നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

കൊച്ചി: നടി മോളി കണ്ണമ്മാലി ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഐസിയു വിലാണെന്ന് ആശുപത്രി പിആർഒ പ്രതികരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു സിനിമയിൽ സജീവമായിരുന്നു. നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നു ചികിത്സ പൂർത്തിയാക്കിയത്. നിലവിൽ ആശുപത്രിയിലുള്ള ഇവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മികച്ച നിലയിലല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കൾ പറയുന്നു. സത്രീധനം എന്ന സീരിലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നി കഥാപാത്രമായ ‘ചാള മേരി’ ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്.

ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും കഴിച്ചു; ചികിത്സയ്ക്ക് 70000 രൂപ: അല്‍ഫോന്‍സ് പുത്രന്‍

പഴകിയ ഭക്ഷണം കഴിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയതിനെക്കുറിച്ച്‌ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഷവര്‍മയും മ‌യോണൈസും ആക്രാന്തത്തോടെ കഴിച്ച തന്‍റെ ജീവന്‍ അതിന് ശേഷം രക്ഷിക്കാന്‍ 70000 രൂപ ചിലവാക്കേണ്ടി വന്നെന്നും അദ്ദേഹം കുറിക്കുന്നു. കോട്ടയം സംക്രാന്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെയാണ് അല്‍ഫോന്‍സിന്‍റെ കുറിപ്പ്. ‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളില്‍ നിങ്ങള്‍ ഒകു വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്‍റെ ട്രീറ്റ് ആയിരുന്നു. വലിയ ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയുണ്ടായി. അന്ന് എന്‍റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കള്‍ ചിലവാക്കിയത്. ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാന്‍ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാല്‍ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു…

ആദ്യഭാര്യയിലെ മകന്റെ വിവാഹം; അച്ഛനായി ബാബുരാജ് എത്തി, വാണി വിശ്വനാഥ് നല്ല ഭാര്യ ആയത് കൊണ്ടാണെന്ന് ആരാധകരും

വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്. എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച്‌ കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല. ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാമെങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ആളാണ് നടന്‍ ബാബുരാജ്. ഈ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. വിവാഹ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്. ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങള്‍; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടി ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് ബാബുരാജ് ആദ്യം വിവാഹം കഴിക്കുന്നത് നടന്‍ ബാബുരാജ് രണ്ട് തവണ വിവാഹിതനാണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച്‌ നടനെവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിലുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന…

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ ടോവിനോ തോമസ്

ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ എത്തി നടന്‍ ടോവിനോ തോമസ്. ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘അദൃശ്യ ജാലകങ്ങള്‍’ എന്ന പുതിയ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. പതിവ് ഗെറ്റപ്പില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ലുക്കിലാണ് ടൊവിനോ ഇത്തവണ സ്‌ക്രിനിലെത്തുന്നത്. മുഷിഞ്ഞ ഷര്‍ട്ടും പാന്റും ധരിച്ച്‌ ഇരുണ്ട നിറത്തില്‍ മുടി പറപ്പിച്ചുള്ള ലുക്കിലാണ് താരം എത്തുന്നത്. ടൊവിനോ തന്നെയാണ് പുതിയ ലുക്ക് പങ്കുവച്ചത്. ‘അദൃശ്യ ജാലകങ്ങള്‍’ സിനിമയില്‍ പേരില്ലാത്ത കഥാപാത്രമാണെന്ന് താരം പറയുന്നു. സര്‍റിയലിസത്തില്‍ വേരുന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേതെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തിലെ പേരില്ലാത്ത യുവ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടോവിനോ പറയുന്നു. വളരെ സവിശേഷമായ ഒരു പ്രൊജക്റ്റിന്റെയും എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നിന്റെയും ചെറിയൊരു കാഴ്ച ഇതാ! ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങളിലെ പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന്…

ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി ശ്രുതി രാമചന്ദ്രൻ

കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ തിളങ്ങി നടി ശ്രുതി രാമചന്ദ്രൻ. സെറ്റ് സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. മധുരം സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരമായിരുന്നു ശ്രുതിക്ക് ലഭിച്ചത്. ‘ജൂൺ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രമായിരുന്നു മധുരം. ശ്രുതിയുടെ ഭർത്താവും തിരക്കഥാകൃത്തുമായ ഫ്രാൻസിസ് തോമസും അവാർഡ് ചടങ്ങിൽ എത്തിയിരുന്നു. രാജേഷ് കെ. രാമൻ സംവിധാനം ചെയ്യുന്ന നീരജയാണ് നടിയുടെ പുതിയ പ്രോജക്ട്.

ആമിയെപ്പോലെ ഒരു മകളെ സമ്മാനിച്ചതിന് നന്ദി; വിവാഹവാര്‍ഷിക ദിനത്തില്‍ അനൂപ് മേനോന്‍

നടന്‍ അനൂപ് മേനോന്‍റെയും ഷേമയുടെയും എട്ടാം വിവാഹവാര്‍ഷികമാണ് ഇന്ന്. ഭാര്യയ്ക്ക് പ്രണായര്‍ദ്രമായ കുറിപ്പിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അനൂപ് മേനോന്‍. ഭ്രാന്തുകളെല്ലാം സഹിച്ചതിനും സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിനും എല്ലാറ്റിനും നന്ദി ഉണ്ടെന്നും നടന്‍ കുറിച്ചു. ”ഊഷ്മളമായ വിവാഹവാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. എന്‍റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്‍റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്‍റെ സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി. https://www.facebook.com/photo.php?fbid=713562786798943&set=a.206578300830730&type=3 ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങള്‍ക്ക്, ഒരുപാടൊരുപാട് സ്നേഹം.” ഏറെ നാളത്തെ അടുപ്പത്തിനൊടുവില്‍ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും…

ബന്ധം അവസാനിപ്പിച്ചത് മനംമടുത്ത്’: മരണത്തിലേക്ക് നയിച്ച ആ 15 മിനിറ്റ്

മുംബൈ : ആത്മഹത്യ ചെയ്ത സിനിമ, സീരിയല്‍ താരം തുനിഷ ശര്‍മ്മയുമായി വേര്‍പിരിയാന്‍ കാരണം ഡല്‍ഹിയില്‍ നടന്ന ശ്രദ്ധവോള്‍ക്കര്‍ കൊലപാതകവും തുടര്‍ന്നുണ്ടായ സാഹചര്യവുമാണെന്ന് അറസ്റ്റിലായ നടന്‍ ഷീസാന്‍ ഖാന്‍. ശ്രദ്ധയുടെ മരണം തന്റെ മനം മടുപ്പിച്ചെന്നും ഷീസാന്‍ പൊലീസ് മൊഴി നല്‍കി. തുനിഷയും താനും വ്യത്യസ്ത മതവിഭാഗക്കാരാണ്. അഫ്താബ് പൂനാവാലയാണ് തന്റെ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയത്. കൊലപാതകം ലൗ ജിഹാദാണെന്ന് ചില നേതാക്കളും ആരോപിച്ചിരുന്നു. ഇതില്‍ മനം മടുത്താണ് തുനിഷയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആദ്യചോദ്യം ചെയ്യലില്‍ ഷീസാന്‍ പൊലീസിനോടു പറഞ്ഞു. തുനിഷയും താനും തമ്മില്‍ നല്ല പ്രായവ്യത്യാസമുണ്ടെന്നും ഷീസാന്‍ പറഞ്ഞു. ഷീസാന് 28 വയസും തുനിഷയ്ക്ക് 20ഉം ആയിരുന്നു. മുൻപും ആത്മഹത്യയ്‌ക്ക് ശ്രമിച്ച തുനിഷയെ താനാണ് രക്ഷിച്ചതെന്നും ഷീസാന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ‘അലിബാബ, ദസ്താന്‍ ഇ-കാബുള്‍” എന്ന സീരിയലിന്റെ സെറ്റില്‍ തുനിഷയെ തൂങ്ങി…

