തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 50 രൂപ താഴ്ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 ആയി. ആഗോള സമ്ബദ്‌വ്യവസ്ഥ മടങ്ങിവരുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും സ്വര്‍ണവിലയുടെ ഇടിവിന് കാരണമാകുന്നുണ്ട്. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരം കുറിച്ചിരുന്നു. പവന് 42000 രൂപ എന്ന നിലവാരത്തിലാണ് എത്തിയത്. പിന്നീട് പടിപടിയായി സ്വര്‍ണവില താഴുന്നതാണ് കണ്ടത്.ഒരു ഘട്ടത്തില്‍ വീണ്ടും 40000ലേക്ക് തിരിച്ചുകയറിയ സ്വര്‍ണവില റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ആഗോള വിപണിയുടെ ചുവടുവെച്ച് താഴേക്ക് തന്നെ പോകുന്നതാണ് പീന്നിട് കണ്ടത്. ഏഴിനാണ് സ്വര്‍ണവില 42000 എന്ന റെക്കോര്‍ഡിട്ടത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.…
Category: Business
വായ്പാ നിരക്കുകളില്‍ മാറ്റമില്ല, റിപ്പോ നാല് ശതമാനമായി തുടരും; മൊറട്ടോറിയം നീട്ടില്ല
കൊച്ചി> വായ്പാ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. വിപണിയില്‍ പണ ലഭ്യത ഉറപ്പു വരുത്തുന്നതിന് സമീപകാലത്ത് പല നടപടികളും ആര്ബിഐ സ്വീകരിച്ചിരുന്നു. മാര്‍ച്ചില്‍ കോവിഡ് 19 വ്യാപനം ശക്തിപ്പെട്ടതിന് ശേഷം ഇതുവരെ ആര്‍ബിഐ റിപ്പോ നിരക്കില്‍ 1.15 ശതമാനം (115 ബേസിസ് പോയന്‍റ്) കുറവ് വരുത്തി. നിലവില്‍ നാല് ശതമാനമാണ് റിപ്പോ നിരക്ക്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. റിസര്‍വ് ബാങ്ക് ധനനയ സമിതിയുടെ മൂന്നു ദിവസം നീണ്ടു നിന്ന വായ്പാനയ അവലോക യോഗത്തിന് ശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വായ്പാ നയം പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെന്നും തുടര്‍ച്ചയായ നാലാം മാസവും രാജ്യത്തെ ചരക്ക് കയറ്റുമതി ചുരുങ്ങിയെന്നും രാജ്യത്ത് പണപ്പെരുപ്പ നിരക്ക് കൂടുകയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.…
റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും: ആര്‍.ബി.ഐ
ന്യുഡല്‍ഹി: പലിശ നിരക്കില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. റിപോ നിരക്ക് 4% ആയും റിവേഴ്‌സ് റിപോ നിരക്ക് 3.3% ആയും തുടരുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. ഇന്നു ചേര്‍ന്ന പണനയ സമിതിയുടെ അവലോകന യോഗത്തിനു ശേഷമാണ് ഗവര്‍ണര്‍ തീരുമാനം വ്യക്തമാക്കിയത്. ഫെബ്രുവരിക്ക് ശേഷം 115 ബേസ് പോയിന്റില്‍ മാറ്റം വരുത്തിയിരുന്നു. കൊവിഡ് 19 മഹാമാരിയുടെ ആഘാതത്തില്‍ നിന്ന് സമ്ബദ് വ്യവസ്ഥ തിരിച്ചുകയറുന്നതു വരെ പണനയത്തിലെ അനുകൂല നിലപാട് തുടരും. അതേസമയം, പണപ്പെരുപ്പം ലക്ഷ്യമിട്ടതിന് അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയ ലോകത്തെ ഏക സെന്‍ട്രല്‍ ബാങ്ക് ആര്‍.ബി.ഐ ആണ്. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ജി.ഡി.പി വളര്‍ച്ച ചുരുങ്ങിയ നിലയിലായിരുന്നു. എന്നാല്‍ 2020-21 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച നെഗറ്റീവ് നിലയില്‍ ആയിരിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
