ബീജിങ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചൈനയില്‍ രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അടച്ചിടല്‍. സാമ്ബത്തിക തലസ്ഥാനമായ ഷാങ്ഹായ് തിങ്കളാഴ്ച അടച്ചു. 2.6 കോടി ജനങ്ങളുള്ള നഗരം രണ്ടുഘട്ടമായാണ് അടയ്ക്കുന്നത്. പുഡോങ്ങും പരിസര പ്രദേശങ്ങളും തിങ്കള്‍ മുതല്‍ വെള്ളിവരെയും ഹുവാങ്പു നദിക്ക് പടിഞ്ഞാറുള്ള ബാക്കി പ്രദേശങ്ങള്‍ വെള്ളിമുതല്‍ അഞ്ചുദിവസവുമാണ് അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തും. ജനങ്ങള്‍ പൂര്‍ണമായും വീട്ടില്‍ത്തന്നെ കഴിയണം. അത്യാവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കും. ഷാങ്ഹായിലെ കോവിഡ് വ്യാപനമുണ്ടായ ചില പ്രദേശങ്ങള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായില്‍ ഞായറാഴ്ച 3500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പകുതിപേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ല. ഈ മാസം രാജ്യത്താകെ 56,000 പേര്‍ പോസിറ്റീവായി
Category: Health
ചൈനയില്‍ അതിരൂക്ഷ കൊറോണ വ്യാപനം; രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍
ബെയ്ജിങ്: ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിയണന്ത്രണങ്ങള്‍ കടുപ്പിച്ചു. 3,400 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്തെ 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ പുതിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഷാങ്ഹായില്‍ സ്‌കൂളുകള്‍ അടച്ചു. ഷെന്‍ഷെന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 2,200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയോട് ചേര്‍ന്ന യാന്‍ചി നഗരത്തിലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. നീണ്ട ഇടവേളക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തെ തുടര്‍ന്ന് 90 ലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. ഇവിടേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും…
ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍; ഒടുവില്‍ രക്ഷകനായി വാവ സുരേഷ് വീണ്ടും എത്തി.
ആലപ്പുഴ: ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍. അവസാനം അതിനെ പിടികൂടിയത് വാവ സുരേഷ് എത്തി. പാമ്ബുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്ബുപിടിത്തമായിരുന്നു ഇത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് 2 ബൈക്കുകള്‍ ഉണ്ടായിരുന്നു. മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്ബോഴാണ് പത്തിവിടര്‍ത്തിയ പാമ്ബിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്ബ് അടുത്ത ബൈക്കിലേക്കു കയറി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്ബിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്ബിനെ പിടിക്കുന്നതെന്നും…
ബിവറേജ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടതായി പരാതി
കൊല്ലം: ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം വാങ്ങി കഴിച്ച ഓട്ടോഡ്രൈവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് മദ്യം വാങ്ങിയ കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയത്. കുറച്ച് ദിവസം മുമ്ബ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് ഇയാള്‍ കുടിച്ചത്. അന്നു വൈകുന്നേരം തന്നെ കാഴ്ചക്ക് പ്രശ്‌നമായി. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ എക്‌സൈസ് ഷോപ്പില്‍ പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനം മദ്യങ്ങളുടെ സാമ്ബിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോയെന്ന് വ്യക്തമാകൂ. പരാതിയെ തുടര്‍ന്ന് ഇന്നലെ വില്‍പനശാല തുറന്നില്ല. അതേസമയം ഇയാള്‍ക്കൊപ്പം മദ്യപിച്ച സുഹൃത്തിനോ…
സൂര്യാഘാത ഭീഷണി: തൊഴിലുറപ്പ് പ്രവൃത്തി സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: വേനല്‍ക്കാലത്തെ വര്‍ധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. പകല്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ വിശ്രമം ആവശ്യമായി വന്നാല്‍ പണിയെടുക്കുന്നതില്‍ നിന്നും തൊഴിലാളികളെ ഒഴിവാക്കും. പകരം നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെ പ്രവൃത്തി സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ (ആകെ പ്രവൃത്തി സമയം 8 മണിക്കൂറായി നീജപ്പെടുത്തി) പുനഃക്രമീകരിച്ച് നിര്‍ദേശം നല്‍കിയതായി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.