മക്കളുടെ മുഖമൊന്ന് കാണിച്ചുകൂടെ?; നയന്‍താര-വിഘ്നേഷ് ദമ്പതികളോട് ആരാധകര്‍

ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. ദീപാവലി ദിനത്തിലും മക്കള്‍ക്കൊപ്പമുള്ള ചിത്രവും ആശംസകളും നയന്‍താരയും വിഘ്നേഷും പങ്കുവച്ചിരുന്നു. ക്രിസ്‌മസിനും പതിവ് തെറ്റിച്ചില്ല, മക്കള്‍ക്കൊപ്പമുള്ള ചിത്രം വിഘ്നേഷ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. ദീപാവലി ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും മക്കളുടെ മുഖം മറച്ചിട്ടുണ്ട്. “എന്തിനാണ് മുഖം മറച്ചിരിക്കുന്നത്?, ഉയിരിനെയും ഉലകത്തിനെയും എന്നു കാണാന്‍ പറ്റും?” എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.”ഉലകം, ഉയിര്‍ എന്നിങ്ങനെയാണോ അവര്‍ക്ക് നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ പേര്” എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒക്‌ടോബര്‍ 9നാണ് നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തില്‍ കൂടൂതല്‍ അദ്ധ്യായങ്ങള്‍ തുറക്കുമ്പോഴും തന്‍െറ കരിയറിലും മികച്ച മുന്നേറ്റങ്ങള്‍ക്കായി ഒരുങ്ങുകയാണ് നയന്‍താര. അല്‍ഫോണ്‍സ് പുത്രന്‍െറ സംവിധാനത്തില്‍ മലയാള ചിത്രം…

കുടുംബത്തിലെ വിവാഹത്തിന് ആടിപ്പാടി ജയറാമും പാര്‍വതിയും ഒപ്പം മക്കളും

ഹല്‍ദി ആഘോഷത്തില്‍ ആടിപാടി ജയറാമും കുടുംബവും. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ അടുത്ത ബന്ധുവായ അനുരാഗ് പ്രദീപിന്റെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പാര്‍വതി, മകള്‍ മാളവിക, മകന്‍ കാളിദാസ് എന്നിവര്‍ക്കൊപ്പം ചുവടുവയ്ക്കുകയാണ് ജയറാം. https://www.instagram.com/reel/CmQcMh1NFWB/?utm_source=ig_web_copy_link

‘ഷാറുഖ് മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം’: വിവാദമുയർത്തി മധ്യപ്രദേശ് സ്പീക്കർ

ഭോപാൽ : മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കു പിന്നാലെ, ഷാറുഖ് ഖാൻ നായകനാകുന്ന ‘പഠാൻ’ സിനിമയ്ക്കെതിരെ നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും രംഗത്ത്. ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് സിനിമ കാണണമെന്നാണ്ഗിരീഷ് ഗൗതമിന്റെ ആവശ്യം. ‘ഷാറുഖ് ഖാൻ മകൾക്കൊപ്പമിരുന്ന് പഠാൻ സിനിമ കാണണം, എന്നിട്ട് ഇരുവരും സിനിമ കാണുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ‌ അപ്‌ലോഡ് ചെയ്യുകയും വേണം. പ്രവാചകനെ കുറിച്ച് ഇത്തരത്തിൽ ഒരു സിനിമ എടുത്ത് അത് പ്രദർശിപ്പിക്കാനും ഞാൻ വെല്ലുവിളിക്കുന്നു’– എന്നാണ് ഗിരീഷ് പറഞ്ഞത്. ‘പഠാൻ’ സിനിമ തിയറ്ററുകളിൽ ബഹിഷ്കരിക്കണമെന്നും ഗിരീഷ് ആഹ്വാനം ചെയ്തു. നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്തു. നിയമസഭയിൽ ബിജെപി ഇത് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ,പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും പഠാൻ സിനിമയ്ക്കെതിരെ രംഗത്തുവന്നു. ചിത്രം രാജ്യത്തിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നാണ്…