നാല്‍പ്പതിനായിരവും പിന്നിട്ട് കുതിക്കുന്ന സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്; പവന്‍വില 41000ലേക്ക്, ഒരു മാസത്തിനിടെ വര്‍ധിച്ചത് 5000 രൂപ
കൊച്ചി : സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ദിനം പ്രതി റോക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില കുതിക്കുകയാണ്. പവന് 41,000 എന്ന നിലയിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 40,800 രൂപ നല്‍കണം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് കേരളത്തില്‍ പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2000 രൂപ കടന്നിരിക്കുകയാണ്. ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 65 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5100 രൂപയായി ഉയര്‍ന്നു.തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞദിവസം പവന് 120 രൂപ വര്‍ധിച്ചിരുന്നു. പിന്നാലെയാണ് ഇന്നത്തെ വിലവര്‍ധന. ജൂലൈ 31നാണ് 40,000 എന്ന പുതിയ ഉയരം സ്വര്‍ണവില കുറിച്ചത്. ഓഗസ്റ്റ് ഒന്നിന് 160 രൂപ വര്‍ധിച്ച സ്വര്‍ണവില പിന്നീടുളള രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു
40000 പിന്നിട്ടിട്ടും പിടിച്ചുകെട്ടാനാകാതെ സ്വര്‍ണവില; പവന് 40,160 രൂപ
മുംബയ്:രാജ്യത്ത് തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പവന്‍ 14,240 രൂപയാണ് വര്‍ദ്ധിച്ചത്. പവന്‍ വില 50,000 അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,976.10 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 53,200 രൂപയായി ഉയര്‍ന്നു. സ്വര്‍ണ വില ഇത്രയും വര്‍ദ്ധിച്ചതോടെ പണിക്കൂലി(മിനിമം 5%) ജി.എസ്.ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും. കൊവിഡ് വ്യാപനം ആഗോള സമ്ബദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണം.കൊവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വില വര്‍ദ്ധന തുടാനാണ് സാദ്ധ്യത.
40,000 തൊടാൻ സ്വർണവില; ഒരാഴ്ചകൊണ്ട് 2200 രൂപയുടെ വർധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പ്രതിദിനം റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ചൊവ്വാഴ്ച പവന് 600 രുപ കൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഇതേ രീതി പിന്തുടര്ന്നാല് അടുത്ത ദിവസങ്ങളില്‍ തന്നെ സ്വര്‍ണവില പവന് 40,000 രൂപ പിന്നിട്ടേക്കും. കോവിഡ് വ്യാപനത്തില്‍ ആഗോള സാമ്ബത്തികരംഗം തളര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണത്തിലേക്ക് നിക്ഷേപം എത്തുന്നത്. ഇതാണ് വില വര്‍ധിക്കാന്‍ കാരണം.
