‘സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി എനിക്ക് വേണം’; ചിത്രം സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞുവീണ് മരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നുരാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രിയദർശന്റെ ‘ചിത്രം’ സിനിമയിൽ ബാലതാരമായി അഭിനയിച്ച ശരണിന്റെ വേഷം ശ്രദ്ധേയമായിരുന്നു. സായിപ്പിന്റെ കയ്യിൽ നിന്നും കിട്ടിയതിന്റെ പകുതി തനിക്ക് കിട്ടണം എന്ന് മോഹൻലാലിനോട് പറയുന്ന ശരണിനെ ചിത്രം കണ്ടവരാരും മറക്കില്ല. എന്നാൽ അഭിനയ രംഗത്ത് പിന്നീട് സജീവമായില്ല ശരൺ. ശരണിന്റെ വിയോഗത്തിൽ നടൻ മനോജ്.കെ.ജയൻ അനുശോചിച്ചു. ‘മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു.ഒരുപാട് ഓർമകളും കുറേ വിഷമങ്ങളും പങ്കുവച്ചു. ഇത്ര പെട്ടന്ന് യാത്രയാകും എന്നു കരുതിയില്ല’. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമ, സീരിയൽ മേഖലയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശരൺ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ കുടുംബത്തോടൊപ്പം കടയ്ക്കൽ ചിതറയിലായിരുന്നു താമസം.

അരങ്ങില്‍ നിന്നും മത്സരത്തിനിറങ്ങിയ താരങ്ങളും വിജയപരാജയങ്ങളും

കേരളം തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ചൂടിലാണ്. ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. ഒരു മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിനൊടുവില്‍ ജനവിധി പുറത്തുവന്നു. കേരളം ഇത്തവണയും ചുവപ്പിനോട് കൂറ് പുലര്‍ത്തി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ക്കെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ഇത്തവണ ചലച്ചിത്രരംഗത്ത് നിന്നും മത്സരിക്കാനിറങ്ങിയ താരങ്ങളും ഏറെയാണ്. എം മുകേഷ്, കെ ബി ഗണേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, വീണ എസ് നായര്‍, മാണി സി കാപ്പന്‍ എന്നിവരാണ് ചലച്ചിത്ര രംഗത്തു നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ താരങ്ങള്‍. അറിയാം താരങ്ങളുടെ ജയപരാജയ വിവരങ്ങള്‍ കെ ബി ഗണേഷ് കുമാര്‍- കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ബി ഗണേഷ് കുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജ്യോതികുമാര്‍ ചാമക്കാലയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ജിതിന്‍ ദേവിനേയും പരാജയപ്പെടുത്തിക്കൊണ്ടാണ് കെ ബി…

എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി. രാഷ്ട്രീയം തുറന്നുപറഞ്ഞ് ലക്ഷ്മി പ്രിയ.

മലയാളികളെ ശുദ്ധഹാസ്യം കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അഭിനേത്രിയാണ് ലക്ഷ്മിപ്രിയ. സൂര്യ ടിവി സംരക്ഷണം ചെയ്ത സൂപ്പർഹിറ്റ് പരമ്പരയായ ഇന്ദുമുഖി ചന്ദ്രമതി എന്ന പരമ്പരയിൽ മികച്ച വേഷമായിരുന്നു ലക്ഷ്മി പ്രിയ കാഴ്ചവച്ചത്. ഈ പരമ്പരയിലെ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടിനെ പെട്ടെന്ന് ആരും മറക്കില്ല. പിന്നീട് ലക്ഷ്മിപ്രിയ താപ്പാന, സീനിയേഴ്സ് , നിവേദ്യം, ഭാഗ്യദേവത, തുടങ്ങിയ ചിത്രങ്ങളിലും വേറിട്ട ചെറുതും, വലുതുമായ വേഷങ്ങൾ കാഴ്ചവെച്ചു. അടുത്തകാലത്തായി താരം തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ലക്ഷ്മിപ്രിയ പണ്ട് ഭാരതീയ ജനതാ പാർട്ടിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിൽ പ്രവർത്തിച്ച ഓർമ്മ പങ്കുവെച്ചിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ ഓർമ്മ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മിപ്രിയ കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിൻറെ പരിപൂർണ്ണ രൂപം ഇങ്ങനെ. ആരെയും കിട്ടാതെ വന്നപ്പോ മോളെ മോളെങ്കിലും നിൽക്കുമോ എന്ന് ചോദിയ്ക്കുകയും ഞാൻ സ്ഥാനാർഥി ആവുകയും വോട്ടെണ്ണിയ മീനാക്ഷിയമ്മ ടീച്ചർ “ഇയാൾക്ക് ഇയാളുടെ…

