ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും, ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പുതിയ നിയമവുമായി കേന്ദ്രം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരസാങ്കേതികവിദ്യാ ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം. ബുധനാഴ്ച ചട്ടം നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ഫെബ്രുവരി 25-നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതികവിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമധാര്‍മികതാ കോഡും) കൊണ്ടുവന്നത്. പരാതി പരിഹാരത്തിന് ഇന്ത്യയില്‍ ഓഫിസര്‍ വേണമെന്നും സംവിധാനം വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടന്റ് നീക്കണം ചെയ്യണമെന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളെയും ഡിജിറ്റല്‍ മീഡിയയെയും നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്സാപ് കേന്ദ്രത്തിനെതിരെ കോടതിയില്‍ പോയിട്ടുണ്ട്. ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകല്‍, സാമൂഹികമാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബല കമ്ബനികളോട് തത്…

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാന്‍ തയ്യാര്‍ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി : ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തയാറാണ്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു. താല്‍ക്കാലികമായെങ്കിലും…

ആന്ധ്രയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി; തിപിടിത്തം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ പെട്രോളിയം പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചത്. ആളപായമില്ലെന്നാണ് സൂചന. പ്ലാന്റില്‍നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്ലാന്റ്-3ല്‍ സ്‌ഫോടനം നടന്നതായി ഡിവിഷണല്‍ പോലീസ് കമ്മീഷണര്‍ ഐശ്വര്യ റോസ്തഗി പറഞ്ഞു. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.  

ഇന്ത്യ റഷ്യയില്‍ നിന്നും വാങ്ങുന്ന എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം അയണ്‍ ഡോമിനേക്കാള്‍ മികച്ചത്; എസ്-400 ന് ഉള്ളത് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളെ നേരിടാനുള്ള സജ്ജീകരണങ്ങളും

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഫലസ്തീന്‍ ഏറ്റുമുട്ടല്‍ രൂക്ഷമാകുമ്ബോള്‍ ലോകം ഉറ്റുനോക്കുന്നത് ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനത്തെ കുറിച്ചാണ്. ഹമാസ് മിസൈലുകളെ തകര്‍ക്കുന്ന അയണ്‍ ഡോം സംവിധാനം എല്ലാവര്‍ക്കും ഒറു അത്ഭുതമാണ്. ഈ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടോ എന്നത് അടക്കമുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചുകള്‍ സജീവമാണ് താനും എന്നാല്‍, ഈ സംവിധാനം നിലവില്‍ ഇന്ത്യക്കില്ലെന്നതാണ് വാസ്തവം. അതേസമയം സമീപ ഭാവിയില്‍ തന്നെ അയണ്‍ ഡോം സംവിധാനത്തെ വെല്ലുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യക്കുണ്ടാകും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. റഷ്യയുടെ പക്കല്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 400 വാങ്ങുന്നത്. ഇത് അയണ്‍ ഡോമിനേക്കാള്‍ മികച്ചതാണെന്ന അഭിപ്രായങ്ങളും ഉരുന്നുണ്ട്. അയണ്‍ ഡോമിന്റെ കാര്യത്തില്‍ ഇസ്രയേലാണ് മുന്നില്‍. അമേരിക്കയും റഷ്യയും ഒട്ടും തന്നെ പിന്നിലല്ല താനും. ചുറ്റും ഭീഷണിയുള്ളതാണ് ഇസ്രയേലിന്റെ മുന്നേറ്റത്തിനു പിന്നില്‍. റഷ്യയില്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങഉന്നത്.…

