ദേഹത്തെ ഇന്നും ജനപ്രിയമാക്കുന്നത്. മോഹനത്തിലെ മണികണ്ഠനും, ശ്രീനാരായണ ഗുരുദേവനിലെ ഗുരുദേവനും, മിന്നുകെട്ടി ലെ വിമൽ ആർ മേനോനും ,സതി ലീലാവതിയിലെ പവൻ കുമാറും , മനസ്സറിയാതെയിലെ അനൂപും, കാര്യം നിസ്സാരം ത്തിലെ വില്ലേജ് ഓഫീസർ മോഹനകൃഷ്ണനും, സകുടുംബം ശ്യാമളയിലെ ദിനേശനും , പുട്ടും കട്ടനും പരിപാടിയിലെ ഓമനക്കുട്ടനും, അളിയൻസിലെ കനകനും, പെങ്ങമ്മാരെ ജീവനുതുല്യം സ്നേഹിക്കുന്ന ലേഡീസ്…

കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കും -പി.സി. ജോര്‍ജ്

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്നാണ് തീരുമാനിക്കുമെന്ന് കേരള ജനപക്ഷം നേതാവും പൂഞ്ഞാര്‍ സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുസഭ വരും. പൂഞ്ഞാറില്‍ അമ്ബതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം നേടി താന്‍ വിജയിക്കുമെന്നും അദ്ദേ​ഹം മീഡിയവണ്‍ ചാനലിനോട് പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്‍റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്ബുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാറ്റുപേട്ടയിലെ മുസ് ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കുറെയേറെ വോട്ട് പോയിട്ടുണ്ടെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുക. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം…

കൊവിഡിനെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി കേന്ദ്രം, 8873 കോടി മുന്‍കൂട്ടി നല്‍കി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിന്റെ(എസ്ഡിആര്‍എഫ്) ആദ്യ ഗഡുവായ 8,873 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഫണ്ടുകളുടെ ആദ്യ ഗഡു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എസ്ഡിആര്‍എഫ് ഫണ്ടുകളുടെ 50% വരെ കൊവിഡ് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന് ഉപയോഗിക്കാന്‍ കഴിയും. അതായത് 8,873 കോടി രൂപയുടെ പകുതിയായ 4,436 കോടി രൂപ കൊവിഡ് നിയന്ത്രണ നടപടികള്‍ക്ക് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണയായി എസ്ഡിആര്‍എഫിന്റെ ആദ്യ ഗഡു ജൂണ്‍ മാസത്തിലാണ് നല്‍കാറ്. എന്നാല്‍ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ധനമന്ത്രാലയം 2021-22 വര്‍ഷത്തേക്കുള്ള തുക മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.

ഗ്യാലക്‌സി എം സീരീസ് ലൈനപ്പിന് കീഴില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി

ഗ്യാലക്‌സി എം സീരീസ് ലൈനപ്പിന് കീഴില്‍ രണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കി. 15,000 രൂപയുടെ വില വിഭാഗത്തിലാണ് ഈ രണ്ടു ഫോണുകളായ ഗ്യാലക്‌സി എം 11, ഗ്യാലക്‌സി എം 01 സ്മാര്‍ട്ട്‌ഫോണുകള്‍ കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടില്‍, ഗ്യാലക്‌സി എം 11 ആണ് കൂടുതല്‍ രസകരമായത്, കാരണം ഇത് സവിശേഷമായ ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയും വിലയ്ക്ക് ആകര്‍ഷകമായ സവിശേഷതകളും നല്‍കുന്നു. ലോക്ക്ഡൗണ്‍ കാലത്തും ഗ്യാലക്‌സി എം സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ സാംസങ്ങ് ധൈര്യപ്പെടുന്നതിനു പിന്നിലൊരു കാര്യമുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസ്സിലും ഹൃദയത്തിലും സവിശേഷമായ സ്ഥാനം നേടിയ ഈ സീരിസ് ഫോണുകള്‍ എപ്പോള്‍ പുറത്തിറക്കിയാലും വാങ്ങാനാളുണ്ടാവുമെന്ന് സാംസങ്ങിന് ഉറപ്പുണ്ട്. സാംസങ് ഗ്യാലക്‌സി എം 11: സവിശേഷതകള്‍ സവിശേഷതകളുടെ അടിസ്ഥാനത്തില്‍, ഗ്യാലക്‌സി എം11 6.4 ഇഞ്ച് എച്ച്‌ഡി + ഇന്‍ഫിനിറ്റിഒ ഡിസ്‌പ്ലേ നല്‍കുന്നു, ഇത്…