സുരക്ഷിത നിക്ഷേപമായി വാങ്ങിക്കൂട്ടുന്നു; കൈപൊള്ളിച്ച് ‘പൊന്നു’വില കുതിച്ചുയരുന്നു
കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും വര്‍ധനവ്. ഗ്രാമിന് ഇന്ന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്നു. ഇതോടെ ഗ്രാമിന് 4,765 രൂപയായി. പവന് ഇന്ന് 38,120 രൂപയായി. ഇന്നലെ പവന് 37,880 രൂപയായിരുന്നു കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഉയരുന്നതാണ് വിലവര്‍ധനയ്ക്കുകാരണം. യുഎസ്-ചൈന തര്‍ക്കം രൂക്ഷമായതും സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചു. അന്താരാഷ്ട്ര വിപണിയില്‍ 2011നുശേഷം ഇതാദ്യമായി ഒരു ട്രോയ് ഔണ്‍സിന് 1,900 ഡോളര്‍ കടന്നു
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം കുതിക്കുന്നു; പവന് 37,280
കോഴിക്കോട്| പവന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണവില പുതിയ ഉയരത്തില്‍. ഇന്നലെ 36,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് അത് 37,000 കടന്ന് 37,280 രൂപയിലെത്തി. 520 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 4,660 രൂപയായി. തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 160 രൂപയുടെ വര്‍ധനയാണ് കാണിച്ചത്. ഇന്ന് 520 രൂപ കൂടി വര്‍ധിച്ചതോടെ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 680 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണവില 36,160 രൂപയായിരുന്നു. പിന്നീട് ആറാം തീയതി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും (35,800) തുടര്‍ന്നിങ്ങോട്ട് ദിനേനയെന്നോണം റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന നിലയിലായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ മഞ്ഞലോഹത്തിലേക്ക് ആളുകള്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആഗോളതലത്തില്‍ സ്വര്‍ണത്തില്‍…
ലോക്ഡൗണില്‍ ബാക്കിയായ ലോട്ടറി ടിക്കറ്റിന്റെ രൂപത്തില്‍ അലവിക്ക് ഭാഗ്യദേവതയുടെ കടാക്ഷം
വണ്ടൂര്‍(മലപ്പുറം): ലോക്ഡൗണിനെ തുടര്‍ന്ന് വില്‍ക്കാനാകാതെ ബാക്കിയായ ലോട്ടറി ടിക്കറ്റില്‍ ഭാഗ്യം വില്‍പ്പനക്കാരനെ തേടിയെത്തി. പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ലോട്ടറി വില്‍പ്പനക്കാരനായ പള്ളിക്കുന്ന് പാലത്തിങ്ങല്‍ അലവിക്ക്(60) ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. വണ്ടൂരിലെ റോയല്‍ ഏജന്‍സിയില്‍ നിന്ന് പോരൂര്‍ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വില്‍ക്കാനായി 110 ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ബാക്കി വന്ന 18 ടിക്കറ്റുകളില്‍ ആര്‍എല്‍ 687704 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണ് അലവിയുടെ ആദ്യ ലക്ഷ്യം. ഭാര്യയും നാലു മക്കളുമുണ്ട്. ടിക്കറ്റ് വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.
എെൻറപണം സ്വീകരിച്ച് കേസ് അവസാനിപ്പിക്കൂ -കേന്ദ്രസര്‍ക്കാരിനോട് വിജയ് മല്യ
ന്യൂഡല്‍ഹി: വായ്പ കുടിശ്ശിക പൂര്‍ണമായി തിരിച്ചടില്‍ തനിക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന വാഗ്ദാനം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവാദ മദ്യവ്യവസായി വിജയ് മല്യ. കോവിഡ് പ്രതിസന്ധി നേരിടാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെ മല്യ അഭിനന്ദിച്ചു. എന്നാല്‍ വായ്പ കുടിശ്ശിക അടക്കുമെന്ന ആവര്‍ത്തിച്ച തെന്റ വാഗ്ദാനം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മല്യ പരിഭവിച്ചു. ”കോവിഡ് പാക്കേജ് പ്രഖ്യാപിച്ച സര്‍ക്കാരിന് അഭിനന്ദനം. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അടിക്കാന്‍ കഴിയും. എന്നാല്‍ എസ്.ബി.ഐയില്‍ നിന്നെടുത്ത വായ്പ നൂറുശതമാനവും തിരിച്ചടക്കുമെന്ന എന്നെപോലുള്ളവരുടെ വാഗ്ദാനം നിരന്തരം നിരസിക്കേണ്ട ആവശ്യമുണ്ടോ? നിരുപാധികം എെന്റ പണം സ്വീകരിക്കുക. എന്നിട്ട് എനിക്കെതിരായ കേസ് പിന്‍വലിക്കുക” മല്യ ട്വീറ്റ് ചെയ്തു. മുമ്ബും വായ്പ കുടിശ്ശിക പൂര്‍ണമായി തിരിച്ചടിക്കാമെന്ന് പറഞ്ഞ് മല്യ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി ലണ്ടന്‍ ഹൈകോടതി തള്ളിയതിനെ തുടര്‍ന്ന് മല്യ ബ്രിട്ടീഷ്…