മുംബൈ: തിരുവനന്തപുരം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന വേദിയായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചു. ജനുവരി 15നാണ് മത്സരം. ഇതുള്‍പ്പെടെ മാര്‍ച്ച് വരെയുള്ള പരമ്പരകളുടെ പട്ടികയും ബിസിസിഐ പ്രസിദ്ധീകരിച്ചു. ശ്രീലങ്കയ്ക്കു പിന്നാലെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളാണ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകളുടെ പരമ്പരയുമുണ്ട്. ജനുവരി മൂന്നിന് മുംബൈയില്‍ ട്വൻറി20 മത്സരത്തോടെ ലങ്കയ്‌ക്കെതിരായ പരമ്പര തുടങ്ങും. അഞ്ചിന് പൂനെ, ഏഴിന് രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് മറ്റ് ട്വൻറി 20കള്‍. ആദ്യ ഏകദിനം പത്തിന് ഗുവാഹത്തിയില്‍. രണ്ടാമത്തേത് 12ന് കൊല്‍ക്കത്തയില്‍. ന്യൂസിലന്‍ഡിനെതിരെ മൂന്നു വീതം ഏകദിനങ്ങളും ട്വൻറി20യും കളിക്കും. ആദ്യ ഏകദിനം 18ന് ഹൈദരാബാദില്‍. റായ്പൂര്‍ (21), ഇന്‍ഡോര്‍ (24) മറ്റ് ഏകദിനങ്ങള്‍. ഇതില്‍ റായ്പൂരില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് വേദിയൊരുങ്ങുന്നത്. ആഭ്യന്തര, ഐപിഎല്‍ മത്സരങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ആദ്യ ട്വൻറി20 27ന് റാഞ്ചിയില്‍. ലഖ്‌നൗ (29), അഹമ്മദാബാദ് (ഫെബ്രുവരി…
Category: Sports
‘സഞ്ജുവിനോട് അയിത്തം പ്രഖ്യാപിക്കാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവര്‍ തോറ്റു’; വിമര്‍ശനവുമായി ഷാഫി പറമ്പില്‍
ബംഗ്ലാദേശിനോട് ഏകദിന പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സഞ്ജു സാംസണിന് അവസരം നിഷേധിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ്. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു എന്നാണ് അദ്ദേഹം കുറിച്ചത്. ഇത് സഞ്ജുവിനോടും രാജ്യത്തോടുമുള്ള ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പില്ലിന്റെ കുറിപ്പ് ഇതിനിടയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനോട് രണ്ട് ഏകദിന മത്സരങ്ങള്‍ അടുപ്പിച്ച് തോറ്റു. കോഹ്‌ലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ. പരമ്പരയും നഷ്ടമായി.സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാന്‍ ‘ടാക്റ്റിക്‌സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോള്‍ ന്യുസിലാന്‍ഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോട്. അഞ്ചു റണ്‍സ് അകലെ തോല്‍വി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ചാണ് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 272…
ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനോടുള്ള അവഹേളനമെന്ന് റോയ് കീൻ: ചുട്ടമറുപടി
