ഇസ്രായേലില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെയാണ് ഇത് കണ്ടെത്തിയതെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്നുമാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Category: Corona
ചൈനയില്‍ അതിരൂക്ഷ കൊറോണ വ്യാപനം; രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗികള്‍
ബെയ്ജിങ്: ഒരിടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇതോടെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിയണന്ത്രണങ്ങള്‍ കടുപ്പിച്ചു. 3,400 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്തെ 18 പ്രവിശ്യകളില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ പുതിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജവ്യാപകമായി രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഷാങ്ഹായില്‍ സ്‌കൂളുകള്‍ അടച്ചു. ഷെന്‍ഷെന്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ജിലിന്‍ നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 2,200 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയോട് ചേര്‍ന്ന യാന്‍ചി നഗരത്തിലെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. നീണ്ട ഇടവേളക്ക് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വൈറസ് വ്യാപനത്തെ തുടര്‍ന്ന് 90 ലക്ഷം ജനസംഖ്യയുള്ള ചൈനീസ് നഗരത്തില്‍ കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വടക്ക് കിഴക്കന്‍ നഗരമായ ചാങ്ചുനിലാണ് ലോക്ക്ഡൗണ്‍. ഇവിടേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും…
കൊവിഡ് മരണനിരക്കില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമതായി അമേരിക്ക
ഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണനിരക്ക് അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തില്‍ എത്തി നില്‍ക്കുമ്ബോള്‍ ആകെ അഞ്ച് ലക്ഷത്തിലേറെ ജീവനുകളാണ് കൊവിഡ് കവര്‍ന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 ജൂലൈയിലാണ് രാജ്യത്തെ കൊവിഡ് മരണം 4 ലക്ഷം കടന്നത്. അതിന് ശേഷം 217 ദിവസമെടുത്താണ് മരണസംഖ്യ 5 ലക്ഷത്തിലേക്ക് എത്തിയത് എന്നത് ആശ്വാസകരമാണ്. കോവിഡ് വാക്സീന്‍ മരണ സംഖ്യയില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. മൂന്നാം തരംഗത്തില്‍ രാജ്യത്ത് മരിച്ചവരില്‍ 90 ശതമാനം പേരും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചിരുന്നില്ലെന്ന് കണക്കുകള്‍ പുറത്തുവരുന്നു.
കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: ( 04.02.2022) കോവിഡ് വ്യാപനം കുറഞ്ഞാല്‍ തീയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. കോവിഡ് നിന്ത്രണങ്ങളോട് തീയേറ്റര്‍ ഉടമകളും സിനിമാ പ്രവര്‍ത്തകരും സഹകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി കാറ്റഗറിയില്‍ ഉള്‍പെടുത്തിയ ജില്ലകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടാനുളള സര്‍കാര്‍ തീരുമാനം ചോദ്യം ചെയ്തുളള ഹര്‍ജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. തീയേറ്ററുകള്‍ തുറന്നു നല്‍കാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സര്‍കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, മാളുകള്‍ക്കടക്കം ഇളവ് നല്‍കിയ ശേഷം തീയേറ്ററുകള്‍ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്. ഞായറാഴ്ചകളില്‍ സിനിമാ തീയേറ്ററുകള്‍ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളില്‍ തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം. ഷോപിങ് മാളുകള്‍ക്കും ബാറുകള്‍ക്കും ഇളവനുവദിച്ച് തീയേറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ഇന്ത്യയില്‍ ഒമൈക്രോണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് യുവാക്കളെ
ഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കൂടുതല്‍ ബാധിച്ചത് യുവാക്കളിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രാജ്യത്തിലെ 37 ആശുപത്രികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ശശാശരി പ്രായം 44 ആയിരുന്നു. എന്നാല്‍, നേരത്തെ ശരാശരി പ്രായം 55 എന്നത് ആയിരുന്നു. ജനുവരി 16, 2021 നും ജനുവരി 17, 2022 നും ഇടയിലുള്ള ഹോസ്പിറ്റലൈസേഷന്‍ വിവരങ്ങള്‍ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 എന്നിവയുമായി താരതമ്യം ചെയ്തിരുന്നു. 1മൂന്നാം തരംഗത്തില്‍ ഇന്ത്യയുടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരില്‍ കൂടുതലും ചെറുപ്പമായിരുന്നു. ഇവര്‍ അതിശയകരമായ ഉയര്‍ന്ന രോഗ പ്രതിരോധ ശേഷിയുളളവരാണ്. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളുടെ ക്ലിനിക്കല്‍ പ്രൊഫൈല്‍ വിശദീകരിച്ച് ഡോ. ഭാര്‍ഗവ വ്യക്തമാക്കി.ഈ ചെറുപ്പക്കാരില്‍ മറ്റ് അസുഖങ്ങള്‍…
തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും
ചെന്നൈ: തമിഴ്നാട്ടില്‍ നാളെ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സ്കളുകളിലെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. 15 മുതല്‍ 18 വരെയുള്ള പ്രായത്തിമുള്ള വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. തമിഴ്നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.19,280 പേര്‍ക്കാണു പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രതിദിന കേസുകളും കുറഞ്ഞു. 2,897 പേര്‍ക്കാണ് കോവിഡ്. പ്രതിദിന രോഗികളുടെ എണ്ണം ചെന്നൈയില്‍ 8000 വരെ എത്തിയിരുന്നു. 20 മരണം കൂടി സ്ഥിരീകരിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ക്ക് സ്കൂള്‍ അധികൃതര്‍ സാനിറ്റൈസര്‍ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ഫെബ്രുവരി നാലു മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുമെന്നു വിദ്യാഭ്യാസ മന്ത്രി എ.നമശിവായം അറിയിച്ചു. ആറു ദിവസവും…
നിയോകോവില്‍ ഉയര്‍ന്ന മരണനിരക്കും പ്രക്ഷേപണ നിരക്കുമാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് വൈറസ് പുതിയതല്ല
ചൈന: 2019-ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയിലെ പുതിയ തരം കൊറോണ വൈറസ് ‘നിയോകോവ്’ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. . മെര്‍സ് കോവ് വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന ‘നിയോകോവ്’ 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തി, ഇത് മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്-2 ന് സമാനമാണ്. ദക്ഷിണാഫ്രിക്കയിലെ ഒരു തരം വവ്വാലുകളിലാണ് നിയോകോവി കണ്ടെത്തിയത്. ഈ വൈറസ് ഇതുവരെ മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ പടര്‍ന്നിട്ടുള്ളൂവെന്നാണ് അറിയപ്പെട്ടിരുന്നത്, ബയോആര്‍ക്‌സിവ് വെബ്‌സൈറ്റില്‍ പ്രീപ്രിന്റ് ആയി പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം നിയോകോവിയും അതിന്റെ അടുത്ത ബന്ധുവായ പിഡിഎഫ്-2180-കോവിയും മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തി. വുഹാന്‍ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ. കൊറോണ…
പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. മറ്റുള്ളവരുമായി യാതൊരുവിധത്തിലും സമ്ബര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. മുറിയില്‍ ബാത്ത്‌റൂം വേണം എന്നതടക്കം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മന്ത്രി വ്യക്തമാക്കിയത്. ഇന്ന് അര ലക്ഷത്തിന് മുകളില്‍പ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തില്‍ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകള്‍ക്ക് ഉണ്ടാകേണ്ടതില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്- മന്ത്രി വ്യക്തമാക്കി. 20 മുതല്‍…
മൂവായിരത്തില്‍ അധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; ബദല്‍ ക്രമീകരണം ഒന്നുമില്ല
പോലിസില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മൂവായിരത്തില്‍ അധികം ഉദ്യോഗസ്ഥരാണ് നിലനില്‍ കോവിഡ് ബാധിതരായിരിക്കുന്നത്. റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പരിശോധന നടത്തിയവരിലും രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ ഉയരുമ്ബോഴും ബദല്‍ ക്രമീകരണം ഒരുക്കാത്തതിലും പരിശീലനം മാറ്റാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്. തിങ്കളാഴ്ച മാത്രം 494 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും നാനൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ശരാശരി മുന്നൂറില്‍ അധികം വീതം രോഗികളായതോടെയാണ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലേക്ക് ഉയര്‍ന്നത്. ഇതാദ്യമായിട്ടാണ് ഇത്രയുമധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവരാണ് കോവിഡ് ബാധിച്ചിരിക്കുന്നവരില്‍ ഏറെയും. ചില സ്റ്റേഷനുകളില്‍ സിഐയും എസ് ഐയും രോഗികളായതോടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. എറണാകുളത്തും തിരുവനന്തപുരത്തും റിപ്പബ്‌ളിക് ദിന പരേഡിന് തയാറെടുത്തവര്‍ പോലും രോഗികളായതോടെ അവസാനനിമിഷം പകരം ആളെ കണ്ടെത്തേണ്ടിവന്നു. അതേസമയം രോഗവ്യാപനം തടയാന്‍…
പനിയുണ്ടോ? കോവിഡാണ് ! പരിശോധന വേണ്ട
കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കുതിച്ചുയരുകയാണ്. സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണങ്ങളുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും.പരിശോധിച്ച രണ്ടിലൊരാള്‍ പോസിറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് ജില്ലയിപ്പോള്‍. കര്‍മ്മപദ്ധതിയില നിര്‍ദേശ പ്രകാരം പരിശോധനകള്‍ക്ക് ഇനി സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് അവലംബിക്കുക. പനി, കഫക്കെട്ട്, തുമ്മല്‍, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ളയാളുകള്‍ പരിശോധിച്ച് പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസിറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വയം പോസിറ്റിവായി കണക്കാക്കി കര്‍ശന ഐസോലേഷന്‍ പാലിക്കേണ്ടിവരും. അതേസമയം, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ പരിശോധന നടത്തി ചികിത്സ ഉറപ്പ് വരുത്തണം.