മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളാണ് ഫഹദ് ഫാസിലും നസ്രിയയും. തമിഴിലും തെലുങ്കിലും ഇരുവരും വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിലേക്കെത്തുന്നത്. അവതാരകയായും താരം ചെറിയ പ്രായത്തിലെ തിളങ്ങിയിട്ടുണ്ട്. ഫാസിലിന്റെ തന്നെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് എത്തുന്നത്. എന്നാല്‍ പിന്നീട് വലിയൊരു ഇടവേളയാണ് താരം എടുത്തത്. മടങ്ങി വരവില്‍ പക്ഷെ ഫഹദിന്റെ മറ്റൊരു മുഖമാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി ഫഹദ്. ഇരുവരും ഒന്നിച്ചെത്തിയത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെയാണ്. തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്.വിവാഹ ശേഷവും ഇരുവരും സിനിമകളില്‍ സജീവമാണ്. ഇപ്പോഴിതാ മൊറോക്കോയില്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണ് രണ്ടുപേരും. ഇതിനോടകം തന്നെ ആരാധകര്‍ ഇവരുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. https://www.instagram.com/p/CoHbINov1C9/?utm_source=ig_web_button_share_sheet
Category: Cinema
ഇതാണ് എന്റെ ക്ളാസ് മുറി,ലോ കോളേജ് ഓര്‍മ്മകളുമായി മമ്മൂട്ടി
എറണാകുളം ലോ കോളേജില്‍ താന്‍ പഠിച്ചിരുന്ന ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതായിരിന്നു എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം.ഞങ്ങള്‍ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു. ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു- മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. അല്‍മമേറ്റര്‍ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. https://www.instagram.com/p/CoB79AUDphn/
ദിലീപേട്ടാ ഇതാണ് എന്റെ പെണ്ണ്! പ്രണയിനിയെ ‘ജനപ്രിയ’ നായകന് പരിചയപ്പെടുത്തി കാളിദാസ് ജയറാം
രണ്ട് ദിവസം മുൻപായിരുന്നു ജയറാമിന്റെ അടുത്ത ബന്ധുവിൻറെ കല്യാണം. താരകുടുംബത്തിനൊപ്പം കാളിദാസിൻറെ പ്രണയിനി തരിണി കലിംഗരായരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൻറെ കാമുകിയെ നടന്‍ ദിലീപിന് പരിചയപ്പെടുത്തുന്ന കാളിദാസിൻറെ വീഡിയോ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദിലീപിനെക്കൂടാതെ നടന്മാരായ പ്രഭു, സിദ്ധാര്‍ഥ്, വിക്രം പ്രഭു, അരുണ്‍ വിജയ് അടക്കമുള്ള പ്രമുഖരെയും വീഡിയോയില്‍ കാണാം. https://www.instagram.com/reel/CnjZlzLJdlB/?utm_source=ig_embed&ig_rid=39055666-c10e-490a-8126-b4a7fbfabb92 https://www.instagram.com/reel/CnrkPUoPSOp/?utm_source=ig_embed&ig_rid=98374c32-1df0-4c30-aa21-eba7f910ee61 https://www.instagram.com/p/CnwmLGCpbLQ/?utm_source=ig_embed&ig_rid=f852e918-28b7-4655-927a-e0db86b87f87
‘ഞാന്‍ പഴയതുപോലെ അല്ല, ഞാന്‍ ആരുടെയും അടിമയല്ല’; ട്രോളിയവര്‍ക്കെതിരെ അല്‍ഫോണ്‍സ് പുത്രന്‍
മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകരിലൊരാളാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം എന്നി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതീ പിടിച്ചുപറ്റിയ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ഗോള്‍ഡ് ട്രോളുകളില്‍ നിറഞ്ഞിരുന്നു. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം സിനിമാ പ്രേമികള്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. പിന്നാലെ, അല്‍ഫോണ്‍സ് പുത്രനെയും പൃഥ്വിരാജ് നല്‍കിയ അഭിമുഖങ്ങളെയും പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു. ഇപ്പോഴിതാ, തന്നെ ട്രോളുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് അദ്ദേഹം നീക്കം ചെയ്തു. ‘എന്നെ ട്രോളുന്നതും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുന്നതും നിങ്ങളുടെ സംതൃപ്തിക്കു വേണ്ടിയാണ്. അത് നിങ്ങള്‍ക്ക് മാത്രമാണ് നല്ലത്. എനിക്ക് വേണ്ടിയല്ല ഇതൊന്നും. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല. എന്നെ…