ബ്രസീൽ ടീം ഡാൻസ് ക്ലാസിനു പോകുന്നുണ്ടോ? ദക്ഷിണ കൊറിയയ്ക്കെതിരെയുള്ള മത്സരശേഷം ആരാധകർക്ക് ഇങ്ങനെ സംശയം തോന്നിയെങ്കിൽ അതിശയിക്കാനില്ല. കാരണം നൃത്തച്ചുവടുകളോടെയുളള നീക്കങ്ങൾക്കു ശേഷം നേടിയ ഓരോ ഗോളിനു പിന്നാലെയും ഒന്നാന്തരം ഗ്രൂപ്പ് ഡാൻസ് നടത്തിയാണ് ബ്രസീൽ ആഘോഷിച്ചത്. ഒരുവേള കോച്ച് ടിറ്റെയും ഡാൻസിൽ പങ്കു ചേർന്നു. ബ്രസീലിന്റെ ഡാൻസ് കൊറിയൻ ടീമിനെ പരിഹസിക്കുന്നതായിരുന്നെന്ന്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റോയ് കീൻ വിമർശിച്ചെങ്കിലും ബ്രസീൽ താരം റാഫിഞ്ഞ അതിനു മറുപടി നൽകി. ഞങ്ങളുടെ ജോഗോ ബോണിറ്റോ ഫുട്ബോൾ ശൈലിയുടെ ഭാഗമാണ് അതും. ഓരോ ഗോളിനും ഓരോ ആഘോഷം എന്ന രീതിയിൽ 10 ഡാൻസുകൾ വരെ ഞങ്ങൾ പഠിച്ചു വച്ചിട്ടുണ്ട്! ടീം ക്യാംപിൽ ആസ്ഥാന കൊറിയോഗ്രാഫർ ഇല്ലെങ്കിലും ബ്രസീൽ ടീം ഇപ്പോഴത്തെ ഡാൻസ് പഠിച്ചതിനു പിന്നിൽ നാലു പേരുണ്ട്. ബ്രസീലിലെ പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ഒസ്…
‘എന്റെ വൈറ്റ് ബോൾ റെക്കോർഡ് അത്ര മോശമല്ല’: ഹർഷ ഭോഗ്‌ലെയോട് കലിപ്പിച്ച് പന്ത്
പരിമിത ഓവര്‍ ക്രിക്കറ്റില്‍ മോശം ഫോമിലൂടെയാണ് റിഷഭ് പന്ത്കടന്നു പോകുന്നത്.ന്യുസിലാന്‍ഡിനെതിരായ ടി20 ഏകദിന സീരിസിലും അതിന് മാറ്റമില്ല. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹര്‍ഷ ബോഗ്ലയുമായുള്ള അഭിമുഖത്തില്‍ റിഷഭ് പന്ത് ഫോമിനെ കുറിച്ചും ഗെയിം പ്ലാനിനെ കുറിച്ചും സംസാരിച്ചിരുന്നു. “ടി20യില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഏകദിനത്തില്‍ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. ടെസ്റ്റില്‍ ഞാന്‍ അഞ്ചാം നമ്പറില്‍ മാത്രമാണ് ബാറ്റ് ചെയ്യുന്നത്. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്യുമ്ബോള്‍ ഗെയിം പ്ലാന്‍ മാറുന്നു, എന്നാല്‍ അതേ സമയം, ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നു. എവിടെ അവസരം ലഭിച്ചാലും എന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ ശ്രമിക്കും ” പന്ത് പറഞ്ഞു. പിന്നാലെ ഫോമിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചെറിയ ദേഷ്യത്തോടെയാണ് റിഷഭ് പന്ത് മറുപടി നല്‍കിയത്. “സര്‍, റെക്കോര്‍ഡ് ഒരു നമ്പര്‍ മാത്രമാണ്.…
ഇന്ന് പോരാട്ടം ഹെവിവെയ്റ്റ്; അര്‍ജന്റീന പോളണ്ടിനെതിരെ, മെക്സിക്കോയ്ക്ക് മുന്നേറണമെങ്കില്‍ വന്‍ ജയം അനിവാര്യം
ദോഹ: ഗ്രൂപ്പ് സിയില്‍ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടങ്ങള്‍. രാത്രി 12.30ന് പോളണ്ട്-അര്‍ജന്റീനയെ സ്റ്റേഡിയം 974-ല്‍ നേരിടുമ്പോൾ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്ത് സൗദി അറേബ്യ-മെക്സിക്കോയെ നേരിടും. ഗ്രൂപ്പില്‍ രണ്ട് കളിയില്‍ നാല് പോയിന്റുമായി പോളണ്ടാണ് മുന്നില്‍. മൂന്ന് പോയിൻറ് വീതമുള്ള അര്‍ജന്റീനയും സൗദി അറേബ്യയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു പോയിന്റുമായി മെക്സിക്കോ അവസാന സ്ഥാനത്ത്. പോളണ്ടിന് ഒരു സമനില മാത്രം മതി പ്രീക്വാര്‍ട്ടറിലെത്താന്‍. അര്‍ജന്റീനയ്ക്ക് അനായാസം മുന്നേറണമെങ്കില്‍ പോളണ്ടിനെ തോല്‍പ്പിക്കണം. സമനിലയിലായാല്‍ സൗദി-മെക്സിക്കോ ഫലത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ സാധ്യത. പോളണ്ടിനോട് അര്‍ജന്റീന സമനില പാലിക്കുകയും സൗദി മെക്സിക്കോയെ പരാജയപ്പെടുത്തുകയും ചെയ്താല്‍ അര്‍ജന്റീന പുറത്ത്. മെക്സിക്കോയ്ക്കും നേരിയ സാധ്യത. അര്‍ജന്റീന ഇന്ന് പോളണ്ടിനോട് തോല്‍ക്കുകയും സൗദിയെ കീഴടക്കുകയും ചെയ്താല്‍ മെക്സിക്കോയ്ക്ക് നാല് പോയിന്റുമായി മുന്നേറാം. മറിച്ച് അര്‍ജന്റീന-പോളണ്ട് കളി സമനിലയിലായാല്‍ മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സൗദിയെ വന്‍…
