സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണ്, അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

ജീവിതത്തില്‍ സിനിമയല്ലാതെ മറ്റൊന്നുമില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. സിനിമയ്ക്കുവേണ്ടി വീട്ടുകാരെപ്പോലും മറന്നുജീവിക്കുകയാണെന്നും സ്വന്തം ആത്മാവിനെയാണ് ഒരാള്‍ തൃപ്‌തിപ്പെടുത്തേണ്ടതെന്നും നടന്‍ വ്യക്തമാക്കി. മക്കളുടെ ഭാവി നന്നായി കാണാന്‍ വേണ്ടിയാണ് വീട്ടുകാര്‍ അവരെ വളര്‍ത്തുന്നത്. സിനിമ നഷ്ടപ്പെടുത്തി വീട്ടുകാര്‍ക്കൊപ്പം ജീവിക്കാന്‍ സാധിക്കില്ല. സിനിമയല്ലാതെ മറ്റൊന്നുമില്ല. അതുകൊണ്ടാണ് വിവാഹ ബന്ധം വരെ കാത്തുസൂക്ഷിക്കാന്‍ കഴിയാത്തത്. ജീവിതത്തില്‍ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്നും അതിന്റെ പകുതി മാത്രമേ ക്യാമറയില്‍ കാണിക്കുന്നുള്ളൂവെന്നും നടന്‍ പറയുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. മാതാപിതാക്കളോടും അനുജനോടും അനുജത്തിയോടുമുള്ള ബന്ധത്തില്‍ ഞാന്‍ പരാജയമാണ്. ക്യാമറയ്ക്ക് മുന്നില്‍ സന്തോഷമായി നില്‍ക്കാന്‍ വേണ്ടിയാണ് അത്തരത്തില്‍ പരാജയപ്പെടുന്നത്. വീട്ടുകാര്‍ നമ്മളോടൊപ്പം എത്ര വര്‍ഷം ഉണ്ടാകും? നമ്മള്‍ നമ്മുടെ ആത്മാവിനെ മാത്രമാണ് കൂടെക്കൊണ്ടുപോകുന്നത്. – നടന്‍ പറഞ്ഞു. സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ചെയ്യാന്‍ വളരെ എളുപ്പമാണെന്നും നടന്‍ അഭിപ്രായപ്പെട്ടു. ഇഷ്ടപ്പെട്ട…

മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാ‌ര്‍ഡ് ബേസില്‍ ജോസഫിന്; അന്താരാഷ്ട്ര അംഗീകാരത്തില്‍ മലയാളത്തിലെ ആദ്യത്തെ സൂപ്പ‌ര്‍ ഹീറോ ചിത്രം

സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മലയാളത്തിലെ ആദ്യത്തെ സൂപ്പ‌ര്‍ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിന്നല്‍ മുരളി’ക്കാണ് പുരസ്കാരം. മത്സരിച്ച 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളിയും ബേസിലും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ബേസില്‍ തന്നെയാണ് ഈ വാ‌ര്‍ത്ത പങ്കുവച്ചത്. ‘2022ലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമയുടെ ഭാഗമാകാനും ഈ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ അതിലേറെ അഭിമാനമുണ്ട്’ എന്നും ബേസില്‍ ട്വിറ്ററില്‍ കുറിച്ചു. I feel overwhelmed and honored to be declared as the the Best Director among 16 countries at the Asian Academy Awards 2022. Today,I feel prouder than ever…

റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ; പച്ചയിൽ തിളങ്ങി റിമ കല്ലിങ്കൽ

റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വർഷത്തെ അവസാന പൗർണമിയിൽ പകർത്തിയ ചിത്രങ്ങളാണെന്നാണ് റിമ കുറിച്ചിരിക്കുന്നത്. പച്ച നിറമുള്ള ആടകൾക്കു ചേരുന്ന വ്യത്യസ്തത പുലർത്തുന്ന ആഭരണങ്ങളും കാണാം. https://www.instagram.com/p/Cl3m1cev436/?utm_source=ig_web_copy_link ഐശ്വര്യ അശോക് ആണ് ഫൊട്ടോഗ്രാഫർ. ക്രിയേറ്റിവ് ഡയറക്ടർ കരോലിൻ ജോസഫ് https://www.instagram.com/p/Cl2qZtoP28-/?utm_source=ig_embed&ig_rid=9940a757-bfd6-4c18-adc5-827e4e201b47 https://www.instagram.com/p/Cl2qZtoP28-/?utm_source=ig_embed&ig_rid=9361e744-032a-4305-9604-aa96f75c9973

സിനിമ പൊട്ടിയാൽ എനിക്ക് ടെൻഷനില്ല, ഇന്റർവ്യൂ പൊട്ടിയാൽ സഹിക്കില്ല: ധ്യാൻ ശ്രീനിവാസൻ

ഈയടുത്തായി സിനിമകളേക്കാള്‍ ഉപരി ഇന്റര്‍വ്യൂകള്‍ സൂപ്പര്‍ഹിറ്റായി മാറിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. താരത്തിന്റേതായി വന്ന ഒടുമിക്ക എല്ലാ ഇന്റര്‍വ്യൂകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം തന്റെ ജ്യേഷ്ഠനും നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. “ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം. ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ ഡിഫെയിം ചെയ്യുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും. ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ആര്‍ക്കെങ്കിലുമൊക്കെ ഒരു…

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനായി; ആശംസകളുമായി മമ്മൂട്ടിയും ജയറാമും

മണിയന്‍പിളള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജ് മണിയന്‍പിളള രാജു വിവാഹിതനായി. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്. കൊച്ചിയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി, ജയറാം എന്നിവര്‍ എത്തിയിരുന്നു. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരന്‍’, ‘ഫൈനല്‍സ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഡിയര്‍ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണന്‍, ലാല്‍,ശ്രീരേഖ എന്നിവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിര്‍മ്മിക്കുന്നത്.  

മമ്മുക്കയുടെ വക ആസിഫിന് ഒരു റോളക്സ് വാച്ച്

റോഷാക്ക് സിനിമയുടെ സക്‌സസ്സ് സെലിബ്രേഷൻ വേദിയിൽ വച്ചാണ് മമ്മുക്ക ആസിഫിന് റോളക്സ് വാച്ച് സമ്മാനമായി നൽകിയത്. റോഷാക്ക് എന്ന സിനിമയുടെ സസ്പെൻസ് രണ്ടു കണ്ണുകൾ കൊണ്ട് ഏറ്റവും മനോഹരമായി അഭിനയിച്ച് ഈ ചിത്രത്തെ വിജയകരമാക്കി തീർത്ത ആസിഫ് ഷൂട്ടിനിടയിൽ ഒരു റോളക്സ് വാച്ച് വാങ്ങി തരുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് മമ്മുക്ക റോളക്സ് വാച്ച് ആസിഫിന് സമ്മാനമായി നൽകിയത്.

