ജനക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ള ബജറ്റെന്ന്​ എം.എ. യൂസുഫലി

ദുബൈ: സംസ്​ഥാന ബജറ്റ് സാര്‍വജന ക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ള ബജറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കോവിഡ് വ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രായോഗിക നി​ര്‍ദേശങ്ങളാണ്​ ബജറ്റിലുള്ളത്​. ആരോഗ്യ മേഖലക്ക് നല്‍കുന്ന ഊന്നല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും. പ്രവാസി ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന പ്രത്യേക വായ്​പാ പദ്ധതി ജോലി നഷ്​ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്ക് ആശ്വാസമേകും. യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികള്‍ക്ക് സൗജന്യ വാക്സിന്‍ ഉറപ്പ് വരുത്തുന്ന നടപടികള്‍ പ്രശംസനീയമാണ്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നല്‍കിയതും ജനങ്ങളില്‍ ആത്മവിശ്വാസം പകരുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. എംഎല്‍എമാരെ വാങ്ങുന്ന രാഷ്ട്രീയം കടന്നുവരാന്‍ കേരളം അനുവദിച്ചില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ആമുഖമായുള്ള കവിത ഒഴിവാക്കിയാണ് ധനമന്ത്രി പ്രസംഗം തുടങ്ങിയത്. ജനവിധിയെ കുറിച്ച്‌ പറഞ്ഞായിരുന്നു ബജറ്റിന്‍്റെ തുടക്കം. എംഎല്‍എമാരെ വാങ്ങുന്ന രാഷ്ട്രിയം കേരളം അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും തുടക്കത്തില്‍ തന്നെ മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു. ♦ കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു. ♦ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട്…

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പുതിയ ബജറ്റ് നാളെ

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പുതിയ ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ പ്രതിസന്ധിയെ നേരിടാനുൾപ്പടെ തുക മാറ്റിവക്കുന്നത് സർക്കാരിന് വെല്ലുവിളിയാണ്. കടമെടുത്താണ് ഇപ്പോൾ സംസ്ഥാനം മുന്നോട്ട് പോകുന്നത്. കൊറോണയെത്തുടർന്നുള്ള അടച്ച് പൂട്ടൽ തുടരുന്നതിനിടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാനത്ത് പുതുക്കിയ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയില്ല. നികുതികൾ വർദ്ധിപ്പിച്ച് സർക്കാർ വരുമാനം കണ്ടെത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ലോക്ഡൌണിനെ തുടർന്ന് പ്രധാന വരുമാന സ്രോതസായ മദ്യശാലകൾ അടച്ചതും ലോട്ടറി വിൽപ്പന നിർത്തി വച്ചിരിക്കുന്നതും സർക്കാരിന് തിരിച്ചടിയാണ്. അതേസമയം തന്നെ ഒരു വശത്ത് ചെലവും കുതിച്ചുയരുന്നു. സംസ്ഥാനത്ത് പിആർ വർക്കിനായി കോടികൾ ചെലവഴിച്ചുള്ള ധൂർത്തിനും ഒരു കുറവുമില്ല. ഓരോ മാസവും 1000 കോടി വീതം കടമെടുത്താണ് സർക്കാർ പിടിച്ച് നിൽക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്ന വിവിധ…

പേള്‍ എക്‌സ്പ്രസ്സ് കടലില്‍ മുങ്ങി; സംഭവം ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെ

കൊളംബോ: ശ്രീലങ്കൻ തീരത്ത് തീപിടുത്തത്തിൽ പെട്ട സിംഗപ്പൂർ ഉടമസ്ഥതയിലെ എക്‌സ്-പ്രസ്സ് പേൾ ചരക്കുകപ്പൽ കടലിൽ മുങ്ങി. തീ നിയന്ത്രണ വിധേയമാക്കിയശേഷം കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെയാണ് കപ്പൽ മുങ്ങിത്താണത്. തീരത്തിനടുത്തുവെച്ച് തീപിടിച്ച കപ്പൽ വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് ശ്രീലങ്കൻ ദ്വീപുകൾക്കുണ്ടാക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കൾക്ക് തീപിടിക്കുകയായിരുന്നു. ഭൂരിഭാഗം കണ്ടെയ്‌നറുകളിലേക്കും പടർന്ന തീ കപ്പലിന് നാശനഷ്ടം വരുത്തിയിട്ടില്ലെ ന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കപ്പലിൽ വിള്ളൽ വീണ് അകത്തേക്ക് കടൽവെളളം കയറിയിരിക്കാമെന്നാണ് ശ്രീലങ്കൻ നാവിക സേന സംശയിക്കുന്നത്. തീരത്തു നിന്നും 600 മീറ്ററോളം മാറ്റി കപ്പലിനെ നങ്കൂരമിട്ടു നിർത്താനും കപ്പലിലെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. കുത്തനെ താഴേക്ക് മുങ്ങിയ കപ്പൽ 21 മീറ്റർ ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ തട്ടിനിൽക്കുന്നതെന്നും നാവികസേന അറിയിച്ചു. മുങ്ങിയ കപ്പിലിൽ നിന്നും എണ്ണ കടലിൽ പരക്കാതിരിക്കാനുള്ള ശ്രമമാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആകെ 1486 കണ്ടെയ്‌നറുകളാണ്…

