കാൻസാറാണ്, ജീവിതത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകനെ അറിയിച്ച് ‘അമ്മ; ഹൃദയം തൊട്ട് കുറിപ്പ്

നിനച്ചിരിക്കാത്ത നേരത്താണ് ഡോക്ടർ നാദിയ ചൗധരിയെത്തേടി ആ ദുരന്തം എത്തുന്നത്. ഗർഭാശയ കാൻസറിന്റെ അവസാന ഘട്ടത്തിലാണ് നാദിയ താൻ കാൻസർ ബാധിതയാണെന്ന് തിരിച്ചറിയുന്നത്. കാൻസറിനെ പൊരുതിത്തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാൻസർ നാദിയയെ കീഴടക്കിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ മരണം മുന്നിൽക്കാണുന്ന നാദിയ തന്റെ ജീവിതത്തിന്റെ അവസാനഘട്ടമെത്തിയെന്ന് മകനോട് പറയുന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “ഇന്ന് എന്റെ മകനോട് ഞാൻ കാൻസർ മൂലം മരിക്കാൻ പോകുന്നുവെന്ന വിവരം പറയും. ആ വിവരം അവൻ എന്നിൽ നിന്ന് കേൾക്കേണ്ട സമയം ആയിരിക്കുന്നു. ഇപ്പോൾ ഞാൻ കരയും, പക്ഷെ അവനോട് ഈ കാര്യം പറയുമ്പോൾ ഞാൻ ധൈര്യശാലിയായിരിക്കും. ഇപ്പോൾ ഞാൻ ദുഖത്താൽ നിലവിളിക്കും എങ്കിൽ മാത്രമേ അവനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയൂ”. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നാദിയ കുറിച്ചു. അതേസമയം ഈ വിവരം മകനോട് പങ്കുവെച്ച ശേഷം മകൻ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു എന്നും…

താരങ്ങളുടെ ആശംസകൾ ചോദിക്കുന്നവരോട് ഒരു വാക്ക്……..

അഖിൽ കവലയൂര് ചെയ്ത ജന്മദിന സന്ദേശം പലരും ഷെയർ ചെയ്‍തത് കോമഡി ആയിട്ടാണെങ്കിലും അതിൽ വലിയ ഒരു സന്ദേശം ഉണ്ട് . ഒരു സെലിബ്രെറ്റിയയുടെ അടുത്ത് ഇതുപോലുള്ള ഉള്ള ആശംസകൾ ചെയ്തു തരണമെന്ന് പറയുമ്പോൾ അവര് ആയിരിക്കുന്ന സാഹചര്യം ചിലപ്പോൾ ഇതൊന്നും ചെയ്തു തരാൻ സാധിക്കാത്ത അവസ്ഥായിലായിരിക്കും. ചിലപ്പോൾ അടുത്ത ബന്ധുക്കൾ മരിക്കുകയോ ആശുപത്രിയിലോ ആയിരിക്കും. സിനിമ താരങ്ങളും സീരിയൽ താരങ്ങളും മനുഷ്യർ തന്നെ അല്ലെവിഷമങ്ങളും പ്രയാസങ്ങളും അവർക്കുമില്ലേ . ഒരു ചെറിയ വിഡിയോ മെസ്സേജിന് വേണ്ടി പലതവണ ബുധിമുട്ടിക്കുകയും ചെയ്യും. സ്വന്തം കാര്യങ്ങൾക്കു പുറമെ ചില വിഡിയോകൾ തന്റെ പ്രണയിനിക്ക് സർപ്രൈസ്‌ വീഡിയോ കൊടുക്കാനും പ്രണയ പരിഭവങ്ങൾ മാറ്റാനും എന്ന് ഓർക്കുമ്പോൾ ആണ് വിഷമം അതുപോലെ തന്നെ തന്റെ അകന്ന ബന്ധുവിന്റെ കുഞ്ഞിന്റെ നൂലുകെട്ടാണ് ഒന്നാം പിറന്നാൾ ആണ് . ഒരു ചെറിയ വിഡിയോ ചോദിച്ചിട്ടു…