ലോകകപ്പില്‍ മൊറോക്കോയോട് പരാജയപ്പെട്ടതിന് പിന്നാലെ ബെല്‍ജിയത്തില്‍ ആരാധകരുടെ കലാപം
ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ മോറോക്കോ ബെല്‍ജിയത്തെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ കലാപം. തോല്‍വിയില്‍ പ്രകോപിതരായ കലാപകാരികള്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ അടിച്ചുതകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതിന് പിന്നാലെ പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിലും പ്രയോഗിച്ചു. ‘മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡസന്‍ കണക്കിന് ആളുകള്‍ പോലീസുമായി ഏറ്റുമുട്ടി. ഇത് പൊതു സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി’യെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആരാധകരുടെ ആക്രമണത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കലാപകാരികള്‍ പടക്കം പൊട്ടിച്ച് പ്രതിഷേധിക്കുന്നതിന് ഇടയിലാണ് മാധ്യമപ്രവര്‍ത്തകന് പരിക്കേറ്റത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ മെട്രോ സ്റ്റേഷന്‍ അടച്ചിട്ടു, നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് നൂറിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ‘ ആരാധകരുടെ ആക്രമണങ്ങളില്‍ ഞാന്‍ ശക്തമായി അപലപിക്കുന്നു. പോലീസ് ഇതിനകം തന്നെ ശക്തമായി ഇടപെട്ടിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രശ്‌നമുണ്ടാക്കുന്നവരെ…
ഖത്തറിലും താരം സഞ്ജു തന്നെ! ഫിഫ ലോകകപ്പ് വേദിയിലും കട്ടയ്ക്ക് പിന്തുണ
ദോഹ: എത്ര നല്ല പ്രകടനം പുറത്തെടുത്താലും സഞ്ജുവിനെ തുടര്‍ച്ചയായി ടീമില്‍ നിലനിര്‍ത്തില്ലെന്ന എന്തോ വാശി സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും ഉണ്ടെന്ന് തോന്നും അവരുടെ പ്രവൃത്തികള്‍ കാണുമ്പോൾ ദിനേന സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യ പറഞ്ഞ് ആരാധകരുടെ കലിപ്പും ഉണ്ടാകാറുണ്ട്. ഇന്ത്യന്‍ ടീം ഏത് രാജ്യത്ത് പര്യടനത്തിന് പോയാലും സഞ്ജുവിന് വന്‍ സപ്പോര്‍ട്ടാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഖത്തറില്‍ പോലും ആരാധകര്‍ സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഖത്തറിലെ വിവിധ സ്റ്റേഡിയങ്ങളില്‍ സഞ്‍ജുവാണ് താരം. സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്ന പോസ്റ്ററുമായാണ് ആരാധക കൂട്ടം ഖത്തറിലെ സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രം രാജസ്ഥാന്‍ റോയല്‍സ് ടീം സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിട്ടുമുണ്ട്. ഖത്തര്‍ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പന്തുണയ്ക്കുന്നത്- എന്ന കുറിപ്പോടെയാണ് ടീം ഇതിന്റെ ചിത്രങ്ങള്‍ പങ്കിട്ടത്. Everybody: Who are you supporting at the FIFA World Cup? Us:…
