ആയുര്‍വേദ വൈദ്യന്‍റെ കോവിഡ് മരുന്ന് ഫലപ്രദമെന്ന് പ്രചരണം; ശാസ്ത്രീയ പരിശോധനയ്ക്ക് ഉത്തരവിട്ട് ആന്ധ്രാ സര്‍ക്കാര്‍

ഹൈദരാബാദ്: കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച്‌ ശാസ്ത്രീയ പരിശോധന നടത്താന്‍ ആന്ധ്രാ സര്‍ക്കാര്‍. കോവിഡ് ചികിത്സിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ആന്ധ്ര പ്രദേശ് നെല്ലൂരിലെ കൃഷ്ണപട്ടണം നഗരത്തിലെ ഒരു ആയുര്‍വേദ വൈദ്യനാണ് രംഗത്തെത്തിയത്. ഇയാള്‍ വിതരണം ചെയ്യുന്ന ആയുര്‍വേദ മരുന്ന് കോവിഡിന് ഫലപ്രദമാണെന്ന് വന്‍ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മരുന്നിനെക്കുറിച്ച്‌ ശാസ്ത്രീയമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ വൈഎസ്‌ആര്‍സിപിയുടെ എം എല്‍ എ ആയ കെ ഗോവര്‍ദ്ധന്‍ റെഡ്ഡി നേരിട്ട് ഈ ആയുര്‍വേദ മരുന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൃഷ്ണപട്ടണം ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തിലെ ജനപ്രതിനിധിയായ ഗോവര്‍ദ്ധന്‍ ഈ മരുന്ന് കോവിഡ് 19-നെതിരെയുള്ള ഒരു അത്ഭുത മരുന്നാണെന്നാണ് ‘ദി ഇന്ത്യന്‍ എക്സ്പ്രസിനോട്’ സംസാരിക്കവെ പറഞ്ഞത്.  “ഈ മരുന്ന് ഉപയോഗിച്ച നിരവധി കോവിഡ് 19…

രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി തൊഴില്‍ മന്ത്രാലയം

ഡല്‍ഹി: കേന്ദ്ര തൊഴില്‍ വകുപ്പ് രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്‍െറ ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതലാണീ നിയമം നടപ്പില്‍ വരുന്നത്. കൊറോണ സാചര്യത്തില്‍ സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാര്‍ അറിയിച്ചു. 105 രൂപ മുതല്‍ 210 രൂപവരെ നിത്യവരുമാനമുളളവര്‍ക്കാണിതിന്‍െറ ഗുണം പ്രത്യക്ഷത്തില്‍ ലഭിക്കുക. റെയില്‍വെ, ഖനികള്‍, തുറമുഖങ്ങള്‍ തുടങ്ങി കേന്ദ്ര ഗവ. നിയന്ത്രണത്തിലുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇത്, നടപ്പിലാക്കും. കരാര്‍ തൊഴിലാളികള്‍ക്കുപ്പെടെ ഇത് ബാധകമാകും. മാസത്തില്‍ 2000ത്തിനും 5000ത്തിനും ഇടയിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഖനികളില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നവരില്‍ 539 മുതല്‍ 840വരെയായി ദിനവരുമാനം ഉയരും. നിര്‍മ്മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാര്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്കും ഇതിന്‍െറ ഗുണം ലഭിക്കും.

പാല്‍ സംഭരണം നാളെ മുതല്‍ ഭാഗികമായി പുനരാരംഭിക്കും; ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി മില്‍മ

പാലക്കാട്: മലബാര്‍ മേഖലയില്‍ നാളെ മുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മില്‍മ. ക്ഷീര സംഘങ്ങളില്‍ നിന്നും 80 ശതമാനം പാല്‍ സംഭരിയ്ക്കാനാണ് തീരുമാനമെന്ന് മില്‍മ അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം മലബാര്‍ മേഖലയില്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം മില്‍മ നിര്‍ത്തിവെച്ചിരുന്നു. വില്‍പ്പന കുറഞ്ഞതും പാല്‍ ഉത്പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാല്‍ സംഭരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മില്‍മ തീരുമാനിച്ചിരുന്നത്. ഇത് കര്‍ഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പാലക്കാട് ജില്ലയില്‍ അധികം വന്ന പാല്‍ ഒഴുക്കി കളയേണ്ട അവസ്ഥയിലായിരുന്നു ക്ഷീര കര്‍ഷകര്‍. എന്നാല്‍, തീരുമാനത്തില്‍ മില്‍മ ഇളവ് വരുത്തിയതോടെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വസമായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ക്ഷീര കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ സാമ്ബത്തിക ശേഷിയുള്ളവര്‍ അര ലിറ്റര്‍ പാല്‍ എങ്കിലും അധികമായി വാങ്ങാന്‍…

Petrol Diesel Price| പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്കുകള്‍ അറിയാം