‘രതുല്‍ കുമാറി’ന് വ്യത്യസ്ഥമായ പിറന്നാള്‍ ആശംസയുമായി അഖില്‍

കോമഡി കലാകാരന്‍ അഖില്‍ കവലയൂര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പിറന്നാള്‍ ആശംസയിലെ താരമാണ് .രതുല്‍ കുമാര്‍ കെ വി . കോവിഡും വെള്ളപ്പൊക്കത്തിന്റെയും ഇടയില്‍ പിറന്നാള്‍ ആശംസകള്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് രതുലിനു വേണ്ടി ആശംസ പറയാന്‍ അഖില്‍ എത്തിയത്. എന്നാല്‍ അതൊരു ഒന്നൊന്നര ‘പിറന്നാള്‍ ആശംസ’യായിരിക്കുമെന്ന് ആരും കരുതിയില്ല . അഖിലിന്റെ വിഡിയോ കണ്ട് നടന്‍ ജയസൂര്യയ്ക്കും ചിരി അടക്കനായില്ല. അദ്ദേഹം ഈ വ്യത്യസ്ത ആശംസ പ്രേക്ഷകര്‍ക്കായി പങ്കുവച്ചതോടെ ‘രതുല്‍ കുമാര്‍’ വൈറലായി മാറി ‘കൊറോണയും അതിന്റെ മണ്ടേല്‍ കൂടി ടൗട്ടേ ചുഴലിക്കാറ്റും മഴയും വെള്ളപ്പൊക്കവും പ്രകൃതി ദുരന്തവും കറണ്ടും ഇല്ലാതെ ബാറ്ററി ചാര്‍ജും തീര്‍ന്ന് ലോക്ഡൗണായിട്ട് വീട്ടിലിരിക്കുന്ന എന്നെക്കൊണ്ട് ഈ ബര്‍ത്ത്ഡേ വിഷസ് പറയിപ്പിക്കുന്ന രതുല്‍ കുമാര്‍ കെ.വി.ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. ഹാപ്പി ബര്‍ത്ഡേ…’-ഇങ്ങനെയായിരുന്നു വിഡിയോയില്‍ അഖിലിന്റെ വാക്കുകള്‍. ഇപ്പോഴത്തെ മലയാളിയുടെ എല്ലാ നിസഹായവസ്ഥയും…

എന്താണ് ബ്ലാക്ക് ഫം​ഗസ് ? രോ​ഗ ലക്ഷണങ്ങൾ എന്തെല്ലാം ?

കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ അറിയിച്ചു. എന്നാൽ എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എങ്ങനെയാണ് രോ​ഗം ബാധിക്കുന്നത് ? എന്തൊക്കെയാണ് രോ​ഗ ലക്ഷണങ്ങൾ ? എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫം​ഗസ് പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫം​ഗൽ ഇൻഫെക്ഷനാണ്. ഈ രോ​ഗം ബാധിക്കുന്നതോടെ രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു. ആരെയെല്ലാം രോ​ഗം ബാധിക്കാം ? ഒന്നിലധികം രോ​ഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലി​ഗ്നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോ​ഗം ബാധിക്കാം. വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോ​ഗികൾ (…

കോവിഡ് വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാം; വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങള്‍

കോവിഡ് വൈറസ് പുരുഷന്മാരുടെ ഉദ്ധാരണശേഷിയെ ബാധിച്ചേക്കാമെന്ന് പുതിയ പഠനം. മിയാമി യൂണിവേഴ്സിറ്റി മില്ലര്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ റീപ്രൊഡക്ടീവ് യൂറോളജി ഡയറ്ക്ടറായ ‍ഡോ. രഞ്ജിത് – രാമസാമിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആറ് മാസം മുമ്ബും എട്ട് മാസം മുമ്ബും കൊവിഡ് ബാധിച്ച രണ്ടു പേരില്‍ ലിംഗ കോശങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. കൊവിഡ് പിടിപെടുന്നതിന് മുമ്ബ് ഇവര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് ബാധിച്ചതിന് ശേഷം ഇവര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടായതായി പഠനത്തില്‍ വ്യക്തമാക്കുന്നു. ‘ ലിംഗത്തിലെ രക്തക്കുഴലുകളെ വൈറസ് ബാധിക്കുകയും ഇത് ഉദ്ധാരണക്കുറവിന് കാരണമാകുന്നതായി ഞങ്ങള്‍ കണ്ടെത്തി… ‘ – ഡോ. രഞ്ജിത് രാമസാമി പറഞ്ഞു. രക്തക്കുഴലുകള്‍ തകരാറിലാവുകയും തുടര്‍ന്ന് ലിംഗത്തില്‍ ആവശ്യമായ രക്തം എത്താതിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു

‘മുഖ്യമന്ത്രിയുടെ മരുമക’നില്‍ നിന്നും ‘ബേപ്പൂരിന്റെ മക’നിലേക്ക് മാറി; മുഹമ്മദ് റിയാസിനെ പുകഴ്ത്തി.

