പ്രേമം സൂപ്പര്‍ഹിറ്റായി മാറി ഏഴു വര്‍ഷത്തിനുശേഷം അല്‍ഫോണ്‍ പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് റിലീസ് ചെയ്തു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പൃഥ്വിരാജാണ് നായകനായ ചിത്രം ‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്. അമ്മയും മകനും ഒരുമിച്ച് തകർത്ത് അഭിനയിച്ചിരിക്കുകയാണ്. അമ്പത് കോടിയലിധികം പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിട്ടുണ്ട്. വേള്‍ഡ് വൈഡായി 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും ചിത്രത്തിന് ഒരു ദിവസം ഉണ്ടാകുക. ഗോള്‍ഡ് വിവിധ രാജ്യങ്ങളില്‍ ചില സെൻററു കളില്‍ ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ…

‘മണി പസിക്കിത് മണി….’, ജയറാമിനെ നോക്കി ഹോട്ടല്‍ ജീവനക്കാരന്റെ മിമിക്രി: വീഡിയോ വൈറല്‍

‘മണി പസിക്കിത് മണി…….’ പൊന്നിയന്‍ സെല്‍വന്‍ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ പ്രഭുവിനെ അനുകരിച്ചു പ്രിയതാരം ജയറാം പറഞ്ഞ ഈ ഡയലോഗ് വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്. ജയറാമിന്റെ പ്രകടനം രജനികാന്തും കമല്‍ഹാസനും ഐശ്വര്യറായിയും അടക്കമുളളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചു പറഞ്ഞ ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്. ജയറാമിന്റെ മകനും യുവനായകനുമായ കാളിദാസ് ജയറാം ആണ് വീഡിയോ പങ്കുവെച്ചത്. ജയറാമും ഭാര്യ പാര്‍വതിയും മകള്‍ മാളവികയും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരന്‍ മണി പസിക്കിത് മണി എന്നു പറയുന്നതാണ് വീഡിയോ. ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നതും ചിരി അടക്കാനാകാതെ ഇരിക്കുന്ന പാര്‍വതിയെയും വീഡിയോയില്‍ കാണാം https://www.instagram.com/p/CllaA4NJyVV/

ശ്രീനി പഴയ ശ്രീനിയായി മാറി, എല്ലാ അര്‍ത്ഥത്തിലും; പവിഴമല്ലി വീണ്ടും പൂത്തുലയും; ശ്രീനിയോടൊപ്പം സ്വന്തം സത്യന്‍

അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ കുറച്ചു കാലങ്ങളായി സിനിമാ രംഗത്തു നിന്നും മാറി നില്‍ക്കുകയാണ് നടന്‍ ശ്രീനിവാസന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം ശ്രീനിവാസന്റെ വിട്ടുനില്‍ക്കല്‍ വലിയ ദുഃഖമാണ്. എന്നാല്‍ തങ്ങളുടെ പ്രിയ നടന്‍ വീണ്ടും ക്യാമറയ്‌ക്ക് മുന്നില്‍ എത്തുന്നു എന്ന വാര്‍ത്ത ഹൃദയം കൊണ്ടാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ തന്റെ സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം പങ്കുവെയ്‌ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുകയാണ് എന്ന് സത്യന്‍ അന്തിക്കാട് ഫെയ്സ്ബുക്കില്‍ കുറിച്ചു. കുറുക്കന്റെ സെറ്റില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്. സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്, ‘മഴവില്‍ മനോരമയുടെ പുരസ്കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു. “ഞാന്‍…

വീണ്ടും നല്ലവനായ ഉണ്ണി; കുടുംബപ്രേക്ഷകരെ തേടി ‘ഷെഫീക്കിന്റെ സന്തോഷം’

