സിഡ്നി: ഒരു വര്‍ഷം മുമ്പ് പാകിസ്താനോടേറ്റതിനു സമാനമായ 10 വിക്കറ്റ് തോല്‍വിയുമായി അഡ്ലെയ്ഡില്‍നിന്ന് മടങ്ങുമ്പോള്‍ ഇന്ത്യയെ തുറിച്ചുനോക്കി പഴയകാല ദക്ഷിണാഫ്രിക്കന്‍ അനുഭവം. ഗ്രൂപ് ചാബ്യന്മാരായി നോക്കൗട്ടിലെത്തിയിട്ടും അതിദയനീയമായാണ് ഇംഗ്ലണ്ടിനു മുന്നില്‍ രോഹിതും സംഘവും കീഴടങ്ങിയത്. 2013നു ശേഷം മുന്‍നിര ഐ.സി.സി ടൂര്‍ണമെന്റുകളിലൊന്നും ഇന്ത്യ കിരീടം ചൂടിയിട്ടില്ല. നാലു തവണ സെമിയിലെത്തുകയും രണ്ടു തവണ ഫൈനല്‍ കളിക്കുകയും ചെയ്തവരായിട്ടും അവസാന അങ്കത്തില്‍ മുട്ടിടിക്കുന്നതെന്തുകൊണ്ടാണെന്നതാണ് വേട്ടയാടുന്ന ചോദ്യം. 2014ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കുമുന്നില്‍ വീണ ഇന്ത്യ കഴിഞ്ഞ വര്‍ഷം ലോക ടെസ്റ്റ് ചാബ്യൻഷിപ്പില്‍ ന്യൂസിലന്‍ഡിനോടായിരുന്നു തോല്‍വി വഴങ്ങിയത്. അതിനിടെ 2017ല്‍ ചാബ്യൻസ് ട്രോഫിയിലും ഫൈനലിലെത്തിയെങ്കിലും പാകിസ്താന്‍ കിരീടവുമായി മടങ്ങി. 1992- 2015 കാലയളവില്‍ ദക്ഷിണാഫ്രിക്കക്കും സമാനമായ കിരീടനഷ്ടങ്ങളുടെ കഥ പങ്കുവെക്കാനുണ്ടെന്നതാണ് കൗതുകം. ആറു തവണയാണ് ഈ കാലയളവില്‍ ടീം സെമി ഫൈനലില്‍ മടങ്ങിയത്. ട്വന്റി20യില്‍ 2009, 2011 വര്‍ഷങ്ങളിലും…
Category: Sports
ടി20 ലോകകപ്പ്; യുവിയുടെ റെക്കോര്‍ഡ് ഇനി ഹിറ്റ് മാന് സ്വന്തം- T20 World Cup recordRohit Sharma, Yuvraj Singh
ഡിസ്‌നി: ടി20 ലോകകപ്പില്‍ അര്‍ദ്ധ സെഞ്ച്വറിയോടെ രോഹിത് ശര്‍മ്മയുടെ തിരിച്ചു വരവിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. കുറച്ചു നാളുകളായി ക്രീസില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും രോഹിത് നിരാശയുടെ വക്കില്‍ എത്തിച്ചിരുന്നു. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ രോഹിത് 53 റണ്‍സ് നേടിയ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ചെറിയൊരു സന്തോഷത്തില്‍ മാത്രം ആ ആവേശം ഒതുങ്ങുന്നില്ല. ട്വിന്റി20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ റെക്കോര്‍ഡു കൂടിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. യുവരാജ് സിംഗിന്റെ റെക്കോര്‍ഡാണ് രോഹിത്ത് ശര്‍മ്മ മറികടന്നിരിക്കുന്നത്. പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. ഇതിന് മുമ്ബ് ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയത് യുവരാജ് സിംഗ് ആയിരുന്നു. 33 സിക്സറാണ് യുവരാജ് നേടിയത്. ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട്…
75ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍കിരീടത്തില്‍ മുത്തമിട്ട് കേരളം
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ ഏഴാം സന്തോഷ് ട്രോഫി കിരീടമാണിത്. മത്സരത്തിന്റെ അധികസമയം പിന്നിട്ടിട്ടും കിരീടം ആര്‍ക്കെന്ന് തീരുമാനമാകാത്ത കലാശ പോര്. എക്‌സ്ട്രാ ടൈമിലെ ആദ്യപകുതി ബംഗാളിനും രണ്ടാം പകുതി കേരളത്തിനും ഒപ്പം നിന്നപ്പോള്‍ കളി അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആര്‍ത്തിരമ്ബുന്ന ഗാലറിയെ സാക്ഷിയാക്കി കേരളം ഏഴാം കിരീടത്തിലേക്ക്. നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ഇരുടീമുകള്‍ക്കും ലഭിച്ചു. പക്ഷേ ഗോള്‍ വരെ കിടക്കാന്‍ പന്ത് മടിച്ചുനിന്നു. എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബംഗാള്‍ കേരളത്തെ ഞെട്ടിച്ചു. പ്രതിരോധ താരം സഹീഫിന്റെ പിഴവില്‍ നിന്ന് സുപ്രിയ പണ്ഡിറ്റ് ഗോള്‍ നേടി.കാത്തിരുന്നു കിരീടം കൈവിട്ടു പോകും എന്ന് കരുതിയ നിമിഷങ്ങള്‍. അലറിവിളിച്ച് കാണികള്‍ നിശബ്ദരായി. പക്ഷേ വീണ്ടും ഒരു പകരക്കാരന്‍ കേരളത്തിന്റെ രക്ഷകനായെത്തി. സഫ്‌നാദിന്റെ ഹെഡ്ഡറിലൂടെ കേരളത്തിന് ജീവന്‍ തിരികെ ലഭിച്ചു.പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടും…