സ്പെയിനെ തടഞ്ഞ് ജർമനി; ആവേശപ്പോരിൽ സമനില മാത്രം
ആരാധകലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജര്‍മനി സ്പെയിന്‍ പോരാട്ടം ആവേശകരമായ സമനിലയില്‍ പിരിഞ്ഞു. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടിയത് സ്പെയിനായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു
ഇതാണ് മോനേ ഗോള്‍… ഒറ്റഗോളില്‍ സൗദിയുടെ വീരനായകനായി അല്‍ദൗസരി
10ാം മിനിറ്റില്‍ ലയണല്‍ മെസ്സി നേടിയ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തുകയും ഒന്നാം പകുതിയിലുടനീളം കളംഭരിക്കുകയും ചെയ്ത അര്‍ജന്റീന സൗദിക്കെതിരെ ജയവുമായി കിരീടയാത്രക്ക് തുടക്കമിടുമെന്നായിരുന്നു കാണികളിലേറെയും ഉറപ്പിച്ചത്. താരപ്പൊലിമയെ അന്വര്‍ഥമാക്കി നിലക്കാത്ത ആക്രമണവുമായി ലാറ്റിന്‍ അമേരിക്കക്കാര്‍ ഖത്തറിലെ ലുസൈല്‍ മൈതാനത്ത് നിറഞ്ഞുനിന്ന മുഹൂര്‍ത്തങ്ങള്‍. ആര്‍പ്പുവിളികളുമായി കാണികള്‍ ഗാലറികളിലും. എന്നിട്ടും, ഹെവാര്‍ഡ് എന്ന പരിശീലകന്റെ മന്ത്രങ്ങള്‍ ചെവിയിലും പിന്നെ കാലുകളിലും ഏറ്റെടുത്ത പച്ചക്കുപ്പായക്കാര്‍ അടുത്ത പകുതിക്കായി കാത്തുനിന്നു. അതിനിടെ, സൗദി വലക്കണ്ണികള്‍ വിറപ്പിച്ച് മൂന്നുവട്ടംകൂടി അര്‍ജന്റീന മുന്നേറ്റം പന്തെത്തിച്ചിരുന്നു. ഒരു വട്ടം മെസ്സിയും രണ്ടുവട്ടം ലൗട്ടറോ മാര്‍ടിനെസും. എല്ലാം ഓഫ്സൈഡ് കെണിയില്‍ കുരുങ്ങി. ഒരുവട്ടം മാര്‍ടിനെസിന്റെ കാലുകളും ഉടലുമെല്ലാം കൃത്യമായിട്ടും തോള്‍ഭാഗം ഇത്തിരി കടന്നതിനായിരുന്നു റഫറിയുടെ ഓഫ്സൈഡ് വിസില്‍. പരുക്കന്‍ കളിയുടെ മിന്നലാട്ടവും കണ്ടു. എല്ലാം ചേര്‍ന്ന് അര്‍ജന്റീന ആക്രമണത്തിന്റെ മുനയൊടിച്ചുകളഞ്ഞപോലെയായി കാര്യങ്ങള്‍. ഇടവേളക്കു ശേഷം എത്തിയ സൗദി ടീമില്‍…
കൊടിയേറി; സ്റ്റേഡിയത്തിനകത്തും പുറത്തും കളിയാവേശം, ലോകത്തിന്റെ പൂരം
ദോഹ: ‘എവിടെ ഖത്തരികള്‍…’ പതിനായിരങ്ങള്‍ നിറഞ്ഞ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍നിന്ന് മറുപടിയായി ആരവമുയര്‍ന്നു. ‘എവിടെ ഇന്ത്യക്കാര്‍….’ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുടെ അടുത്ത ചോദ്യത്തിന് നിലക്കാത്ത ആരവങ്ങളോടെയായിരുന്നു മറുപടി. 40,000ത്തോളം പേര്‍ക്ക് കളി കാണാന്‍ അവസരമൊരുക്കുന്ന അല്‍ബിദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ വേദിയില്‍ ലോകം ഒന്നിച്ചപ്പോള്‍ ഈ വിശ്വമേളയെ തങ്ങളുടേതാക്കി മാറ്റിയ ഇന്ത്യക്കാരെ ഇന്‍ഫന്റിനോ മറന്നില്ല. ബെബെറ്റോ, കഫു, റോബര്‍ട്ടോ കാര്‍ലോസ്, മാര്‍ക്കോ മറ്റരാസി, അലസാന്ദ്രോ ദെല്‍പിയറോ, ലോതര്‍ മത്തേയൂസ്, മാഴ്സല്‍ ഡിസൈലി, ഡേവിഡ് ട്രെസിഗ്വ തുടങ്ങി നിരവധി ഇതിഹാസ താരങ്ങള്‍ അണിനിരന്ന വേദിയിലായിരുന്നു വിവിധ രാജ്യക്കാരെ വിളിച്ചുകൊണ്ട് ഫിഫ പ്രസിഡന്റിന്റെ അഭിവാദ്യം. ശനിയാഴ്ച രാവിലെ ദോഹയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങളുടെ ആരോപണത്തിന് ഇന്ത്യക്കാരുടെ ഫുട്ബാള്‍ സ്നേഹത്തെ പരാമര്‍ശിച്ച് ഫിഫ പ്രസിഡന്റ് നല്‍കിയ മറുപടി. ലോക മാധ്യമങ്ങളുടെ തലക്കെട്ടുകളിലും ഇടം പിടിച്ചിരുന്നു. ഇന്ത്യന്‍…