ബേപ്പൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ വമ്ബിച്ച ഭൂരിപക്ഷത്തോട് കൂടി  തോല്‍പ്പിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസിനെ പിന്തുണച്ച്‌ കുറിപ്പ്. ബേപ്പൂരിന്റെ നിയുക്ത ജനപ്രതിനിധി എന്ന നിലയില്‍ ചുമതലയേറ്റ ഉടനെ കോവിഡ് രണ്ടാം തരംഗത്തില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ വലയുന്ന ജനങ്ങള്‍ക്ക് കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നുവെന്ന് സുഭാഷ് നാരായണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മണ്ഡലത്തില്‍ കോവിഡ് ആശുപത്രി,ഒക്സിജന്‍ പാര്‍ലറുകള്‍ അങ്ങനെ വലിയ പ്രതിരോധ മാതൃക സൃഷ്ടിക്കുകയാണ് റിയാസും കുട്ടരുമെന്ന് സുഭാഷ് പോസ്റ്റില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഹീനമായ വ്യക്തിഹത്യ മുതല്‍ അങ്ങേയറ്റം സൈബര്‍ ആക്രമണം വരെ നേരിട്ട ആളാണ് മുഹമ്മദ് റിയാസ്. മുപ്പതുവര്‍ഷത്തോളമായി സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റിയാസിന്റെ രാഷ്ട്രീയസ്വത്വം പോലും ഇല്ലാതാക്കാന്‍ വാര്‍ത്ത അവതാരകന്‍ മുതല്‍ രാഷ്ട്രീയ നിരീക്ഷകന്‍ വരെ ഒളിഞ്ഞും തെളിഞ്ഞും നേതൃത്വം നല്‍കി. ഇപ്പോഴിതാ ചരിത്ര ഭൂരിപക്ഷത്തില്‍ അയാള്‍…

കീമോ നിര്‍ത്താണ്, ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്ന് കൂട്ടുകാര്‍ക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ് നീ; ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത, നീ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ച്‌ പൊളിക്കുന്നതാണ്ന്ന് എനിക്കറിയാം; ‘എനിക്കൊട്ടും സങ്കടമില്ല; നീ ചെല്ലൂ വേദനകളില്ലാത്ത ലോകത്ത്’; നന്ദുവിന്റെ വിയോഗത്തില്‍ നൊമ്ബരക്കുറിപ്പ്

കാര്‍ന്നു തിന്നുന്ന അര്‍ബുദത്തോട് സകലശക്തിയുമെടുത്ത് പോരാടിയ, ശരീരം നുറുക്കുന്ന വേദനയെ പുഞ്ചിരിയോടെ നേരിട്ട നന്ദു ഒടുവില്‍ യാത്രയായി. എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. കീമോ നിര്‍ത്താം, ഇനി പാലിയേറ്റീവ് മതിയെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയ്ക്ക് ട്രിപ്പ് പോവുകയായിരുന്നു നന്ദു. അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമിയുടെ നന്ദുവിനെ കുറിച്ചുള്ള കുറിപ്പ് കണ്ണുനിറയ്ക്കുന്നതാണ്. കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അപര്‍ണ ശിവകാമി കുറിക്കുന്നു. പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയി അടിച്ചു പൊളിക്കുന്നതാണെന്നും അവര്‍ ആശ്വാസം കണ്ടെത്തുന്നു. കുറിപ്പ് ഇങ്ങനെ നന്ദു പോയി… മെയ് 8 ന് MVR ല്‍ നിന്ന് കണ്ട് പോന്നതാണ്. അവന്റെ മുഖത്ത് തലോടി നെറ്റിയില്‍ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്ബോ കാണാം.. കൊറോണ കുറഞ്ഞാല്‍ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം…

കൊവിഡ് കാലത്തെ വെള്ളപ്പൊക്കം; എമർജൻസി കിറ്റിൽ കരുതേണ്ടത് എന്തെല്ലാം ?