അടുത്ത കോവിഡ് തരംഗം എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത ഘട്ട കൊവിഡ് വ്യാപനം ആറ് മുതല്‍ എട്ട് മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് വിദഗ്ധര്‍. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരംഗത്തിന് കാരണമെന്നും ഐ.എം.എ കോവിഡ് ടാസ്ക് ഫോഴ്സ് കോ ചെയര്‍മാനായ ഡോ. രാജീവ് ജയദേവന്‍ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ പടര്‍ന്ന ഒമിക്രോണ്‍ ബിഎ.2 വകഭേദം കൂടുതല്‍ വ്യാപന ശേഷിയുള്ളതാണ്. എന്നാല്‍ അടുത്ത വ്യാപനം ഉണ്ടാകുന്നത് മറ്റൊരു വകഭേദം മൂലമാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘വൈറസ് ഇവിടെ നമ്മുടെ ഇടയില്‍ തന്നെ ഉണ്ടാവും. ചില സമയത്ത് ഉയര്‍ന്നും ചില സമയത്ത് താഴ്ന്നും നിലനില്‍ക്കും. അടുത്ത വേരിയന്റ് വരുമ്ബോള്‍ വ്യാപനത്തില്‍ കുതിച്ചു ചാട്ടം ഉണ്ടാവും. അതെപ്പോഴായിരിക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പക്ഷെ അത് സംഭവിക്കുമെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍. അത് സാധാരണമായി അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്,” ഡോ രാജീവ് ജയദേവന്‍ പറഞ്ഞു. ഒമിക്രോണിനെ പോലെ…
വധശിക്ഷ റദ്ദാക്കിയ സന്തോഷത്തിൽ പ്രതിയ്ക്ക് ഹൃദയസ്തംഭനം വന്ന് മരണം
ടെഹ്‌റാന്‍: ഇരയുടെ കുടുംബം മാപ്പ് നല്‍കിയതോടെ വധശിക്ഷയില്‍ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു. ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിക്കുക എന്നൊരു നിയമം അറേബ്യന്‍ രാജ്യങ്ങള്‍ പിന്തുടരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദര്‍ അബ്ബാസിലെ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിച്ചതോടെ 55 കാരനായ പ്രതി അതീവ സന്തോഷവാനാവുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തോളം ഇയാള്‍ ഇരയുടെ കുടുംബത്തോട് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുവെന്നെങ്കിലും അവരത് ചെവിക്കൊണ്ടിരുന്നില്ല. എന്നാല്‍, ഇരയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കിയെന്ന് യുവാവിനെ അറിയിച്ചതോടെ സന്തോഷവാനായ ഇയാള്‍ ഉടന്‍ തന്നെ നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് മരണപ്പെട്ടന്നും, ഹൃദയാഘാതമാണ് കാരണമെന്നും സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം;സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഫെബ്രുവരി ആദ്യ പാദത്തില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.മരുന്നിന്റെ പേര്, ഉല്പാദകര്‍, ബാച്ച് നമ്ബര്‍, കാലാവധി എന്ന ക്രമത്തില്‍. Ciprofloxacin Hydrochloride Tablets IP 500mg, M/s Karnata Antibiotics and Pharmaceuticals Ltd, Plot No. 14, II Phase, Peenya, Bangalore- 560058, 782620, 05/2023. Dr. Lipid AS10/150 (Atorvastatin and Aspirin Tablets), M/s Staywell Formulations Pvt Ltd, 162/1, Nalhera, Anantpur, Roorkee, Uttarakhand, SWT20708,…
സംസ്ഥാനത്ത് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്; 21 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ, എല്ലാവരും ഹാജരാകണമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : ഒന്നു മുതല്‍ ഒമ്ബത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്ക് ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്‍. പകുതി കുട്ടികള്‍ വീതമായിരിക്കും 21വരെ ക്ലാസുകള്‍. ശനിയാഴ്ചയും പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ ഈ മാസം 21 മുതല്‍ എല്ലാ ക്ലാസുകളും വൈകിട്ടുവരെ ഉണ്ടാകുമെന്നും മന്ത്രി വവ്യക്തമാക്കി. എസ്‌എസ്‌എല്‍സി, പ്ലസ് ടു, വിഎച്ച്‌എസ്‌ഇ മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16ന് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് ടുവിലും പത്തിലും പൂര്‍ത്തിയാക്കിയ പാഠ ഭാഗങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു
ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കരങ്ങളിലേറി ബാബു ജീവിതത്തിലേക്ക്; മലമുകളില്‍ എത്തിച്ചത് നാല്‍പ്പത് മിനിറ്റില്‍
പാലക്കാട്: മലമ്ബുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്ബിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. രാജ്യത്തെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തില്‍ തുണയാകുന്ന അവസാനം വാക്ക് തന്നെയാണ് അതിര്‍ത്തി കാക്കുന്ന ധീരന്മാര്‍ കാണിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിക്ക് മാത്രമല്ല ഏതൊരു മൂലയില്‍ ഏതൊരു കുഞ്ഞ് ജീവനും ഉടയോന്മാരാണെന്നു കാട്ടി. ഇന്നു രാവിലെ തന്നെ സൈന്യം വെള്ളവും ഭക്ഷണവും നല്‍കി്. ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം ഫോണില്‍ അറിയിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട്…