ന്യൂഡല്‍ഹി/ തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ഞായറാഴ്ച വീണ്ടും വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 24 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. 9 ദിവസംകൊണ്ട് പെട്രോളിന് 2.40 രൂപയും ഡീസലിന് 3.01 രൂപയുമാണ് വര്‍ധിച്ചത്. കേരളത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 94.81 രൂപയാണ് വില. ഡീസലിന് 89.70 രൂപയും. ശനിയാഴ്ച ഇന്ധന വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. വെള്ളിയാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 34 പൈസയും എണ്ണ കമ്ബനികള്‍ കൂട്ടിയിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.58 രൂപയും ഡീസലിന് 83.22 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, ഇന്‍ഡോര്‍, ഭോപ്പാല്‍, റേവ, മധ്യപ്രദേശിലെ അനുപൂര്‍, മഹാരാഷ്ട്രയിലെ പര്‍ഭാനി എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 രൂപ മറികടന്നു. മുംബൈയില്‍ പെട്രോളിന് 98.88…

കണക്ഷൻ വിച്ഛേദിക്കൽ കെഎസ്‌ഇബി നിർത്തി; അടിയന്തര സേവനത്തിന് പവർ ബ്രിഗേഡും റിസർവ്‌ ടീമും

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസ്സരഹിതമാക്കാൻ പവർ ബ്രിഗേഡും റിസർവ്‌ ടീമുമായി കെഎസ്‌ഇബി. അടിയന്തര സാഹചര്യങ്ങളിലെ സേവനത്തിനാണ്‌ ഈ സംവിധാനം. അനുസ്യൂതം വൈദ്യുതി ഉറപ്പാക്കാൻ നിലവിലുള്ള ജീവനക്കാരെ ഉൾപ്പെടുത്തിയാണ്‌ റിസർവ്‌ ടീം രൂപീകരിക്കുന്നത്‌. അംഗങ്ങൾ ഓഫീസ്‌ ഹെഡ്‌ക്വാർട്ടേഴ്‌സിൽ തുടരും. ഓഫീസ്‌ മേധാവിക്കാണ്‌ ടീം തയ്യാറാക്കേണ്ടതിന്റെയും വിന്യസിക്കേണ്ടതിന്റെയും ചുമതല. സേവനം ആവശ്യമായ സന്ദർഭങ്ങളിൽ ഡിവിഷൻ എക്‌സിക്യൂട്ടീവ്‌ വാട്സ്ആപ്പ് വഴി ജില്ലാതല ഇൻസിഡന്റ്‌ കമാൻഡറെ അറിയിക്കും. പവർ ബ്രിഗേഡ്‌ അംഗങ്ങളെ അനുയോജ്യമായ ഓഫീസുകളിൽ കമാൻഡർ നിയോഗിക്കും. ജീവനക്കാർ, കരാർ തൊഴിലാളികൾ, 65 വയസ്സ്‌ കഴിയാത്ത വിരമിച്ച ജീവനക്കാർ എന്നിവരടങ്ങുന്നതാണിത്‌. പവർ ബ്രിഗേഡിലുള്ള വിരമിച്ചവർക്ക്‌ പ്രതിദിനം 750 രൂപ ഓണറേറിയം നൽകും. കോവിഡിന്റെ ഒന്നാംഘട്ടത്തിലും പവർബ്രിഗേഡ്‌ രൂപീകരിച്ചിരുന്നു. വൈദ്യുതി ഉറപ്പാക്കാനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുഗമമാക്കാനും ആവശ്യമായ മറ്റുക്രമീകരണങ്ങൾ ഇതിനകം കെഎസ്‌ഇബി നടപ്പാക്കിയിട്ടുണ്ട്‌.

പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്; മേയ് നാലിന് ശേഷം ഇത് ആറാം തവണ

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയുടെയും ഡീസല്‍ ലിറ്ററിന് 35 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് വില. കേരളമുള്‍പ്പടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ എണ്ണ കമ്ബനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിച്ച മേയ് രണ്ടിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലേക്കും എത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അടുത്ത ദിവസം ഒരു ലിറ്റര്‍ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോള്‍ വിലയില്‍ വര്‍ധനവ് ഉണ്ടായി.…

