തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് – കിഴക്കന്‍ ഇന്ത്യയ്ക്ക് മുകളിലേക്ക് വടക്ക് – കിഴക്കന്‍ / കിഴക്കന്‍ കാറ്റ് ശക്തമായി. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു ദിവസം മിതമായ / ഇടത്തരം വ്യാപകമായ മഴയ്ക്ക് സാധ്യത. നവംബര്‍ 8 മുതല്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Category: Weather
സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരും; ഉച്ചയ്ക്കുശേഷം മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കന്‍ വടക്കന്‍ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ. ഉച്ചയ്ക്കുശേഷം മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം.നാളെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമുണ്ട്. കാസര്‍ഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്.കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. കേരള തെക്കന്‍ തമിഴ്‌നാട് കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.
കിഴക്കൻ മധ്യപ്രദേശിന് മുകളിൽ ശക്തികൂടിയ ന്യൂനമർദം; കേരളത്തിൽ 11 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ശക്തികൂടിയ ന്യൂനമർദം കിഴക്കൻ മധ്യപ്രദേശിനു മുകളിൽ സ്ഥിതി ചെയ്യുന്നു. അടുത്ത 3-4 ദിവസത്തിനുള്ളിൽ പടിഞ്ഞാറൻ മധ്യപ്രദേശ് – ഗുജറാത്തിനു മുകളിലേക്കു നീങ്ങാൻ സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല. കർണാടക തീരത്തു മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ ശക്തമായി തുടരും: മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി,9 ഇടത്ത് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടർന്നേക്കും. വടക്കന്‍ കേരളത്തില്‍ ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇന്നും തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് യെല്ലോ അലർട്ടായി മാറ്റി. ഈ ജില്ലകള്‍ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലും ജാഗ്രതാ നിർദേശം നിലനില്‍ക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ ഒരിടത്തും യെല്ലോ അലർട്ട് പോലുമില്ല. മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി. ‘ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
ഇടുക്കിയിലും കണ്ണൂരും റെഡ് അലര്‍ട്ട്; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ. ഇന്ന് കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ…
അഞ്ചുദിവസം കൂടി കനത്തമഴ ; വ്യാഴാഴ്ച വരെ തീവ്രമാകും
തിരുവനന്തപുരം: വൈകി സജീവമായ കാലവര്‍ഷം രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനത്ത് അതീവജാഗ്രത. അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുറന്നു. ഏഴ് ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണസേന സജ്ജം. അടുത്ത അഞ്ചുദിവസം കൂടി വ്യാപകവും അതിശക്തവുമായ മഴയ്ക്കു സാധ്യത. ഇന്ന് ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലെര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അെലര്‍ട്ടാണു പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അെലര്‍ട്ടിന് സമാനമായ അതിതീവ്രമഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍) ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഞായര്‍ രാത്രി മുതലാണു സംസ്ഥാനത്തു മഴ ശക്തമായത്. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിനു മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ വ്യാഴാഴ്ചവരെ ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയെന്നാണു…
സംസ്ഥാനത്താകെ കനത്ത മഴ; എറണാകുളത്ത് റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയിലാണ് മഴ അതി തീവ്രമായത്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ ജില്ലയില്‍ മഴ കൂടുതല്‍ ശക്തമാകും. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കി. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണ്‍സൂണ്‍ പാത്തിയും തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതാണ് മഴ ഇത്രയും തീവ്രമാകാന്‍ കാരണം. കാലവര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നു. മറ്റൊരു ചക്രവാതചുഴി ആന്‍ഡമാന്‍ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. ജൂലൈ 4, 5 തീയതികളില്‍ ചിലയിടങ്ങളില്‍ തീവ്രമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കനത്തമഴയില്‍ തണുത്തുവിറച്ച് ചെന്നൈ ; കാല്‍ നൂറ്റാണ്ടിനിടയില്‍ ഏറ്റവും വലിയ മഴ ; 10 വിമാനങ്ങള്‍ ബംഗലുരുവിലേക്ക് വിട്ടു
ചെന്നൈ: ഉത്തരേന്ത്യ കനത്ത ഉഷ്ണത്തില്‍ വിയര്‍ത്തുകുളിക്കുമ്ബോള്‍ ദക്ഷിണേന്ത്യ മഴയില്‍ മുങ്ങി വെള്ളപ്പൊക്കത്തില്‍. രൂക്ഷമായ ചൂടിന് പിന്നാലെ കനത്തമഴയില്‍ തണുത്തുവിറച്ച് ചെന്നൈ. കാല്‍ നൂറ്റാണ്ടിനിടയില്‍ ഏറ്റവും കനത്ത മഴയാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഞ്ചു ദിവസത്തേക്ക് ചെന്നൈയിലും പുതുച്ചേരിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നത്. ഞായറാഴ്ച രാത്രിയില്‍ ചെന്നൈയില്‍ രൂക്ഷമായി മഴ പെയ്തതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. കഴിഞ്ഞയാഴ്ച ഉഷ്ണ തരംഗത്തിന് സമാനമായ സാഹചര്യം ഉണ്ടായ ശേഷമാണ് കനത്തമഴ പെയ്തിരിക്കുന്നത്. 167 മില്ലിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ രേഖപ്പെടുത്തിയത്. 27 വര്‍ഷത്തിനിടയില്‍ പെയ്ത ഏറ്റവും വലിയ മഴയാണ് ഇത്. പലയിടത്തും മരങ്ങളും മറ്റും കഴപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായി. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുവര്‍, ചെംഗല്‍പ്പേട്ട്, റാണിപ്പേട്ട്, വെല്ലൂര്‍ എന്നിവിടങ്ങളെല്ലാം ഇടയോടുകൂടിയ കനത്ത മഴ കണ്ടുകൊണ്ടാണ് തിങ്കളാഴ്ച പുലര്‍ന്നത്. ഇന്നലെ രാവിലെ 8.30 മുതല്‍ മീനമ്ബാക്കത്ത് മഴയാണ്.…
മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും, കനത്ത മഴ, കടൽ പ്രക്ഷുബ്ധമാകും, ഇന്നും ട്രെയിനുകൾ റദ്ദാക്കി
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തെത്തുമെന്ന് റിപ്പോർട്ട്. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുന്നതോടെ 150 കിലോ മീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുമൂലം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകും.ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക. അതുകൊണ്ട് തന്നെ ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. ഈ പ്രദേശത്തെ അരലക്ഷത്തോളം ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ജനങ്ങളോട് പുറത്തിറങ്ങാതെ പരമാവധി വീടുകതളിൽ തന്നെ കഴിയാൻ സർക്കാർ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഗുജറാത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുന്നുണ്ട്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം ഉണ്ടായി. മോശം കാലാവസ്ഥ ആയതിനാൽ ഇന്നും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന…
ചുട്ടുപൊളളി രാജ്യം: നഗരങ്ങളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനില; ഉഷ്ണതരംഗ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാാജ്യത്തെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധയിടങ്ങളില്‍ 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.