‘മമ്മൂട്ടിയുടെ ഡ്രൈവറായ സുഖമാ’… ഓസ്ട്രേലിയയിൽ 2300 കി.മീ കാറോടിച്ച് മമ്മൂട്ടി

മമ്മൂട്ടി എന്ന നടന് അഭിനയത്തോടു മാത്രമല്ല ഫൊട്ടൊഗ്രഫി, ഡ്രൈവിങ്ങ് എന്നിവയോടും ഒരു പ്രത്യേക താത്പര്യമാണ്. മമ്മൂട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തി നല്‍കിയ ചിത്രങ്ങള്‍ പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ ഡ്രൈവിങ്ങ് കമ്പം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മമ്മൂട്ടി. ഓസ്ട്രേലിയന്‍ പാതകളിലൂടെ കാറോടിക്കുകയാണ് മലയാളത്തിന്റെ മേഗാസ്റ്റാര്‍. താരത്തിന്റെ പി ആര്‍ റോബേര്‍ട്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും റോബേര്‍ട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. സിഡ്ണിയില്‍ നിന്ന് കാന്‍മ്പറിയിലേക്കും അവിടുന്ന് മെല്‍ബണിലേക്കുമാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. മൂളിപാട്ടു പാടി വളരെ സന്തോഷത്തില്‍ കോളേജ് കാലത്തെ ഓര്‍മകളൊക്കെ പറഞ്ഞാണ് താരം ഡ്രൈവിങ്ങ് ആസ്വദിച്ചതെന്നാണ് റോബേര്‍ട്ട് കുറിച്ചത്. മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരന്‍, ഭാര്യ സുല്‍ഫത്ത് എന്നിവരും യാത്രയില്‍ കൂടെയുണ്ടായിരുന്നു. 2300 കിലോമീറ്ററാണ് യുവത്വം തുളുമ്ബുന്ന ഈ എഴുപത്തൊന്നുകാരന്‍ രണ്ടു ദിവസം കൊണ്ടു…

പ്രിയ നായിക മോനിഷയുടെ ഓര്‍മ്മയില്‍ മലയാള സിനിമ

മലയാളത്തിന്റെ പ്രിയ നായികാ മോനിഷ വിടവാങ്ങിയിട്ട് ഇന്ന് 30 വര്ഷം തികയുകയാണ്. ചേര്‍ത്തലയില്‍ വെച്ച വാഹനാപകടത്തില്‍ മോനിഷ മരണത്തിന് കീഴടങ്ങിയപ്പോള്‍, നഷ്ട്ടം മലയാള കരക്ക് മുഴുവനാണ്. ഒരു പക്ഷെ മലയാളികള്‍ എത്രയും അധികം നെഞ്ചേറ്റിയ അഭിനേതാവ് വേറെ ഉണ്ടാക്കില്ല…. മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി മോനിഷ വന്നിറങ്ങിയത്, മലയാളികളുടെ മനസ്സിലേക്കായിരുന്നു. ഇന്നും ആ സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. എം. ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച സിനിമയായ നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള സിനിമയില്‍ ചുവട് ഉറപ്പിക്കുന്നത് . നഖക്ഷതങ്ങളിലെ അഭിനയത്തിലെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ മോനിഷക്ക് പ്രായം വെറും 16. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണവും ഇത്‌ വഴി മോനിഷ നേടി. ആറ് വര്‍ഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മലയാള…

സു സു ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടി അനുമോൾക്ക് അപകടം

ഫ്ളവേഴ്സ് ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നായ സുരഭിയും സുഹാസിനിയ്ക്കുംനിരവധി ആരാധകരാണ് ഉള്ളത്. തികച്ചും പ്രേക്ഷക പിന്തുണയുമായി മുന്നേറുന്ന പ്രധാന പരമ്പരയിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന അനുമോൾക്ക് സു സു ലൊക്കേഷനിൽ വച്ച് അപകടം ഉണ്ടായിരിക്കുകയാണ്. അടുക്കളരംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ കത്തി കാൽപ്പാദത്തിൽ വീഴുകയായിരുന്നു.ലൊക്കേഷൻ സംഘം കൃത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് ആഴത്തിനുള്ള മുറിവായതിനാൽ സ്റ്റിച്ച് ഇടേണ്ടിവന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സു സു യിൽ കൂടാതെ ഫ്‌ളവേഴ്‌സ് ടി വി യിൽ തന്നെയുള്ള സ്റ്റാർ മാജിക്കിലും അനുക്കുട്ടി സജീവമാണ്.

കൊച്ചുപ്രേമൻ അന്തരിച്ചു; ഓർമയായത് മലയാളിക്ക് ചിരിവിരുന്നൊരുക്കിയ നടൻ

തിരുവനന്തപുരം ∙ പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് എംജി കോളജിൽനിന്ന് ബിരുദം നേടി. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണു നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേരു സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു.…