നടന്‍ മേള രഘു അന്തരിച്ചു

കെ ജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മേള രഘു. മേള സിനിമയിലൂടെയാണ് കലാരംഗത്ത് സജീവമായത്. മമ്മൂട്ടിക്ക് ഒപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊക്കമില്ലാത്ത രഘുവും ശ്രദ്ധ നേടിയിരുന്നു. അവസാനമായി അഭിനയിച്ച ചിത്രം മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 2 ആണ്. കമലഹാസന്റെ അപൂര്‍വ സഹോദരങ്ങളിലും അഭിനയിച്ചു. 35ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കിഷോർ സത്യ

2005 പുറത്തിറങ്ങിയ മന്ത്രകോടി എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്ത് വന്ന നാടനാണ് കിഷോർ സത്യ. സീരിയൽ കൂടാതെ തസ്കരവീരൻ ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് , തുടങ്ങിയ സിനിമയിലും അദ്ദേഹം മികച്ച അഭിനയം കാഴ്ച വച്ചു . കിഷോർ സത്യ എന്ന പേരിനെക്കാളും അദ്ദേഹത്തെ ആളുകൾ തിരിച്ചറിയുന്നത് കറുത്തമുത്ത് എന്ന സീരിയലിലെ ഡോക്ടർ ബാലചന്ദ്രൻ ആയിയാണ് . ഈ പരമ്പര അദ്ദേഹത്തിന് വലിയ പേര് നേടിക്കൊടുത്തിരുന്നു. ഇപ്പോൾ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന ഉദാഹരണം സുജാത എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് കിഷോർ. മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ . സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആദരാഞ്ജലികൾ അർപ്പിച്ചത് . കിഷോർ സത്യ കുറിച്ച ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം ഇങ്ങനെ. ഇന്നലത്തെ ആഹ്ലാദം ഇന്ന് സങ്കടമായല്ലോ….. ബാലകൃഷ്ണ പിള്ള സർ ഇനിയില്ല…. എന്ത് എഴുതണം…

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയത്തിലേക്ക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയത്തിലേയ്ക്ക്. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയാണ്. കെ. ബി ഗണേഷ് കുമാര്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത് 9,553 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ജ്യോതികുമാര്‍ ചാമക്കാല ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു.18876 വോട്ടുകള്‍ ആണ് ജ്യോതികുമാര്‍ ഇതുവരെ നേടിയത്. 24486 വോട്ടുകള്‍ ആണ് കെ ബി ഗണേഷ് കുമാറിന് ഉള്ളത്.

തൃശൂരില്‍ സുരേഷ് ഗോപിക്ക് ലീഡ്; എന്‍ഡിഎ മൂന്നിടത്ത് ഒന്നാമത്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്ബോള്‍ എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ മുന്നില്‍. സുരേഷ് ഗോപി തൃശൂരില്‍ ലീഡിലാണ്. 355 വോട്ടുകള്‍ക്കാണ് ലീഡ്. അതേസമയം, പാലക്കാട്ടു ഇ. ശ്രീധരനും നേമത്തു കുമ്മനവും ലീഡ് ഉയര്‍ത്തുകയാണ്. 83 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നിലാണ്. 53 സീറ്റുകളില്‍ യുഡിഎഫും മുന്നിലാണ്. ട്വന്റി ട്വന്റി ശക്തമയ മത്സരം കാഴ്ചവച്ച കുന്നത്തുനാട്ടില്‍ യു ഡി എഫ് ലീഡ് ചെയ്യുകയാണ്. വിവിധ ജില്ലകളിലായി 633 ഹാളുകളില്‍ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പതിവിനു വിരുദ്ധമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം ആരവമോ ആള്‍ക്കൂട്ടമോ ഇല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളുടെ എണ്ണം മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായതിനാല്‍ ഫല പ്രഖ്യാപനം വൈകും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു മുന്‍പ് ഫലം പ്രഖ്യാപിച്ചിരുന്നു.

ഒരു യുദ്ധം ജയിച്ചവന്റെ ആ ഹ്ലാദത്തിലാണ് ഞാൻ. ആഹ്ലാദം പങ്കു വെച്ച് സംവിധായകൻ ആദിത്യൻ. സ്വാന്തനം, ആകാശദൂത് ,വാനമ്പാടി, തുടങ്ങിയ ഹിറ്റ് പരമ്പരകൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് ആദിത്യൻ .