യുഎസ് കൊളോണിയല്‍ പൈപ്പ്​ ലൈന്‍ കമ്ബനിക്ക്​ നേരെ ​സൈബര്‍ ആക്രമണം ; ഇന്ധന വില കൂടി

ന്യൂയോര്‍ക്ക്​: അമേരിക്കയിലെ ഒന്നാം നിര ഇന്ധന പൈപ്പ്​ലൈന്‍ ഓപ്പറേറ്ററായ കൊളോണിയല്‍ പൈപ്പ്​ലൈന്‍ കമ്ബനിക്ക്​ നേരെ ​സൈബര്‍ ആക്രമണം. ഇതേ തുടര്‍ന്ന് കമ്ബനിയുടെ മുഴുവന്‍ പൈപ്പ് ലൈന്‍ ശൃംഖലകളും അടച്ചു. വെള്ളിയാഴ്ചയാണ്​ കമ്ബനിക്ക്​ നേരെ ആക്രമണം ഉണ്ടായത്​. തുടര്‍ന്ന്​ കമ്ബനിയുടെ സംവിധാനങ്ങള്‍ ഓഫ്​ലൈനാക്കി നിര്‍ത്തിവെച്ചു. ഇതിന് പുറമെ ആക്രമണം ഐ.ടി സംവിധാനങ്ങളെയും ബാധിച്ചിട്ടുണ്ട്​. ഇതുസംബന്ധിച്ച്‌​ അന്വേഷണം നടത്താന്‍ സ്വകാര്യ സൈബര്‍ സുരക്ഷ സ്ഥാപനത്തെ കമ്ബനി ചുമതലപ്പെടുത്തി. കൂടാതെ മറ്റു സര്‍ക്കാര്‍ ഏജന്‍സികളെയും ബന്ധപ്പെട്ടിട്ടുണ്ട്. അതെ സമയം വെള്ളിയാഴ്​ച രാത്രി ന്യൂയോര്‍ക്ക് മെര്‍ക്ക​ന്‍റല്‍ എക്സ്ചേഞ്ചില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട് ​. പെട്രോളിന്​ 0.6 ശതമാനം ഉയര്‍ന്ന് ഒരു ഗ്യാലന് 2.1269 ഡോളറിലെത്തി. ഡീസലിന്​ 1.1 ശതമാനം ഉയര്‍ന്ന് 2.0106 ഡോളറിലെത്തി. പൈപ്പ്​ലൈനുകള്‍ എത്രകാലം അടച്ചിടും എന്നതിന്​ അനുസരിച്ച്‌​ വിലയില്‍ ഇനിയും മാറ്റം വന്നേക്കാം . യുഎസിലെ ഗള്‍ഫ് തീരത്തെ…

23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്ക് ആശുപത്രി ഈടാക്കിയത് 24,760 രൂപ; വാര്‍ത്തയായതോടെ പണം തിരികെ നല്‍കി

എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയില്‍ നിന്നുമാണ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി ഇത്രയും അധികം തുക ഈടാക്കിയത്. ആശുപത്രിയിലെ അമിത ബില്ലിനെതിരെ വീട്ടമ്മ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. സംഭവം വാര്‍ത്തയായതോടെ ഇന്നലെ രാത്രി മുഴുവന്‍ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് ശ്രമം തുടങ്ങി. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് സബീന സാജു എന്ന വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ പട്ടികയിലുള്ള ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടില്‍ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരോ നഴ്‌സുമാരോ മുറിയിലേക്ക്…

ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് ബൊലേറോ. പ്രതിമാസ വില്‍പ്പനയില്‍ മികച്ച വില്‍പ്പനയാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.എന്നാല്‍ ശ്രേണിയില്‍ മത്സരം ശക്തമായതോടെ പുതുക്കിയ ബൊലേറോ ഈ വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. 2021 ബൊലേറോയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. ബൊലേറോയില്‍ വരുത്തിയ മാറ്റങ്ങള്‍ സൗന്ദര്യാത്മകമാണ്. എന്നിരുന്നാലും, ഏറ്റവും ശ്രദ്ധേയമായ അപ്ഡേറ്റുകളിലൊന്നാണ് ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീം. ഫ്രണ്ട് ഫാസിയയും ബമ്പറും ബ്രൗണ്‍ നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് റെഡ് കളര്‍ ഓപ്ഷനെ തികച്ചും വ്യത്യസ്തമാക്കുന്നു. ഇതിന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രണ്ട് ഗ്രില്ലും ബമ്പറും മാറ്റമില്ലാതെ കൊണ്ടുപോയിട്ടുണ്ടെങ്കിലും ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളില്‍ ചെറുതായി പുതുക്കിയ ഇന്റേണലുകള്‍ കാണപ്പെടുന്നു. ഈ പ്രത്യേക പതിപ്പില്‍ ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ ഇല്ല. ബോഡി-കളര്‍ യൂണിറ്റുകള്‍ക്ക് പകരം കറുത്ത ORVM- കളും ഇതിന് ലഭിക്കുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ബൊലേറോയ്ക്ക് ലഭിക്കുന്ന…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 36,720 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവിലയില്‍ ഇടിവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് (സെപ്തംബര്‍ 24) 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ 200 രൂപ താഴ്ന്നു. ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 60 രൂപയുടെ കുറവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി. സെപ്തംബര്‍ ആദ്യ വാരത്തോടുകൂടി 37800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസം ഒരു ഘട്ടത്തില്‍ 38,160 രൂപവരെ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നായിരുന്നു തുടര്‍ച്ചയായുളള ഇടിവ്. ആഗോള തലത്തില്‍ സാമ്ബത്തിക രംഗത്ത് ഉണ്ടാകുന്ന…