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ‘മേപ്പടിയാന്‍’ സിനിമയിലെ വർക്ക് ഷോപ്പ് മെക്കാനിക് ജയകൃഷ്ണന്‍. രണ്ടാമത് ചിത്രമായ ‘ഷെഫീക്കിന്റെ സന്തോഷത്തില്‍’ ദുബായില്‍ പോയി തൊഴിലെടുത്ത് നാട്ടിലും വിദേശത്തും മറ്റുള്ളവരുടെ നന്മ മാത്രം ആഗ്രഹിച്ചു കഴിയുന്ന ഷെഫീക്കും ഇക്കാര്യങ്ങളില്‍ തുല്യര്‍. ചലച്ചിത്ര നിര്‍മാതാവാകുമ്പോള്‍, മലയാള സിനിമയുടെ പ്രധാന വരിക്കാരായ കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് അവതരിപ്പിക്കണം എന്ന കാര്യത്തില്‍ ഉണ്ണി രണ്ടുവട്ടവും നിര്‍ബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിക്കുകയായിരുന്നു എന്ന് ഈ രണ്ടു ചിത്രങ്ങളും കണ്ടാല്‍ അനുമാനിക്കാം. ‘സെല്‍ഫ് ലെസ്സ്’ എന്ന് ഇംഗ്ലീഷ് ഒറ്റവാക്കില്‍ പറയാവുന്ന ഇവര്‍ പലപ്പോഴും ചെന്നുചാടുക, കൂടെ നിന്നവര്‍ വെട്ടിയ കുഴിയിലാവുമെന്നതില്‍ യാദൃശ്ചികതയില്ല. തരക്കേടില്ലാത്ത സമ്പാദ്യവുമായി നാട്ടിലേക്ക് വിമാനമിറങ്ങി, കളിക്കൂട്ടുകാരിയുമായുള്ള വിവാഹത്തിന് തയാറെടുക്കുന്ന ഷെഫീക്കിനായി പതിയിരിക്കുന്നത് അയാള്‍ സ്വപ്നത്തില്‍ പോലും നിനച്ചിരിക്കാത്ത വാരിക്കുഴികളാണ്. അതില്‍ നിന്നും അയാള്‍ കരകയറുന്നതെങ്ങനെയാവും? ആദ്യമായി നിര്‍മ്മിച്ച ചിത്രത്തിലേതെന്ന പോലെ ഓരോ കഥാപാത്രത്തിനും സൂക്ഷ്മതയോടെ കണ്ടെത്തിയ കാസ്റ്റിംഗ് മികവാണ്…

അഭ്യൂഹങ്ങള്‍ക്ക് വിരാമം; എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ ബാല

ഭാര്യ എലിസബത്തുമൊത്തുള്ള വീഡിയോ പങ്കുവച്ച്‌ നടന്‍ ബാല. ഇരുവരും പിരിഞ്ഞുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടയിലാണ് എലിസബത്തിനൊപ്പമുള്ള വീഡിയോ ബാല സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു എലിസബത്തുമായിട്ടുള്ള ബാലയുടെ രണ്ടാം വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ എലിസബത്തുമൊത്തുള്ള വീഡിയോകളും ചിത്രങ്ങളും ബാല സ്ഥിരമായി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അടുത്തിടെയായി ബാലയുമൊത്തുള്ള വീഡിയോകളില്‍ എലിസബത്തിനെ കാണാറില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചു കൊണ്ടാണ് എലിസബത്തുമൊത്തുള്ള പുതിയ വീഡിയോ ബാല പുറത്ത് വിട്ടത്. എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് പുതിയ വീഡിയോ ബാല പങ്കുവച്ചിരിക്കുന്നത്. ‘ എന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ അടിച്ചു മാറ്റി .അതാരാണെന്ന് കാണിച്ചു തരാമെന്ന്’ പറഞ്ഞാണ് എലിസബത്തിനെ ബാല വീഡിയോയ്‌ക്ക് മുന്നിലേക്ക് ക്ഷണിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വിജയിയുടെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം നൃത്തം വയ്‌ക്കുന്നതും കാണാം.…

നടൻ കമൽ ഹാസന് പനി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സുവുമുണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് കമൽഹാസനെ പ്രവേശിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ഗുരുതര പ്രശ്നങ്ങളില്ലാത്തതിനാൽ വ്യാഴാഴ്ച തന്നെ ആശുപത്രി വിടാമെന്നും അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ്ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയ ശേഷം പനിബാധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇന്ത്യൻ ടുവിന്റെ തിരക്കുകളിലാണ് താരമിപ്പോൾ.

നടന്‍ ദീലീപ് സന്നിധാനത്ത്; ശബരിമലയില്‍ ദര്‍ശനം നടത്തി

സന്നിധാനം: നടന്‍ ദിലീപ് ശബരിമലയിലെത്തി ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നടന്‍ സന്നിധാനത്തെത്തിയത്. വ്യാഴാഴ്ച രാത്രി തന്നെ അദ്ദേഹം ശബരിമലയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഗസ്റ്റഹൗസില്‍ തങ്ങി രാവിലെ ദര്‍ശനം നടത്തി. ഏപ്രിലിലും ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പുതിരിയാണ് നട തുറന്നത്. കൊറോണ മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ആദ്യ തീര്‍ത്ഥാടന കാലമായതിനാല്‍ വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. പ്രതിദിനം 60,000ത്തോളം ഭക്തര്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ഇത് 80,000ത്തിന് മുകളിലാണ്. തീര്‍ത്ഥാടകര്‍ക്ക് തൃപ്തിയോടെ തൊഴുതിറങ്ങാനുള്ള സൗകര്യം ഒരുക്കുകയാണ് ദൗത്യമെന്ന് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ പ്രതികരിച്ചു.  

