വായ്പ മുഴുവനായും തിരിച്ചടയ്ക്കാം എന്നെ കുറ്റവിമുക്തനാക്കൂ, വീണ്ടും വാഗ്ദാനവുമായി വിജയ് മല്യ

ഇന്ത്യയില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ കടബാധ്യത മുഴുവനായും തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി വീണ്ടും രംഗത്ത്. രാജ്യത്ത് ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച ശേഷമാണ് തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്ബും പല തവണ മല്യ ഇതേ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ ആവശ്യം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ വിജയ് മല്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് വിജയ് മല്യ സര്‍ക്കാരിന് അഭിനന്ദനവും ഒപ്പം തന്റെ ആവശ്യവും അറിയിച്ചിരിക്കുന്നത്. 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇന്ത്യയില്‍ വിജയ് മല്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രവര്‍ത്തനം നിര്‍ത്തി വച്ച കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഉടമയായിരുന്നു വിജയ് മല്യ. ദയവായി വായ്പ തുക മുഴുവനായും സ്വീകരിച്ച്‌ തന്നെ കുറ്റവിമുക്തനാക്കണമെന്നാണ്…

സെന്‍സെക്സ് 170 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 170 പോയന്റ് നഷ്ടത്തില്‍ 31515ലും നിഫ്റ്റി 40 പോയന്റ് താഴ്ന്ന് 9230ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 818 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, ഒഎന്‍ജിസി, ബ്രിട്ടാനിയ, ബപിസിഎല്‍, വിപ്രോ, പവര്‍ഗ്രിഡ് കോര്‍പ്, നസ് ലെ,ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്‌ഡിഎഫ്സി,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. എംആന്‍ഡ്‌എം, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക്, യുപിഎല്‍, ടെക് മഹീന്ദ്ര, മാരുതി സുസുകി,അദാനി പോര്‍ട്സ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. എച്ച്‌സിഎല്‍ ടെക്, ആര്‍ബിഎല്‍ ബാങ്ക് ഉള്‍പ്പടെയുള്ള കമ്ബനികള്‍ ഇന്ന് പ്രവര്‍ത്തനഫലം പുറത്തുവിടും.

ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്‌വര്‍ക്കായി ജിയോ; സേവനങ്ങള്‍ സെപ്തംബര്‍ മുതല്‍, വേഗത സെക്കന്റില്‍ ഒരു ജിബി വരെ, ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്‌.ഡി ടിവി സൗജന്യം, ജിയോ ബ്രോഡ്ബാന്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈ: റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്റ് സേവനമായ ജിയോ ഫൈബറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ച്‌ റിലയന്‍സ് മേധാവി മുകേഷ് അംബാനി. മുംബൈയില്‍ നടന്ന റിലയന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ആരംഭിക്കും. വരുന്ന 12 മാസത്തിനുള്ളില്‍ ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നും പ്രഖ്യാപനവേളയില്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും റിലയന്‍സ് നടപ്പിലാക്കുന്നു. 100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്. ജിയോ ഫൈബറിന്റെ സെറ്റ് ടോപ്പ്…