യോ​ഗയും ആയൂര്‍വേദവും അഭ്യസിക്കുന്നുണ്ട്; തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്ന് രാംദേവ്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി രാംദേവ്. താന്‍ യോ​ഗയും ആയൂര്‍വേദവും പരിശീലിക്കുന്നുണ്ട്. തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ല. അലോപതി 100 ശതമാനം ഫലപ്രദമല്ലെന്ന് കൊവിഡ് മൂലമുളള മരണങ്ങള്‍ വ്യക്തമാക്കുന്നതായും രാംദേവ് അവകാശപ്പെട്ടു. പതിറ്റാണ്ടുകളായി ഞാന്‍ യോ​ഗയും ആയൂര്‍വേദവും അഭ്യസിക്കുന്നു. അതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയില്ല. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളില്‍ ആയൂര്‍വേദം ആ​ഗോളതലത്തില്‍ അംഗീകരിക്കപ്പെടും. പുരാതന ഇന്ത്യന്‍ സമ്ബ്രദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുളള സമ​ഗ്രമായ പ്രചാരം നടക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു. ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന പരിഹാസവുമായി രാംദേവ് നേരത്തെ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ‌എം‌എ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന് പരാതി നല്‍കി. സംഭവം വിവാദമായതോടെ രാംദേവ്…

450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര; വിമാന വിലക്കിനിടെ മലയാളി പറന്നത് ദുബായിലേയ്ക്ക്

മുംബൈ: വിമാന യാത്രകള്‍ക്ക് വിലക്ക് തുടരുന്നതിനിടെ ഇന്ത്യയില്‍ നിന്നും ദുബായിലേയ്ക്ക് പറന്ന് മലയാളി. 450ഓളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് വിമാനത്തില്‍ ക്ലീന്‍ ആന്‍ഡ് ഹൈജീന്‍ സിഇഒയും എംഡിയുമായ യാസീന്‍ ഹസന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. ബോയിംഗ് 777-300 വിമാനത്തിലായിരുന്നു യാസീന്‍ ഹസന്റെ യാത്ര. ഗോള്‍ഡന്‍ വിസ ഉടമകളെ യുഎഇ യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് യാസീന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത യാത്രാനുഭവം സ്വന്തമാക്കാനായത്. മെയ് 27ന് രാവിലെ 4.30ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പറന്ന വിമാനത്തിലെ ബിസിനസ് ക്ലാസിലായിരുന്നു യാസീന്റെ യാത്ര. ഒറ്റയ്‌ക്കൊരു യാത്ര സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ലെന്നും തന്നെപ്പോലെ തന്നെ ക്രൂ മെമ്ബേഴ്‌സിനും ഇത് കൗതുകമായിരുന്നുവെന്നും യാസിന്‍ പറഞ്ഞു. ജൂണ്‍ 16നാണ് യാസീന് ദുബായിലേക്ക് ബുക്കിംഗ് ലഭിച്ചത്. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് ട്രാവല്‍ ഏജന്‍സി എമിറേറ്റ്‌സിന് അയച്ചിരുന്നു. ഇതോടെ ദുബായ് ജിഡിആര്‍എഫ്‌എ യാത്രയ്ക്ക് പെട്ടെന്ന് അനുമതി നല്‍കി.…

രാജ്യത്ത് രോഗികള്‍ കുറയുബ്ലാക്ക് ഫംഗസ് വരാന്‍ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ന്നു; ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെ; ഇന്നലെ 2,11,298 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കപ്പെടുന്നത് വ്യാപകമായതോടെ ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മാസ്‌ക് വഴി ബ്ലാക്ക് ഫംഗസ് ബാധ പകരുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. വെറുതേ മാസ്‌ക് വയ്ക്കുന്നതു കൊണ്ടല്ല. ഇതില്‍ ഈര്‍പ്പം പറ്റുമ്ബോഴാണ് ഫംഗല്‍ ബാധയുണ്ടാകുന്നത് . അതായത് ഈര്‍പ്പമുള്ള ഏത് പ്രതലത്തിലും ഫംഗസ് വളരും. ഇതു തന്നെയാണ് മാസ്‌കിന്റെ കാര്യത്തിലും. നാം പൊതുവേ മൂന്നു രീതിയിലെ മാസ്‌കുകളാണ് ഉപയോഗിയ്ക്കുന്നത്. സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95 മാസ്‌ക്, തുണി കൊണ്ടുള്ള കോട്ടന്‍ മാസ്‌ക്. ഇതില്‍ സര്‍ജിക്കല്‍ മാസ്‌ക്, എന്‍ 95 എന്നിവ കഴുകാന്‍…

പ്രീത ജെറാൾഡിന് യൂസഫലിയുടെ സഹായ ഹസ്തം; അടിയന്തരമായി 10 ലക്ഷം നൽകും.