കേരളത്തിൽ കൊവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴക്കെടുതിയും വെള്ളക്കെട്ടും വലിയ രീതിയിലുള്ള ആശങ്കകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളവർ, ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും എമർജൻസി കിറ്റ് കരുതണമെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്റ് അതേറിറ്റി അറിയിച്ചു. മാസ്ക്, സാനിറ്റൈസർ, ഡോക്ടറുടെ കുറിപ്പ്, അത്യാവശ്യ മരുന്നുകൾ, ഭിന്നശേഷിക്കാർ ഉപയോ​ഗിക്കുന്ന ഹിയറിം​ഗ് എയ്ഡ് പോലുള്ള ഉപകരണങ്ങൾ എന്നിവ കിറ്റിൽ കരുതാൻ ശ്രദ്ധിക്കണമെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ മേധാവി ഡോ. അഷീൽ ട്വന്റിഫോറിനോട് പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെടുമ്പോഴും കൊവിഡ് ഭീതിയിൽ ക്യാമ്പിലേക്ക് മാറാതെ സ്വന്തം ജീവൻ അപകടത്തിൽപ്പെടുത്തരുതെന്നും ഡോ.അഷീൽ കൂട്ടിച്ചേർത്തു. എമർജൻസി കിറ്റിൽ വേണ്ട വസ്തുക്കൾ : ഒരു ദിവസത്തേക്ക് ഒരാൾക്ക് ചുരുങ്ങിയത് ഒരു ലിറ്റർ വെള്ളം ബിസ്കറ്റ്, റസ്ക്, ഉണക്കമുന്തിരി, നിലക്കടല പോലുള്ള ലഘുഭക്ഷണ പദാർത്ഥങ്ങൾ ഫസ്റ്റ് എയ്ഡ്…

ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യല്‍ മീഡിയയോട് ഒരു വാക്ക്; ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല; മനോജ് കുമാര്‍

താന്‍ പറഞ്ഞ കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് നടന്‍ മനോജ് . യൂടൂബില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് മനോജ് കുമാര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഞങ്ങളെ കൊന്ന് കൊലവിളിച്ച സോഷ്യല്‍ മീഡിയയോട് ഒരു വാക്ക് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ബീന ഈ ശനിയാഴ്ച(മേയ് 15) ന് ഡിസ്ചാര്‍ജ്ജ് ആവുന്നതിന്‌റെ സന്തോഷം പങ്കുവെച്ചാണ് നടന്‍ എത്തിയത്. ബീനയ്ക്ക് പെര്‍ഫക്ടാണ്, ഇനി കുഴപ്പമില്ല, ബീനയ്ക്ക് കൊവിഡ് പോസിറ്റീവായ വീഡിയോ ഒരു ബോധവല്‍ക്കരണത്തിന് വേണ്ടി ഇട്ടതാണ്. പക്ഷേ, ചില മീഡിയകള്‍ ഞാന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച്‌ വാര്‍ത്തകള്‍ കൊടുത്തു. മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന അല്ലെങ്കില്‍ ഞങ്ങളെ വേദനിപ്പിക്കുന്ന രീതിയില്‍ പലതരം ഹെഡിങ്ങുകള്‍ കൊടുത്തു. ഇത് എനിക്ക് കുറെപേര്‍ അയച്ചുതന്നിരുന്നു. ഞാന്‍ എന്റെ വീഡിയോയില്‍ ഒരു പോസിറ്റീവ്‌നെസ് മാത്രമാണ് പറഞ്ഞത്. ഞാന്‍ പിന്നിട്ട കാര്യങ്ങള്‍ ആലോചിച്ചപ്പോള്‍ ഞാനൊന്ന് കരഞ്ഞുപോയി. ഇതെല്ലാം നമ്മുടെ ഇഷ്ടപ്പെട്ടവരുടെ…

സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്; 64 മരണങ്ങള്‍ കൂടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 %; തിരുവനന്തപുരത്ത് രോഗികളുടെ എണ്ണമേറുന്നു; 27,456 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,17,101; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്ബിളുകള്‍ പരിശോധിച്ചു; 4 പുതിയ ഹോട്ട് സ്പോട്ടുകള്‍ എന്നും മുഖ്യമന്ത്രി