❛എടാ നീ ഇറങ്ങി നിന്നോ❜ ഹെറ്റ്മയറോട് മലയാളത്തില്‍ സഞ്ചു ; അടുത്ത ബോളില്‍ വിക്കറ്റ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് നേടിയത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 210 റണ്‍സാണ് നേടിയത്. നായകന്‍ സഞ്ചു സാംസണായിരുന്നു ടീമിന്‍റെ ടോപ്പ് സ്കോറര്‍. 27 പന്തില്‍ 5 സിക്സും 3 ഫോറുമടക്കം 55 റണ്‍സാണ് താരം നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 149 റണ്‍സ് നേടാനേ സാധിച്ചുള്ളു. മലയാളി നായകന്‍റെ കീഴില്‍ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. ഇംഗ്ലീഷ് കൂടാതെ മലയാളത്തിലും സഹതാരങ്ങളോട് സഞ്ചു സാംസണ്‍ സംവദിക്കുന്നുണ്ടായിരുന്നു. സഞ്ചു സാംസണിനൊപ്പം സ്ലിപ്പില്‍ കൂട്ടിനായി മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പഠിക്കലും ഉണ്ടായിരുന്നു. എന്തിനു വിന്‍ഡീസ് താരം ഹെറ്റ്മയറോട് വരെ മലയാളത്തില്‍ ഇറങ്ങി നില്‍ക്കാന്‍ സഞ്ചു സാംസണ്‍ പറയുന്നുണ്ടായിരുന്നു. ബൗണ്ടറി ലൈനിലേക്ക് ഇറങ്ങി നിന്ന ഹെറ്റ്മയറിനാകട്ടെ തൊട്ടു അടുത്ത…
ഹര്‍ഭജന്‍ സിംഗിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കി ആം ആദ്മി പാര്‍ട്ടി;
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വമ്ബന്‍ വിജയത്തിന് പിന്നാലെ നിര്‍ണായകമായ തീരുമാനവുമായി ആം ആദ്മി പാര്‍ട്ടി (എഎപി) രംഗത്ത്. മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെ എഎപിയുടെ പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് ഹര്‍ഭജനെ മത്സരിപ്പിക്കുക. ഇദ്ദേഹത്തെ കൂടാതെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രാഘവ് ഛദ്ദയെയും, ഡല്‍ഹി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ സന്ദീപ് പഥകിനെയും പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് വിവരം. ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ്. ഹര്‍ഭജന്‍ സിംഗിനെ പാര്‍ട്ടി ഒരു യൂത്ത് ഐക്കണായാണ് കാണുന്നത്. മാത്രമല്ല അദ്ദേഹം രാജ്യത്തുടനീളം അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. ദീര്‍ഘ കാലമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എംഎല്‍എ കൂടിയായ രാഘവ് ഛദ്ദ. പാര്‍ട്ടിയുടെ പഞ്ചാബിന്റെ ചുമതലേയറ്റതു മുതല്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുമായി വളരെ…
ഷെയ്ന്‍ വോണ്‍ യാത്രയാകുന്നത് ഒരു ആഗ്രഹം ബാക്കിവച്ച്, അടുത്തിടെ നല്‍കിയ അഭിമുഖത്തിലും തന്റെ ഉള്ളിലിരിപ്പ് ഇതിഹാസ താരം മറച്ചു വച്ചില്ല
സിഡ്നി: തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂര്‍ത്തിയാകാതെയാണ് വോണ്‍ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ആകാന്‍ വോണ്‍ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് നല്‍കിയ അഭിമുഖത്തില്‍ വോണ്‍ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസില്‍ ഓസ്ട്രേലിയയ്ക്കെതിരെ 4-0ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് പരിശീലകനായ ക്രിസ് സില്‍വര്‍വുഡിനെ ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തത്‌സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് സ്കൈ സ്പോര്‍ട്സിന്റെ പോഡ്‌കാസ്റ്റിലാണ് വോണ്‍ ഇംഗ്ളണ്ട് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ഇംഗ്ളണ്ട് പരിശീലകനായി തനിക്ക് വളരെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാലും മുന്‍ ഓസ്ട്രേലിയന്‍ താരവും പരിശീലകനുമായ ജസ്റ്റിന്‍ ലാംഗറിനെ പരിശീലകനാകാന്‍ ഇംഗ്ളണ്ടിന് താത്പര്യമുണ്ടെങ്കില്‍ അതും മികച്ച തീരുമാനമായിരിക്കുമെന്ന് വോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ളണ്ട് ടീമിന് നിലവില്‍ മികച്ച താരങ്ങളുണ്ടെങ്കിലും അടിസ്ഥാനകാര്യങ്ങളില്‍ ഒന്ന്…
ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