പ്രീത ജെറാൾഡിന് യൂസഫലിയുടെ സഹായ ഹസ്തം; അടിയന്തരമായി 10 ലക്ഷം നൽകും. കടൽക്ഷോഭത്തിൽ വീടു തകർന്ന മുൻ ദേശീയ ഫുട്ബോൾ താരം പ്രീത ജെറാൾഡിന് അടിയന്തര സഹായമായി പത്തുലക്ഷം രൂപ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. തിരുവനന്തപുരം വെട്ടുകാട് രൂക്ഷമായ കടൽക്ഷോഭത്തിൽ വീടിന്റെ അടിത്തറ തന്നെ ഒലിച്ചു പോയപ്പോൾ പകരം മണൽ ചാക്കുകൾ അടുക്കിവയ്ക്കുന്ന പ്രീതയുടെയും സഹോദരി വിനിത സജുവിന്റെയും ദുരിതാവസ്ഥ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് യൂസഫലി സഹായഹസ്തം നീട്ടിയത്. https://www.facebook.com/670803749752410/posts/1879559922210114/    

ടീച്ചറിന്‍റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് ഞാന്‍ സ്കൂള്‍ ലീഡര്‍ വരെ ആയത്.സുബി സുരേഷ് സിനിമാല,

ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള പരിപാടിയിലൂടെ ശ്രദ്ധയെ താരമാണ് സുബി സുരേഷ്. പിന്നീട് കുട്ടിപ്പട്ടാളം എന്ന പരിപാടിയിലും സുബി അവതാരികയായി. കൂടാതെ തസ്കര ലഹള, ഇവർ വിവാഹിതരായാൽ, ഹാപ്പി ഹസ്ബൻസ് തുടങ്ങിയ സിനിമയിൽ അഭിനയിച്ചു. ഇപ്പോൾതന്നെ പഠിപ്പിച്ച ടീച്ചറെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ് സുബി കുറിപ്പ് ഇങ്ങനെ. ഇത് ബീവി ടീച്ചര്‍. 10th ല്‍ എന്‍റെ ക്ലാസ് ടീച്ചറായിരുന്നു. ടീച്ചറിന്‍റെ പ്രോത്സാഹനത്തെത്തുടര്‍ന്നാണ് ഞാന്‍ സ്കൂള്‍ ലീഡര്‍ വരെ ആയത്. അത്രയ്ക്ക് കട്ട സപ്പോര്‍ട്ട് ആയിരുന്നു ടീച്ചര്‍. വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചറുടെ പേരക്കുട്ടി പഠിക്കുന്ന സ്കൂളില്‍ ഞാന്‍ Guest ആയി പോയപ്പോള്‍ ടീച്ചറെ കാണുകയുണ്ടായി. അന്നത്തെ ആ സന്തോഷം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. ബീവി ടീച്ചറെപ്പോലെ എല്ലാവരുടെയും ജിവിതത്തില്‍ സ്വാധീനം ചെലുത്തിയ ഒരു ടീച്ചര്‍ ഉണ്ടാകും. അതുറപ്പാണ്…

പതിമൂന്നാം നമ്ബര്‍ കാറിന് ഒടുവില്‍ അവകാശിയായി; ചോദിച്ച്‌ വാങ്ങിയത് കൃഷി മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: ആരും ഏറ്റുവാങ്ങാതിരുന്ന പതിമൂന്നാം നമ്ബര്‍ കാര്‍ ചോദിച്ചുവാങ്ങി കൃഷി മന്ത്രി പി പ്രസാദ്. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് ഉപയോഗിച്ച പതിമൂന്നാം നമ്ബര്‍ കാറിന് അവകാശിയായി. ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്ബര്‍ കാ‌ര്‍ എടുത്തിരുന്നില്ല. ഇക്കുറി ഗതാഗത മന്ത്രി ആന്‍്റണി രാജുവിനാണ് ഐസക്ക് താമസിച്ചിരുന്ന മന്‍മോഹന്‍ ബംഗ്ലാവ് നല്‍കിയിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്ബ് 13-ാം നമ്ബര്‍ കാര്‍ ചോദിച്ച്‌ വാങ്ങിയ മന്ത്രിമാര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് ഐസക്ക് നമ്ബര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. അന്ന് ഐസക്കിനൊപ്പം വി എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത…

1.5 കോടിയുടെ ആശുപത്രി ഉപകരണങ്ങള്‍; 200ലധികം ഓക്‌സിജന്‍ കിടക്കകള്‍; സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ക്ക് കൈതാങ്ങായി മോഹന്‍ലാലിന്റെ വിശ്വശാന്തി

കൊച്ചി: കൊറോണയുടെ രണ്ടാം തരംഗത്തിലും കരുതലുമായി മോഹന്‍ലാലിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ വിശ്വശാന്തി ഫൗണ്ടേഷന്‍. കേരളത്തില്‍ സര്‍ക്കാര്‍ -സ്വകാര്യ , കോപ്പറേറ്റീവ് മേഖലകളിലുള്ള വിവിധ ആശുപത്രികളിലായി, ഓക്‌സിജന്‍ ലഭ്യതയുള്ള 200ലധികം കിടക്കകള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം, വെന്റിലേറ്റര്‍ സംവിധാനത്തോടു കൂടിയ പത്തോളം ഐ സി യു ബെഡ്ഡുകളും പ്രവര്‍ത്തനസജ്ജമാക്കി. കോവിഡ് രോഗികളുടെ ചികിത്സാര്‍ത്ഥം, 1 .5 കോടിയോളം വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ആശുപത്രികള്‍ക്ക് വിശ്വശാന്തി നല്‍കുന്നത്. കോവിഡ് ചികിത്സക്ക് സഹായകമാകുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീനുകളും ചില ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ രണ്ട് വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഓക്‌സിജന്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള സഹായവും ഫൗണ്ടേഷന്‍ നല്‍കി. കോവിഡ് രോഗവ്യാപനം തീവ്രമായ, രാജ്യത്തെ അനേകം നഗരങ്ങളില്‍ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനായി, ഇത്തരത്തില്‍ സൗകര്യമൊരുക്കാനുള്ള പദ്ധതി വിശ്വശാന്തി ഫൗണ്ടേഷന്‍ അടിയന്തിരമായി ആസൂത്രണം ചെയ്തു വരുന്നു. ഇതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇവൈ…

നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ്. ജയസൂര്യ.

സുനീഷ് വാരനാടിൻറെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. ഇതിൻറെ മോഷൻ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ജയസൂര്യ ഒരു കാറിലിരുന്ന് മഴയത്ത് ഗ്ലാസ് താകുന്നു ഇതിൽ ജയസൂര്യയുടെ മുഖം വ്യക്തമായി തെളിഞ്ഞുവരുന്നു. പെട്ടെന്ന് തന്നെ ഈ മോഷൻ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു. ഇപ്പോൾ ഈ പോസ്റ്റർ മനോഹരമായി കോട്ടയം നസീർ വരച്ചിരിക്കുകയാണ്. മികച്ച മിമിക്രി കലാകാരനും, സിനിമ ടെലിവിഷൻ താരവും, ആണ് കോട്ടയം നസീർ. അതുപോലെ തന്നെ മികച്ച ചിത്രകാരനും ആണ് അദ്ദേഹം. കോട്ടയം നസീർ വരച്ച ജയസൂര്യയുടെ ചിത്രത്തെക്കുറിച്ച് ജയസൂര്യ തന്നെ ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കുറിപ്പ് ഇങ്ങനെ. കോട്ടയം നസീർ നസീർക്കാ എന്ത് ചെയ്താലും അത് 100 ശതമാനം പൂർണ്ണതയോടെ ആണ് ചെയ്യുക അത് സ്റ്റേജിൽ ഓരോ താരത്തെ അനുകരിക്കുമ്പോഴാണെങ്കിലും , അത്…

“നീന്തി കടന്നത് എട്ട് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍.. ഒഴുകിനടന്നത് 14 മണിക്കൂര്‍; ആ കപ്പല്‍ അപ്പോള്‍ എത്തിയില്ലെങ്കില്‍ ഇത് പറയാന്‍ ജീവനോടെ ഉണ്ടാവുമായിരുന്നില്ല..” മരണക്കയം നീന്തിക്കടന്ന ഞെട്ടല്‍ മാറാതെ മലയാളി സേഫ്റ്റി ഓഫീസര്‍

മുംബൈ: അറബിക്കടലില്‍ നങ്കൂരം തകര്‍ന്നു മുങ്ങിയ പി 305 ബാര്‍ജില്‍ നിന്നു രക്ഷപ്പെട്ട സേഫ്റ്റി ഓഫിസര്‍ ടിജു സെബാസ്റ്റ്യന്റെ കണ്ണുകളില്‍ ഇപ്പോഴും മുന്നില്‍ കണ്ട നിഴലിക്കുന്നു. കടലില്‍ നിന്നു രക്ഷപ്പെടുത്തി ഐഎന്‍എസ് കൊച്ചി എന്ന കപ്പലില്‍ മുംബൈ നാവിക ആസ്ഥാനത്ത് എത്തിച്ച 125 പേരില്‍ ഒരാളായ ടിജു മരണക്കയത്തില്‍ നിന്നു ജീവിതത്തിലേക്ക് തിരികെ എത്തിയത് അത്ഭുതകരായി രക്ഷപെട്ടാണ്. ”നൂറു കിലോമീറ്ററിലേറെ വേഗത്തില്‍ ആഞ്ഞുവീശുകയായിരുന്നു കാറ്റ്. ആടിയുലയുന്ന ബാര്‍ജ് എങ്ങോട്ടോ ഒഴുകുന്നു. വെള്ളം കയറി ഒരുവശം മുങ്ങിത്തുടങ്ങിയതോടെ, ഉയര്‍ന്നുനിന്നിരുന്ന മറുഭാഗത്തേക്ക് ഞങ്ങള്‍ നീങ്ങി. വീഴാതെ അള്ളിപ്പിടിച്ചു നിന്ന മണിക്കൂറുകള്‍. ഒടുവില്‍ രക്ഷകയായി ഐഎന്‍എസ് കൊച്ചി കപ്പല്‍ എത്തുന്നു. ആ കപ്പല്‍ അപ്പോള്‍ എത്തിയില്ലായിരുന്നെങ്കില്‍ ഇതു പറയാന്‍ ഞാനിവിടെ ഉണ്ടാകുമായിരുന്നില്ല” റ്റിജു പറയുന്നു ”ഒരുവശം ചരിഞ്ഞ് പാതി മുങ്ങി ഒഴുകവേയാണ് വൈകിട്ട് മൂന്നോടെ ഐഎന്‍എസ് കൊച്ചി അരികിലെത്തുന്നത്. രക്ഷാദൗത്യവുമായി കപ്പല്‍ എത്തിയതോടെ…

“എടാ…….” എന്ന ആ നീട്ടിവിളിയിൽ മുഴുവൻ സ്നേഹമായിരുന്നു. തൻറെ പഴയ സഹപ്രവർത്തകയും മന്ത്രിയുമായ വീണ ജോർജിനെ കുറിച്ച് വ്യത്യസ്തമായ ഒരു കുറിപ്പുമായി ശ്രീജ ശ്യാം

മാതൃഭൂമിയിലെ ഇതിലെ മുതിർന്ന മാധ്യമപ്രവർത്തകയാണ് ഇപ്പോൾ ശ്രീജ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ശ്രീജ വീണ ജോർജിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. കുറുപ്പിനെ പൂർണ്ണരൂപം.ഈ ഫോട്ടോ കാണുന്നത് വരെ വീണചേച്ചിയെ പറ്റി എന്തെങ്കിലും എഴുതണം എന്നോർത്തിരുന്നില്ല! പക്ഷെ മനസ്സിന്റെ ഫ്രെയ്മിൽ എപ്പോഴുമുള്ള ഈ ദൃശ്യം കണ്ടപ്പോ എഴുതാതെ വയ്യ! ഇത് അന്നത്തെ ഞങ്ങളുടെ സ്ഥിരം കാഴ്ചയായിരുന്നു, മക്കളുടെ കയ്യും പിടിച്ചുള്ള ഈ വരവ്! അതിനും മുൻപ് മോൻ കുഞ്ഞായിരുന്നപ്പോ അന്നക്കുട്ടിയേം കൊണ്ട്.. അമ്മ വാർത്ത വായിച്ച് തീരണത് വരെ സ്റ്റുഡിയോയുടെ മൂലയിൽ ഒരു അനക്കം പോലും ഇല്ലാതെ ഇരിക്കുന്ന ആ കുഞ്ഞ്‌ ഇന്നും ഒരത്ഭുതം ആണ്! അവളുടെ അമ്മയും അങ്ങനെയാണ്, ശാന്തമായി,എല്ലാവരോടും നിറഞ്ഞ സ്നേഹത്തോടെ, ചിരിച്ചുകൊണ്ടല്ലാതെ ആർക്കും കാണാൻ കഴിയില്ല… “എടാ…….” എന്ന ആ നീട്ടിവിളിയിൽ മുഴുവൻ സ്നേഹമായിരുന്നു! പിന്നെ ഞങ്ങൾ എല്ലാ ഇന്ത്യാവിഷൻകാരെയും പോലെ പലവഴിക്കായി! ചേച്ചി…