‘എന്റെ സ്നേഹമേ, ജീവനേ’; ആരാധ്യയ്ക്ക് പിറന്നാള്‍ ചുംബനവുമായി ഐശ്വര്യ റായ്

ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യയ്ക്ക് 11-ാം പിറന്നാള്‍. സ്നേഹപൂര്‍വം മകളെ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് ഐശ്വര്യ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ‘എന്റെ സ്നേഹമേ, എന്റെ ജീവനേ, എന്റെ ആരാധ്യ’ എന്നായിരുന്നു ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചത്. ആരാധ്യയാണ് തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമെന്ന് ലഭ്യമായ വേദികളിലെല്ലാം തുറന്ന് പറയാന്‍ ഐശ്വര്യ മടി കാണിച്ചില്ല. ഐശ്വര്യ ഒരു ‘ഒബ്സസീവ് അമ്മ’യാണെന്ന് ജയാ ബച്ചന്‍ പറഞ്ഞതും അവര്‍ കണക്കിലെടുത്തില്ല. 2018 ലെ കാന്‍ മേളയില്‍ വച്ച്‌ ആരാധ്യയെ ചുണ്ടില്‍ ചുംബിച്ചത് കടുത്ത സൈബര്‍ ആക്രമണത്തിന് കാരണമായപ്പോള്‍ ‘ അവള്‍ എന്റെ മകളാണ്, മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല ഞാന്‍ ജീവിക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും എന്ന വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. https://www.instagram.com/p/Ck_h4ldKZGM/ പിന്നീട് തുടര്‍ച്ചയായി മകളെ ചുണ്ടില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ തന്നെ അവര്‍ പങ്കുവയ്യ്ക്കുകയും ചെയ്തു. 2007 ഏപ്രില്‍ 20 ന് അമിതാഭ്…

ഒരേ ദിവസം പിറന്നാള്‍ എത്തിയതോടെ ആഘോഷമൊരുക്കി മക്കള്‍; സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച്‌ കീര്‍ത്തി; ആശംസ അറിയിച്ച്‌ സുഹൃത്തുക്കള്‍

മലയാളികളുടെ പ്രിയ താര കുടുംബമാണ് നടി മേനക സുരേഷിൻറെത്. മകള്‍ കീര്‍ത്തിയും നായികയായി ശ്രദ്ധേയയായിക്കഴിഞ്ഞു. രേവതി സഹ സംവിധായികയായും തൻറെതായ ഇടം സിനിമാലോകത്ത് കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കുടുംബത്തിലെത്തിയ സന്തോഷ നിമിഷമാണ് കീര്‍ത്തിയും രേവതിയും പങ്കുവയ്ക്കുന്നത്. സുരേഷിന്റെയും മേനകയുടെയും പിറന്നാളാഘോഷ ചിത്രങ്ങളാണ് കീര്‍ത്തി ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.ഏറ്റവും റൊമാന്റികായ കപ്പിളിനു പിറന്നാളാശംസകള്‍ എന്നാണ് കീര്‍ത്തി ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ കേക്കു മുറിച്ച്‌ പരസ്പരം പങ്കിടുന്ന മേനകയെയും സുരേഷിനെയും ചിത്രങ്ങളില്‍ കാണാം. https://www.instagram.com/p/Ck_WaG2htwm/ ‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ ആന്‍ഡ് അമ്മ. ദമ്പതികള്‍ ഒന്നിച്ച്‌ പിറന്നാളാഘോഷിക്കുന്നത് അത്യപൂര്‍വമായ സംഭവമാണ്. സ്വര്‍ഗത്തില്‍ നിന്നും ഒന്നിച്ചവരാണ് നിങ്ങള്‍. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ” എന്നാണ് രേവതി കുറിച്ചത്. അനവധി താരങ്ങളും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന മേനക…

മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ്, കിംഗിന്റെ 27 വര്‍ഷം; സൂപ്പര്‍സ്റ്റാറിനൊപ്പം ആഘോഷമാക്കി ഷാജി കൈലാസ്; ചിത്രങ്ങള്‍

നിരവധി സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ട്. കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയം കിങ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്സ് തേവള്ളിപ്പറമ്ബില്‍ എന്ന കളക്റ്റര്‍ കഥാപാത്രം ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് സിനിമയുടെ 27ാം വാര്‍ഷികയും മമ്മൂട്ടിയും ഷാജി കൈലാസും ചേര്‍ന്ന് ആഘോഷിച്ചിരിക്കുകയാണ്. ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷചിത്രങ്ങള്‍ പങ്കുവച്ചത്. മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ് ആണ് എന്നാണ് ഷാജി കൈലാസ് കുറിച്ചത്. കിംഗിന്റെ 27 വര്‍ഷങ്ങള്‍ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാനായില്ല. ഉദയ് കൃഷ്ണയും വൈശാഖും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ”ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന്…