ചരിത്ര വിജയം കൈവരിച്ച്‌ ചൈന; ടിയാന്‍വെന്‍1 ചൊവ്വയില്‍ ഇറങ്ങി

ബെയ്ജിംഗ്: ചൈനയുടെ ടിയാന്‍വെന്‍1 ചൊവ്വാ പദ്ധതിയുടെ ഭാഗമായ റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ വിജയകരമായി ചൈന. ഇന്നലെ ചൈനീസ് സമയം രാവിലെ 7.18നായിരുന്നു റോവര്‍ ഇറങ്ങിയതെന്നാണ് വിവരം. ഇതൊടെ ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തി വിജയം കാണുന്ന രാജ്യമായി മാറി ചൈന. മൂന്ന് മാസത്തോളം ചൊവ്വയെ വലംവച്ച ശേഷമാണ് ടിയാന്‍വെന്‍1 ബഹിരാകാശ പേടകത്തില്‍ നിന്ന് സുറോംഗ് റോവറിനെ ചൈനീസ് നാഷണല്‍ സ്‌പേസ് അഡ്മിനിസ്ട്രഷന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കിയത്. കഴിഞ്ഞ വര്‍ഷം ജൂലായ് 23നാണ് ടിയാന്‍വെന്‍ 1 ബഹിരാകാശ പേടകം വിക്ഷേപിച്ചത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറില്‍ പനോരമിക് മള്‍ട്ടിസ്‌പെക്‌ട്രല്‍ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ചൈനീസ് ബഹിരാകാശ ഗവേഷണ സംഘത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അഭിനന്ദിച്ചു.

മുള കൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുകൾ വില്ലോ ബാറ്റുകളെക്കാൾ മികച്ചതെന്ന് പഠനം

മുള കൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുകൾ വില്ലോ ബാറ്റുകളെക്കാൾ മികച്ചതെന്ന് പഠനം. കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മുള ബാറ്റുകൾ കൂടുതൽ കരുത്തുള്ളതാണെന്നും മികച്ച ‘സ്വീറ്റ് സ്പോട്ടാണ്’ ഇവയ്ക്ക് ഉള്ളതെന്നും പഠനത്തിൽ പറയുന്നു. മുള കൊണ്ട് ബാറ്റ് നിർമ്മിച്ചാൽ അത് കൂടുതൽ പ്രകൃതിസൗഹൃദമാകുമെന്നും ദരിദ്ര രാജ്യങ്ങളിലടക്കം ക്രിക്കറ്റിനുള്ള വളർച്ചയ്ക്ക് ഗുണകരമാകുമെന്നും പഠനം സൂചിപ്പിക്കുന്നു. വീഡിയോ ക്യാപ്ചർ സാങ്കേതിക വിദ്യ, മൈക്രോസ്കോപ്പിക് അപഗ്രഥനം, കംപ്രഷൻ പരിശോധന, കംപ്യൂട്ടർ മോഡലിംഗ്, വൈബ്രേഷൻ ടെസ്റ്റിംഗ് എന്നിവയൊക്കെ നടത്തിയാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പന്ത് ബാറ്റിൽ നിന്ന് സഞ്ചരിക്കുമ്പോഴുള്ള വേഗത മുള ബാറ്റിൽ വർധിക്കും. വില്ലോയെക്കാൾ 22 ശതമാനം കാഠിന്യമുള്ള ബാറ്റാണ് വില്ലോ ബാറ്റ്. കൂടുതൽ കരുത്തുള്ള ബാറ്റാണെങ്കിലും മുള ബാറ്റിൻ്റെ ഭാരം വില്ലോ ബാറ്റിനെക്കാൾ കുറവായിരിക്കുമെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.

ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആ റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇതോടെ പരിഭ്രാന്തി മാറുകയാണ്. മാലിദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണെന്നാണ് ചൈനയുടെ അവകാശ വാദം. ഇതോടെ ജനവാസ കേന്ദ്രത്തില്‍ റോക്കറ്റ് വീഴുമെന്ന ഭയവും അകലുകയാണ്. ചൈനയ്ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ആശ്വാസം. നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്ന് എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് വഴിയൊരുക്കിയത്്. സ്പെയിന്‍, ഇസ്രയേല്‍, ആസ്ട്രേലിയ, ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ അവശിഷ്ടം വീഴാന്‍ സാധ്യത ഏറെയാണ് എന്നും റിപ്പോര്‍ട്ടുകളെത്തി. ഈ രാജ്യങ്ങളില്‍ എല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭയന്നതു പോലെ ഒന്നും സംഭവിച്ചില്ല. തിരികെയെത്തുന്ന റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ അവശിഷ്ടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തി നശിച്ചിട്ടുണ്ടാകുമെന്ന ചൈനയുടെ പ്രതികരണം പോലെ കാര്യമെല്ലാം…

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്; വന്‍ നഗരങ്ങളില്‍ പതിക്കാന്‍ സാധ്യത

ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ദിവസങ്ങള്‍ക്കകം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പ്. വാനനിരീക്ഷകനായ ജൊനാഥന്‍ മക്ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന വസ്തുക്കളെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞനാണ് ജൊനാഥന്‍ മക്‌ഡോവല്‍. ന്യൂയോര്‍ക്ക്, മാഡ്രിഡ്, ബെയ്ജിംഗ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ റോക്കറ്റ് വീഴാനിടയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 21000 കിലോഗ്രാമാണ് ലോങ് മാര്‍ച്ച്‌ 5 ബി എന്ന റോക്കറ്റിന്റെ ഭാരം. 100 അടി നീളവും 16 അടി വീതിയുമാണ് റോക്കറ്റിനുള്ളത്. സെക്കന്റില്‍ 6.40 കിലോമീറ്റര്‍ വേഗത്തില്‍ പതിക്കുന്ന റോക്കറ്റിന്റെ വലിയ ഭാഗം ഭൂമിയിലെത്തുന്നതിന് മുന്‍പ് തന്നെ കത്തി തീരുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. നിലവിലെ സഞ്ചാര പാതവെച്ച്‌ റോക്കറ്റ് ഭൂമിയില്‍ പതിക്കാനിടയുള്ള പ്രദേശങ്ങളെ കുറിച്ച്‌ ജൊനാഥന്‍ മക്‌ഡോവല്‍ വ്യക്തമാക്കുന്നു. വടക്ക് പരമാവധി…

റഷ്യന്‍ വാക്‌സിന്‍‍ ഇന്നെത്തും; സ്പുട്‌നിക്കിന്റെ 50 ലക്ഷം ഡോസുകള്‍ ജൂണിനകം; ആവശ്യാനുസരണം ഇന്ത്യയില്‍ നിര്‍മ്മിക്കാനും പദ്ധതി

ന്യൂദല്‍ഹി: റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്ക് വാക്‌സിന്റെ ആദ്യബാച്ച്‌ ഇന്ത്യയില്‍ ഇന്നെത്തും. ജൂണിനകം 50 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ തന്നെ വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്ബനിയായ ഡോ. റെഡ്ഡീസ് വഴിയാണ് വാക്‌സീന്‍ എത്തുക. ലോകത്ത് ഉല്‍പാദിപ്പിക്കുന്ന സ്പുട്‌നിക് വാക്‌സീന്റെ 70 ശതമാനത്തോളം ഇന്ത്യന്‍ കമ്ബനികളില്‍ ഉല്‍പാദിപ്പിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യയ്ക്ക്് ആവശ്യമായ വാക്‌സിന്‍ ഉദ്പാദിപ്പിച്ചശേഷം കയറ്റുമതി സാധ്യതകളും കമ്ബനി തേടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. പ്രസിഡന്റ് പുടിന്‍ ഇന്ത്യന്‍ ജനതയോടും ഗവണ്മെന്റിനോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ഇക്കാര്യത്തില്‍ റഷ്യ എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യ, റഷ്യ, മൂന്നാം രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്ന തീരുമാനം നേതാക്കളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതിന്റെ…

33 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുമായി വിവോ വി20 എസ്‌ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ വി20 സിരീസിലെ ഏറ്റവും പുതിയ മോഡലായ വിവോ വി20 എസ്‌ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. വിവോ വി20 പ്രൊ ഈ മാസാവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കാം. മലേഷ്യയില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഈ ഫോണ്‍ ഇപ്പോള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും എത്തിയിരിക്കുകയാണ്. 8ജിബി റാമും 128ജിബി റോമുമുള്ള ഈ ഫോണിന് 20,990 രൂപയാണ് വരുന്നത്. അക്വാ മറൈന്‍ ഗ്രീന്‍, ഗ്രാവിറ്റി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഇന്ന് മുതല്‍ വിപണിയിലെത്തുന്ന വിവോ വി20 എസ്‌ഇ വിവോ ഇ സ്റ്റോറിലും മറ്റ് പ്രമുഖ ഇ കെമേഴ്‌സ് സൈറ്റുകളിലും ലഭ്യമാകും. സവിശേഷതകള്‍: 6.44 ഇഞ്ച് ഫുള്‍ എച്ച്‌ ഡി+ ഡിസ്‌പ്ലേ(1,080*2,400പിക്‌സല്‍സ്)AMOLED ഡിസ്‌പ്ലേ, 8ജിബി ഒക്ടാ-കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 665 SoC പ്രെസസര്‍, വീഡിയോക്കും ഫോട്ടേസിനുമായി മൂന്ന് ബാക്ക് കാമറകളാണുള്ളത്. f/1.8 ലെന്‍സോട് കൂടിയ 48-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, f/2.2…