‘ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ’, ഉമ്മയാണ് സുന്ദരിയെന്ന് പ്രേക്ഷകര്‍
ബാലതാരമായി വന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് നസ്രിയ. പളുങ്ക് എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരം പിന്നീട് റിയാലിറ്റി ഷോകളില്‍ അവതാരകയായും എത്തി. പിന്നീട് നായികാ വേഷങ്ങളില്‍ സിനിമാ പ്രേമികളുടെ മനം കവര്‍ന്നു നസ്രിയ.മലയാളി പ്രേക്ഷകര്‍ക്കിടയില്‍ കുഞ്ഞു താരമാണ് ഇപ്പോഴും നസ്രിയ. തന്റെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ഫഹദിനെ വിവാഹം കഴിച്ചതോടെ സിനിമയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കരുതിയ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കൂടെ എന്ന അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ ബിഗ്‌സ്‌ക്രീനില്‍ തിരികെ എത്തി. പിന്നീട് ഫഹദിനൊപ്പം തന്നെ ട്രാന്‍സ് എന്ന ചിത്രത്തില്‍ വേഷമിട്ടു. വിവാഹത്തിന് ശേഷമാണ് തെലുങ്ക് സിനിമയിലേക്ക് നസ്രിയ ചുവടു വച്ചത്. നാനി നായകനായെത്തിയ ചിത്രം മൊഴി മാറ്റി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ഉമ്മയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് നസ്രിയ. ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. https://www.instagram.com/p/CnmAf5cv3cq/
അപര്‍ണ ബാലമുരളിയോടുള്ള മോശം പെരുമാറ്റം; വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോളേജ് അധികൃതര്‍. എറണാകുളം ലോ കോളജ് പ്രിന്‍സിപ്പലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇന്ന് തന്നെ ഇതിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയാണ് വിനീത് ശ്രീനിവാസനും അപര്‍ണയടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ ലോ കോളജിലെത്തിയത്. നടിക്ക് പൂ നല്‍കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. നടി അപ്പോള്‍ തന്നെ അസ്വസ്ഥയാകുകയും അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളജ് യൂണിയനും രംഗത്തെത്തിയിരുന്നു.
എന്‍റെ സന്തോഷമാണ് നീ; ഇനിയും കാത്തിരിക്കാന്‍ വയ്യ; ഗോപിസുന്ദറിനോട് അമൃത
ഗായിക അമൃത സുരേഷ് പങ്കാളി ഗോപിസുന്ദറിനായി കുറിച്ച വരികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. റിമ കല്ലിങ്കലിന്‍റെ ചുവടുകളാല്‍ സന്പന്നമാണ് ഗാനരംഗങ്ങള്‍. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘നീലവെളിച്ചം’ എന്ന കഥയാണ് അതേ പേരില്‍ സിനിമയാക്കുന്നത്. എ.വിന്‍സെന്‍റിന്‍റെ സംവിധാനത്തില്‍ 1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് ‘അനുരാഗമധുചഷകം പോലെ’. പി.ഭാസ്കരന്‍റെ വരികള്‍ക്ക് എം.എസ്.ബാബുരാജാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ്. ജാനകിയാണ്. നീലവെളിച്ചത്തിനു വേണ്ടി ഈ ഗാനം പുനഃരാവിഷ്കരിച്ചത് ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ്. ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. ഒ.പി.എം സിനിമാസിന്‍റെ ബാനറില്‍ ആഷിക്ക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണു ചിത്രത്തിന്‍റെ നിര്‍മാണം
ഇനി പൊടിപാറും.; ‘മലൈക്കോട്ടൈ വാലിബന്’ രാജസ്ഥാനില്‍ തുടക്കം