ഹോണര്‍ ചൈനയില്‍ പുതിയ 5 ജി ഫോണുകള്‍ അവതരിപ്പിച്ചു

ഹോണര്‍ ചൈനയില്‍ പുതിയ 5 ജി ഫോണുകള്‍ അവതരിപ്പിച്ചു. ഹോണര്‍ പ്ലേ 4, ഹോണര്‍ പ്ലേ 4 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്.ആധുനിക പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഡിസൈന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോ വേരിയന്റില്‍ ഡ്യുവല്‍ റിയര്‍ ക്യാമറകളും സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നാല് ക്യാമറകളും പിന്നിലുണ്ട്. രണ്ട് ഫോണുകളിലും 4,000 എംഎഎച്ചില്‍ ബാറ്ററിയുണ്ട്, കൂടാതെ അതിവേഗ ചാര്‍ജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഹോണര്‍ പ്ലേ 4 പ്രോയ്ക്ക് ഇന്ത്യയില്‍ വരുന്ന വില ഏകദേശം 30,730 രൂപയാണ്. 20: 9 വീക്ഷണാനുപാതമുള്ള 6.57 ഇഞ്ച് ഫുള്‍ എച്ച്‌ഡി + ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഫോണിന്റെ പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്.റിയര്‍ പാനലില്‍ എഫ് / 1.8 ലെന്‍സുള്ള 40 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും എഫ് / 2.4 ലെന്‍സുള്ള 8 മെഗാപിക്സല്‍ സെന്‍സറും ഉള്‍പ്പെടുന്നു. ഫുള്‍ എച്ച്‌ഡി + പിക്‌സല്‍ റെസല്യൂഷനോടുകൂടിയ 6.81 ഇഞ്ച്…

പ്രസവിച്ച സ്ത്രീകളെയെല്ലാം അമ്മയെന്ന് വിളിക്കുന്ന പരിപാടി നിര്‍ത്താറായി: പ്രതിഷേധവുമായി അവതാരക

തയ്യില്‍: കണ്ണൂരില്‍ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ട് അധികം ദിവസം ആയിട്ടില്ല. അമ്മമാര്‍ കൂട്ടുനിന്നതോ പങ്കാളികള്‍ ആയതോ ആയ ശിശുക്കളുടെ മരണങ്ങളില്‍ ഒടുവിലത്തേത് ആണ് ഏതാനും ദിവസം മുന്‍പ് കണ്ണൂരിലെ തയ്യില്‍ കടപ്പുറത്ത് ഉണ്ടായ പ്രണവ്, ശരണ്യ ദമ്ബതികളുടെ മകനായ വിയാന്റെ കൊലപാതകം. കാമുകനോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്താന്‍ തയാറായതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അവതാരകയും റേഡിയോ ജോക്കിയും ബ്ലോഗറുമായ അശ്വതി ശ്രീകാന്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ‘പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല…!!’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അശ്വതി പ്രതികരിച്ചിരിക്കുന്നത്. നിരവധി സ്ത്രീകളും കൊലപാതകി ശരണ്യയുടെ ഈ ചെയ്തിയില്‍ പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിട്ടുണ്ട്. https://www.facebook.com/permalink.php?story_fbid=2458737397723650&id=1478262072437859 തിങ്കളാഴ്ച രാവിലെയാണ് തയ്യില്‍ കടപ്പുറത്ത്…

പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; ഡീ​സ​ല്‍ ആ​റു പൈ​സ കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പെ​ട്രോ​ള്‍ വി​ല​യി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. അ​തേ​സ​മ​യം ഡീ​സ​ലി​ന് ഇ​ന്ന് ആ​റു പൈ​സ കൂ​ടി കു​റ​ഞ്ഞു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 74.01 രൂ​പ​യും ഡീ​സ​ലി​ന് 68.54 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 75.38 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.82 രൂ​പ​യു​മാ​ണ്.