നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്

തൃശൂര്‍ ∙ യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗണ്‍മാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല. യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: പ്രതിയുടെ വീടിനു സമീപത്താണു പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ അടുപ്പമുള്ള ചിലരില്‍നിന്നു ചോര്‍ന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി

അന്വേഷണം സാക്ഷികളിലേക്ക്, കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ്: വിജയ് ബാബുവിനെ പൂട്ടാനുറച്ച്‌ പോലീസ്

കൊച്ചി: പീഡനക്കേസില്‍ വിജയ് ബാബുവിനെ പൂട്ടാനുറച്ച്‌ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. സാക്ഷികളെ കേന്ദ്രീകരിച്ച്‌ പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തുമെന്നും, കൂടുതല്‍ പേരെ കേസില്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടനും, സംവിധായകനുമായ പ്രതി വിജയ് ബാബു രാജ്യത്ത് എവിടെ കാല് കുത്തിയാലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കെല്ലാം ഇത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതി ചെന്നൈയില്‍ എത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത പരന്നിരുന്നെങ്കിലും അന്വേഷണത്തില്‍ സത്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം, പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

“പി.സി ജോര്‍ജിന് നിയമസഹായം നല്‍കും”; വി.എച്ച്‌.പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്ബി

തിരുവനന്തപുരം: സമുദായത്തിന് എതിരെ പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗം വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. കൂടുതൽ വായിക്കുക കൊച്ചി: പി.സി ജോര്‍ജ് പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നും അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും വി.എച്ച്‌.പി സംസ്ഥാന പ്രസിഡന്‍റും സംവിധായകനുമായ വിജി തമ്ബി. അറസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പി.സി ജോര്‍ജിന് വേണ്ട നിയമസഹായം വി.എച്ച്‌.പി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തുള്ളിമരുന്ന് പ്രസ്താവന ശരിയായില്ലെന്നും തെളിവില്ലാതെ ഇത്തരം കാര്യങ്ങള്‍ പറയരുതെന്നും വിജി തമ്ബി കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ വീട്ടിലെത്തിയാണ് പി.സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തേക്കാണ് ജോര്‍ജിനെ കൊണ്ടുപോകുന്നത്. ഇന്നലെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസില്‍ കേസെടുത്തത്. ഡി.ജി.പി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. പി.സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി…

കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് പത്താം ക്ലാസ് വിദ്യാര്‍ഥി

കോട്ടയം: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ഥി. വെറു പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി. വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച്‌ കിട്ടിയതെന്ന് അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ളതിനാല്‍ നിഷ രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്ബയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ തന്റെ മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു. വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു. ഉടന്‍ തന്നെ…

സെമിനാരി വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിവിരുദ്ധ പീഡനം: വികാരിക്ക് 18 വര്‍ഷം തടവ്

കൊല്ലം: പള്ളി സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസില്‍ വികാരിക്ക് 18 വര്‍ഷം കഠിനതടവ്.   കൊല്ലം േകാട്ടാത്തല സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ. തോമസ് പാറേക്കുളത്തിനാണ് പോക്സോ നിയമപ്രകാരം മൂന്ന് കേസുകളിലായി അഞ്ചുവര്‍ഷം വീതവും ഒരു കേസില്‍ മൂന്ന് വര്‍ഷവും ഉള്‍പ്പടെ 18 വര്‍ഷത്തെ കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴത്തുക നഷ്ടപരിഹാരമായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി (പോക്സോ) കെ.എന്‍. സുജിത്താണ് വിധി പ്രഖ്യാപിച്ചത്. 2016ല്‍ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നു. ചെന്നൈ ആസ്ഥാനമായ എസ്.ഡി.എം സന്യാസി സമൂഹത്തിലെ അംഗമായിരുന്നു. തിരുവനന്തപുരം ശിശുസംരക്ഷണസമിതിയില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തൂര്‍ പൊലീസ് അന്വേഷണം നടത്തി ഇന്‍സ്പെക്ടര്‍ ഷെനു തോമസ്…

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയ്‌ക്കെതിരെ വിജയ് ബാബുവിന്റെ ആരോപണം

  തിരുവനന്തപുരം : ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യം മൂലമാണെന്ന് നടന്‍ വിജയ് ബാബു മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും വിജയ് ബാബു ആരോപിക്കുന്നു.. തുടര്‍ന്ന് പുതിയ സിനിമയില്‍ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിച്ചു. കേരള പൊലീസിനായി താന്‍ ചെയ്ത പരസ്യ ചിത്രത്തില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. ഹര്‍ജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച്‌ താന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും താന്‍ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത്…

പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും

കൊച്ചി: യുവനടി നല്‍കിയ പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു അഭിഭാഷകനെ നിയോഗിച്ചു. വിജയ് ബാബുവിന് വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പരാതിയില്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നിഗമനം. പീഡന പരാതിക്ക് പുറമേ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 22 നാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ നടി പരാതി നല്‍കിയത്. 24ാം തിയതി ഇയാള്‍ വിദേശത്തേക്ക് പോയി. തുടര്‍ന്ന് ഇരയുടെ പേരു വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തുന്നത് രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്താല്‍ ഇന്ന്…

നടിയെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്. ഡി.വൈ.എസ്.പി ബൈജു പൗലോസും എസ്.പി മോഹനചന്ദ്രനും സംഘത്തിലുണ്ടായിരുന്നു. ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും വിവാഹമോചനത്തെക്കുറിച്ച്‌ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു. അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്‍റെ സഹോദരന്‍…

കോഴിക്കോട് പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വഴിയരികെ

കോഴിക്കോട്: പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചെറുവണ്ണൂര്‍ ബിസി റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു(28)വാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി ഒമ്ബതരയോടെ വീടിനു സമീപം വഴിയരികില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന ജിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

അടിച്ച്‌ തറയിലിട്ടു, വലിച്ചിഴച്ച്‌ ചവിട്ടി, മകന്റെ ക്രൂരത സഹിക്കാതെ അമ്മ പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി,

കൊല്ലം: ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സിജുവിന്റെ താമസം. മേസ്തിരിപ്പണിക്കാരനായ സിജു സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു. ജോലിയില്ലാത്ത ദിവസങ്ങളില്‍ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം അമ്മയെ അടിച്ച്‌ താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും മാരകമായിചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അമ്മ ഓടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.…