പാരീസ്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തില്‍, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യയ്ക്ക് പങ്കെടുക്കാനാവില്ല. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിമ്ബിക്സ് കമ്മിറ്റിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഫിഫയുടെ നടപടി. നേരത്തെ, റഷ്യന്‍ പതാകയും ദേശീയ ഗാനവും അനുവദിക്കില്ലെന്നും പകരം, റഷ്യന്‍ ഫുട്ബോള്‍ യൂണിയന്‍ എന്ന പേരില്‍ വേണമെങ്കില്‍ കളത്തിലിറങ്ങാമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. എന്നാല്‍, റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്താണ് കര്‍ശന നടപിയുമായി. റഷ്യന്‍ ക്ലബ്ബായ സ്പാര്‍ട്ടക്ക് മോസ്കോയെ യൂറോപ്പ ലീഗില്‍ നിന്ന്…
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്ര നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്
ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്ര നേട്ടം. 2003-ൽ തന്റെ 18-ാം വയസ്സിൽ ഖസാക്കിസ്താനെതിരെ പോർച്ചുഗലിനായാണ് റൊണാൾഡോ അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിക്കുന്നത്. അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ചരിത്രത്തിലേക്കുള്ള ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനെ 89ാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറിൽ കൂടി പിറന്ന ഗോളിൽ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. ഇഞ്ചുറി…
സ്‌കോര്‍ എത്രയെന്ന് പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍, വായടപ്പിക്കുന്ന മറുപടിയുമായി മുഹമ്മദ് സിറാജ്, വീഡിയോ വൈറല്‍
ലോഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടിയാണ് മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം നേരിട്ടിരിക്കുന്നത്. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. രോഹിത്തിനെ കൂടാതെ അജിന്‍ക്യ രഹാനെ മാത്രമാണ് (18 റണ്‍സ്) രണ്ടക്കം കടന്നത്. ഓള്‍ ഔട്ട് ആയതിനു ശേഷം ബൗളിംഗിന് ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെയാണ് ഇംഗ്ലണ്ട് ആരാധകര്‍ ലക്ഷ്യം വെച്ചത്. ഒരു ഘട്ടത്തില്‍ സിറാജിന്റെ നേരെ ഇംഗ്ലീഷ് കാണികള്‍ പന്തെറിയുകയുണ്ടായി എന്ന് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ മത്സരത്തിനിടയില്‍ സ്‌കോര്‍ എത്രയെന്ന് ചോദിച്ച് ഇംഗ്ലീഷ് ആരാധകര്‍ക്ക് സിറാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആദ്യ ദിനത്തിന്റെ അവസാന…
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഇന്നേക്ക് 13 വര്‍ഷം
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ട് ഇന്നേക്ക് 13 വര്‍ഷം തികയുകയാണ്. 2008 ആഗസ്റ്റ് 18 ന് ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലാണ് വിരാട് കോഹ്ലി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 12 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. കുലശേഖരയുടെ പന്തിലാണ് കോഹ്ലി പുറത്തായത്. 14ആം മത്സരത്തിലാണ് കോഹ്ലി ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. തന്റെ 13 വര്‍ഷത്തെ കരിയറിനിടെ ഒരുപാട് റെക്കോര്‍ഡുകള്‍ താരത്തിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ തന്നെ വിമര്‍ശനങ്ങളും കോഹ്ലി നേരിട്ടിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ കോഹലി വിമര്‍ശകര്‍ക്ക് ശക്തമായ മറുപടി നല്‍കിയിരുന്നു. റണ്‍ ചേസിങ്ങില്‍ അസാമാന്യ പ്രാഗല്‍ഭ്യമാണ് കോഹ്ലിയെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ധോണിക്ക് ശേഷം വളരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കോഹ്ലിക്ക് കഴിയുന്നുണ്ട്. എന്നിരുന്നാലും ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും…