ഗാന്ധിനഗര്‍ (കോട്ടയം): ‘ഇത് രണ്ടാം ജന്മം. പലതവണ പാമ്ബുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്തവണ മരിച്ചുപോകുമെന്നാണ് കരുതിയത്. എന്നാല്‍, അദ്ഭുതകരമായി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി. ജീവന്‍ തിരിച്ചുകിട്ടിയതില്‍ നിരവധിപേരുടെ പ്രാര്‍ഥനയുണ്ട്. പാവപ്പെട്ടവര്‍ വിളിച്ചാല്‍ ഇനിയും പാമ്ബ് പിടിക്കാന്‍ പോകും. മുന്‍കരുതല്‍ എടുക്കണമെന്ന് മന്ത്രിയടക്കം പലരും പറഞ്ഞു. അത്തരം കാര്യങ്ങളിലും ശ്രദ്ധിക്കും -സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനിടെ വാവ സുരേഷിന് വീടുവെച്ച് നല്‍കാന്‍ സന്നദ്ധത അറിയിച്ച് വ്യവസായി രംഗത്തെത്തി. ഇത് സുരേഷ് അംഗീകരിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയായ സംഗീത ഗ്രൂപ് ഉടമയാണ് വീട് വെച്ചുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സുരേഷിന്‍റെ കുടുംബ ഓഹരിയായ നാലര സെന്‍റ് ഭൂമിയിലാകും വീട് നിര്‍മിച്ചുനല്‍കുക.
Category: Health
വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി, വിഷം ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി; ഇപ്പോള്‍ മരുന്ന് നല്‍കുന്നത് പാമ്ബ് കടിച്ചപ്പോഴുണ്ടായ മുറിവ് ഉണങ്ങാന്‍ മാത്രം
തിരുവനന്തപുരം: മൂര്‍ഖന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി. വിഷം ശരീരത്തില്‍ നിന്ന് പൂര്‍ണമായും മാറി. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്. പാമ്ബിന്റെ കടിയിലുണ്ടായ മുറിവുണങ്ങാന്‍ മാത്രമാണ് മരുന്ന് നല്‍കുന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇദ്ദേഹം നടന്നു. സാധാരണഗതിയില്‍ ഭക്ഷണം കഴിക്കുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നീലംപേരൂര്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്ബ് കടിച്ചത്. പിടികൂടിയ പാമ്ബിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഒമൈക്രോണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് യുവാക്കളെ
ഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കൂടുതല്‍ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രാജ്യത്തിലെ 37 ആശുപത്രികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ശശാശരി പ്രായം 44 ആയിരുന്നു. എന്നാല്‍, നേരത്തെ ശരാശരി പ്രായം 55 എന്നത് ആയിരുന്നു. ജനുവരി 16, 2021 നും ജനുവരി 17, 2022 നും ഇടയിലുള്ള ഹോസ്പിറ്റലൈസേഷന്‍ വിവരങ്ങള്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 എന്നിവയുമായി താരതമ്യം ചെയ്തിരുന്നു. 1മൂന്നാം തരംഗത്തില്‍ ഇന്ത്യയുടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കൂടുതലും ചെറുപ്പമായിരുന്നു. ഇവര്‍ അതിശയകരമായ ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളുടെ ക്ലിനിക്കല്‍ പ്രൊഫൈല്‍ വിശദീകരിച്ച് ഡോ. ഭാര്‍ഗവ വ്യക്തമാക്കി.ഈ ചെറുപ്പക്കാരില്‍ മറ്റ് അസുഖങ്ങള്‍…
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി; ഓര്‍മശക്തി വീണ്ടെടുത്തെന്ന് ഡോക്ടര്‍മാര്‍
കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി മെഡിക്കല്‍ സംഘം. സുരേഷ് ഓര്‍മശക്തി വീണ്ടെടുത്തതായും എഴുന്നേറ്റിരുന്ന് സംസാരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ആശാവഹമായ പുരോഗതി കൈവരിച്ചെങ്കിലും 24 മണിക്കൂറു കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ സുരേഷ് തുടരും. സ്വന്തമായി ശ്വസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു. കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍…
ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും ആരോഗ്യനില വഷളായെങ്കിലും.! വെന്റിലേറ്ററില്‍ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂര്‍ നിരീക്ഷണത്തില്‍
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ചികിത്സാ സംഘം. മൂര്‍ഖന്‍ പാന്പിന്റെ വിഷം നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക. മരുന്നുകള്‍ നല്കി 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വാവാ സുരേഷിന്റെ നില മെച്ചപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെട്ടു. മൂര്‍ഖന്റെ വിഷമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പലതവണ പല തരത്തിലുള്ള പാന്പുകളുടെ കടിയേറ്റ് തുടര്‍ച്ചയായി ആന്ററിവെനം നല്കുന്നതിനാല് അലര്‍ജിക്കുള്ള സാധ്യതയുണ്ടാകുമെന്നും ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയില്‍ പാന്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാന്പ് കടിയേറ്റത്.
ആശുപത്രിയിലേക്കു പോകുന്നതിനിടെ പ്രസവവേദന കലശലായി; ആംബുലന്‍സില്‍ 28 കാരിക്ക് സുഖപ്രസവം; മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത് കട്ടപ്പന സ്വദേശി
പാമ്ബാടി: പ്രസവ വേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ട് പോകുകയായിരുന്ന യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. കട്ടപ്പന സ്വദേശി പുത്തന്‍പുരയ്‌ക്കല്‍ ബിനോയിയുടെ ഭാര്യ സോഫിയ (28) ആണ് ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കട്ടപ്പന ചപ്പാത്തില്‍ നിന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ പാമ്ബാടിയില്‍ എത്തിയപ്പോള്‍ പ്രസവ വേദന കൂടുതലായി. ആംബുലന്‍സ് ഉടന്‍ പാമ്ബാടി ഗവ.താലൂക്ക് ആശുപത്രിയിലേക്കു കയറ്റിയെങ്കിലും യുവതി വാഹനത്തിനുള്ളില്‍ത്തന്നെ പ്രസവിച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ മെയില്‍ നഴ്സ് തൈഫും ഡ്യൂട്ടി ഡോക്ടര്‍ ആര്യയും യുവതിക്കും കുഞ്ഞിനും പരിചരണം ഒരുക്കി. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഇവരെ ഉടന്‍ തന്നെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി; വെന്‍റിലേറ്റര്‍ മാറ്റുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം
മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരും. വെന്‍റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍വെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്ബ് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്‍റെ വലതുതുടയില്‍ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. വാവ സുരേഷിന് വേണ്ടി പ്രാര്‍ഥനയിലാണ് കോട്ടയം കുറിച്ചി പാട്ടാശേരിയിലെ ജനങ്ങള്‍. തങ്ങളെ രക്ഷിക്കാന്‍…
വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി.
പാമ്ബുപിടിത്ത വിദഗ്ധന്‍ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മൂര്‍ഖന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മര്‍ദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ സുരേഷിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. സുരേഷ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. കഴിഞ്ഞദിവസം വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയില്‍ മൂര്‍ഖന്‍ പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് വലതു കാല്‍മുട്ടിനു മുകളില്‍ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വാവ സുരേഷിനെ കടിച്ചത് ഒരാഴ്ചയോളമായി പ്രദേശത്തെ വിറപ്പിച്ച മൂര്‍ഖന്‍. യൂത്ത് കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡന്റ് കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിയപ്പുരയ്ക്കല്‍ വി.ജെ. നിജുമോന്റെ വീട്ടുവളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലാണ് പാമ്ബിനെ കണ്ടത്. വാവ സുരേഷ് എത്താന്‍ വൈകുമെന്ന് അറിഞ്ഞതോടെ വീട്ടുകാര്‍ വല…
മുഖ്യമന്ത്രി ഇന്ന് ദുബായില്‍
അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും. അതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുകയും യുഎഇയിലെ മന്ത്രിമാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തി ഫെബ്രുവരി അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായില്‍ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തിയും മലയാളി വ്യവസായികളെ ഉള്‍പ്പെടുത്തിയുമായിരിക്കും സമ്മേളനങ്ങള്‍. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ് മാലിന്യം നീക്കം ചെയ്യും; സംസ്ഥാനത്ത് ആദ്യമായി സമ്ബൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് തുടക്കം
സംസ്ഥാനത്ത് ആദ്യമായി സമ്ബൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് കൊല്ലം കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ്‍ മാലിന്യമാണ് പദ്ധതിയിലൂടെ നീക്കം ചെയ്യുക. 15 സംസ്ഥാനങ്ങളില്‍ ബയോ മൈനിംഗ് വിജയകരമായി പൂര്‍ത്തീകരിച്ച സിഗ്മ ഗ്ലോബല്‍ എന്‍വിറോണ്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംസ്കരണം. മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയില്‍ നിന്നും മാറി, ഇവ വേര്‍തിരിച്ച് ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്. കൊല്ലം കോര്‍പ്പറേഷന് പേരുദോഷം ആയിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല ഇല്ലാതാക്കിയാണ് ബയോ മെനിങ്ങിന് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ ഇളക്കിയെടുത്ത് വ്യത്യസ്തമായ കണ്ണികളിലൂടെ കടത്തിവിടും. അജൈവ മാലിന്യം നീക്കംചെയ്യും. ഇവ തമിഴ്നാട്ടിലെ സിമന്‍റ് ഫാക്ടറിയിലെ ചൂളകളില്‍ ഉപയോഗപ്പെടുത്തും. ഒരു മീറ്റര്‍ ക്യൂബ് മാലിന്യം നീക്കം ചെയ്യാന്‍ 1130 രൂപയാണ്…