ആകാശദൂത് ,വാനമ്പാടി, തുടങ്ങിയ ഹിറ്റ് പരമ്പരകൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് ആദിത്യൻ . സീരിയൽ രംഗത്ത് അദ്ദേഹത്തിൻറെ പരമ്പരകൾ എന്നും ഒന്നാമതാണ്. പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പരമ്പരകൾ അണിയറയിൽ എത്തിക്കുന്ന അപൂർവ്വം സംവിധായകരിൽ ഒരു സംവിധായകനാണ് അദ്ദേഹം . അതുകൊണ്ട് തന്നെ റേറ്റിംഗിൽ മുൻപന്തിയിലാണ് അദ്ദേഹത്തിൻറെ പരമ്പരകൾ. ഇപ്പോൾ അദ്ദേഹം ഒരു ആഹ്ലാദം പങ്കു വച്ചിരിക്കുകയാണ് . സമൂഹമാധ്യമങ്ങളിൽ സജീവമായ അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് കുറിപ്പിലൂടെയാണ് ആഹ്ലാദം പങ്കു വച്ചിരിക്കുന്നത് സംവിധായകൻ ആദ്യത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പിനെ പൂർണ്ണരൂപം ഇങ്ങനെ. നമസ്ക്കാരം ഒരു യുദ്ധം ജയിച്ചവന്റെ ആ ഹ്ലാദത്തിലാണ് ഞാൻ . കഴിഞ്ഞ മാസം 21 ന് ഞാൻ കോ വിഡ് പോസിറ്റീവായി . ഇന്നലെ നെഗറ്റീവും . 18 ന് ഷെഡ്യൂൾ പായ്ക്കപ്പ് കഴിഞ് 19 മുതൽ ക്ഷീണം ജലദോഷം തുമ്മൽ എന്നിവയുണ്ടായി. ശരീര വേദന ഉറക്കം തളർച്ച ഇതുമായി…

മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും, കൊള്ളിവെപ്പും, കൈക്കൂലിക്കും വേണ്ടി സമയം മാറ്റി വെക്കുന്നു അനീഷ് രവി

മരണത്തെ മുഖാമുഖം കാണുമ്പോൾ നമ്മൾ കൊള്ളയും, കൊള്ളിവെപ്പും, കൈക്കൂലിക്കും വേണ്ടി സമയം മാറ്റി വെക്കുന്നു അനീഷ് രവി. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രിയനായകൻ പട്ടം നേടിയ നടനാണ് അനീഷ് രവി .അനീഷ് എന്ന പേരിനെക്കാളും മലയാളികൾ അദ്ദേഹത്തെ തിരിച്ചറിയുന്നത് വില്ലേജ് ഓഫീസർ കെ മോഹനകൃഷ്ണൻ ആയിയും പോലീസുകാരൻ കനകൻ ആയും ഒക്കെയായിരിക്കും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളി പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരനായി മാറിയത്. കഥാപാത്രങ്ങളുടെ വ്യത്യസ്തതയാണ് അദ്ദേഹത്തെ ഇന്നും ജനപ്രിയമാക്കുന്നത്. മോഹനത്തിലെ മണികണ്ഠനും, ശ്രീനാരായണ ഗുരുദേവനിലെ ഗുരുദേവനും, മിന്നുകെട്ടി ലെ വിമൽ ആർ മേനോനും ,സതി ലീലാവതിയിലെ പവൻ കുമാറും , മനസ്സറിയാതെയിലെ അനൂപും, കാര്യം നിസ്സാരം ത്തിലെ വില്ലേജ് ഓഫീസർ മോഹനകൃഷ്ണനും, സകുടുംബം ശ്യാമളയിലെ ദിനേശനും , പുട്ടും കട്ടനും പരിപാടിയിലെ ഓമനക്കുട്ടനും, അളിയൻസിലെ കനകനും, പെങ്ങമ്മാരെ ജീവനുതുല്യം സ്നേഹിക്കുന്ന ലേഡീസ്…

അതല്ലേ ഇത്, അതല്ലേ ഇതുമായി അനീഷ് രവി

അതല്ലേ ഇതുമായി അനീഷ് രവി . മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സിനിമാ, സീരിയൽ ,താരം ആണ് അനീഷ് രവി. ബലിക്കാക്കകൾ എന്ന ഹസ്വ ചിത്രത്തിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ശ്രീനാരായണഗുരുദേവൻ, മനസ്സറിയാതെ ,മോഹനം, സതി ലീലാവതി, കാര്യംനിസ്സാരം, എൻറെ പെണ്ണ് ,മൂന്ന് പെണ്ണുങ്ങൾ, തുടങ്ങിയ സീരിയലുകളിലൂടെയും പ്രിയപ്പെട്ട നാട്ടുകാരെ, ദോസ്ത് , തുടങ്ങിയ സിനിമയിലൂടെയും ജനമനസ്സുകൾ കീഴടക്കി. ഇപ്പോൾ കൗമുദി ടിവി സംരക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന അളിയൻസ് എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോൾ. അതല്ലേ ഇത് എന്ന പുതിയൊരു ആക്ഷേപഹാസ്യ പരമ്പരയുമായി എത്തുകയാണ് അനീഷ്. അനീഷ് രവി ബ്ലോഗ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് ഇത് പുറത്തു വരാൻ പോകുന്നത്. ശുദ്ധ ആക്ഷേപഹാസ്യം മേമ്പൊടിയായി ചേർത്തുള്ള പരിപാടിയാണ് ഇത്. അനീഷ് രവിക്ക് ഒപ്പം ഇതിൽ അണിനിരക്കുന്നത് ഡിങ്കൻ ഷിബു, ബിജു, ശില്പ ,തനൂജ ,തുടങ്ങിയ…