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് തുടക്കം കുറിച്ചു. മലൈക്കോട്ടൈ വാലിബന്റെ പൂജ രാജസ്ഥാനില്‍ നടന്നു. ഇതിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചു. മോഹന്‍ലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പം സംവിധായകന്‍ ടിനു പാപ്പച്ചന്‍, നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ എന്നിവരും പൂജയില്‍ പങ്കെടുത്തു. ആരാധകര്‍ ഏറെ നാളായ കാത്തിരിക്കുന്ന കോംമ്ബോ ആണ് മോഹന്‍ലാല്‍-ലിജോ കൂട്ടുക്കെട്ട്. പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധ നേടിയ ചിത്രത്തിന് മേല്‍ സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്. ചിത്രീകരണത്തില്‍ പങ്കെടുക്കാനായി ജനുവരി 17-നാണ് മോഹന്‍ലാല്‍ രാജസ്ഥാനില്‍ എത്തിയത്. ജോധ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ താരത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബര്‍ 25-ന് ആയിരുന്നു പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.…
16 വർഷത്തെ സിനിമാ ജീവിതം; നായകനായി അരങ്ങേറ്റം കുറിക്കാൻ സുബീഷ് സുധി
സഹവേഷങ്ങളിലൂടെ മലയാളികൾക്കു സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന സന്തോഷം പങ്കുവച്ച് സംവിധായകൻ ലാൽ ജോസ്. പതിനാറ് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ആദ്യമായാണ് നായക കഥാപാത്രം സുബീഷിനെ തേടിയെത്തുന്നതെന്ന് ലാൽ ജോസ് പറയുന്നു. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച വ്യക്തിയെന്ന നിലയിൽ ഈ വേളയിൽ ഏറ്റവും സന്തോഷിക്കുന്നതും താൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ലാണ്. ക്ലാസ്മേറ്റ്‌സ് എന്ന എന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തിൽ പല സംവിധായകരുടെ സിനിമകളിൽ സുബീഷ് ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. സിനിമയിലേക്ക് പ്രവേശിച്ച് 16 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നിൽക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തിൽ നായകവേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാളസിനിമയിലേക്ക് കൈപിടിച്ചുകയറ്റാൻ സാധിച്ച…
ഗാനഗന്ധര്‍വ്വന്‍ 83-ന്റെ നിറവില്‍
പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകള്‍ നല്‍കിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങള്‍ അപൂര്‍വമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാള്‍. ജന്മദിനത്തില്‍ ഇത്തവണ കൊല്ലൂരില്‍ ആഘോഷങ്ങളില്ല, പകരം കൊച്ചിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. വര്‍ഷങ്ങളായി യേശുദാസ് മൂകാംബിക ദേവിയ്‌ക്ക് സംഗീതാര്‍ച്ചനയൊരുക്കാന്‍ കൊല്ലൂരിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണ അദ്ദേഹം എത്തില്ല, അദ്ദേഹത്തിനായി പ്രത്യേക പൂജകള്‍ ഇന്ന് നടക്കും. തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ കാര്‍മികത്വത്തിലാകും പൂജകള്‍ നടക്കുക. വൈകുന്നേരം ആറ് മണി വരെ സ്വര്‍ണമുഖി വേദിയില്‍ സംഗീതാര്‍ച്ചനയും നടക്കും. ഗാനഗന്ധര്‍വ്വന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാര്‍ച്ചനയ്‌ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നേതൃത്വം നല്‍കും. കൊല്ലൂരില്‍ യേശുദാസിന്റെ ഒരു തരത്തിലുള്ള സാന്നിധ്യവുമില്ലാതെ കടന്നുപോകുന്ന ആദ്യത്തെ ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ഡാലസിലെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി യേശുദാസ് സംഗീതാര്‍ച്ചന നടത്തിയിരുന്നു. കൊച്ചിയിലെ പിറന്നാളാഘോഷം കൊച്ചിയില്‍ പടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ്…