റിലീസിന് മുമ്പ് 325 കോടി നേടി രാജമൗലിയുടെ ‘ആർ.ആർ.ആർ.’

റിലീസിന് മുമ്പ് തന്നെ 325 കോടി നേടി രാജമൗലിയുടെ പുതു ചിത്രം ‘ആർ.ആർ.ആർ.’. 450 കോടി ബഡ്ജറ്റുള്ള ചിത്രം ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നെറ്ഫ്ലിക്സ്, സീ 5 , സ്റ്റാർ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളാണ് റൈറ്റ് സ്വന്തമാക്കിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. ആർ‌.ആർ‌.ആർ.ൻറെ ഹിന്ദി പതിപ്പിന്റെ ഉപഗ്രഹ അവകാശങ്ങൾ സീ നെറ്റ്‌വർക്കിനുണ്ടെങ്കിലും, സിനിമയുടെ തെലുങ്ക് തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ ടെലിവിഷൻ അവകാശങ്ങൾ സ്റ്റാർ ഇന്ത്യ നെറ്റ്‌വർക്കിന് സ്വന്തമാണ്. രാം ചരണും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ഇതിന് പുറമേ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലേയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. ചരിത്രവും ഫിക്ഷനും…

ബ്ലാക് ഫംഗസിനുള്ള ആംഫോടെറിസിന്‍ ബി‍ ഇന്‍ജെക്ഷന്‍ ഉല്‍പാദനം തുടങ്ങി; 7000 രൂപ വിലയുള്ള മരുന്ന് ഇപ്പോള്‍ 1200 രൂപയ്ക്ക് നല്‍കുമെന്ന് കേന്ദ്രമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ ജെനറ്റിക് ലൈഫ് സയന്‍സസ് ബ്ലാക് ഫംഗസിനുള്ള ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം വ്യാഴാഴ്ച ആരംഭിച്ചു. ‘ഈ ഒരു കമ്ബനി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈ മരുന്ന് ഉല്‍പാദിപ്പിക്കുന്നത്. ഇതിന് 7000 രൂപയാണ് വിലയെങ്കിലും ഇപ്പോള്‍ 1200 രൂപയ്ക്ക് ലഭിക്കും,”കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ ലോകത്തിന്റെ ഏത് കോണുകളിലേക്കും ഈ മരുന്നെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോടും നയതന്ത്രപ്രതിനിധികളോടും നിര്‍ദേശിച്ചു. ലോകത്തുടനീളമുള്ള ഇന്ത്യയുടെ സ്ഥാനപതി കാര്യാലയങ്ങളും ആവശ്യമുള്ളിടത്ത് അപ്പപ്പോള്‍ മരുന്നെത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അമേരിക്കയിലെ ഗീലിയഡ് സയന്‍സ് എന്ന കമ്ബനിയുടെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു

നഷ്ടം ആയിരം കോടി; ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ബെവ്‌കോ

തിരുവനന്തപുരം: ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്‌കോ. ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും എംഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചു. മാത്രവുമല്ല ശമ്ബളം, കട വാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന ആവശ്യം ബെവ്‌കോ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും സര്‍ക്കാരിന്റെ തീരുമാനം. ബാറുകള്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു നേരത്തെ ആരോഗ്യ വകുപ്പിന്റെ നിലപാട്. നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും ഇപ്പോള്‍ വേണ്ടെന്നായിരുന്നു എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്റെ നിലപാട്.

കൊവിഡ് മൂലം ജീവനക്കാരന്‍ മരിച്ചാല്‍ 60 വയസ്സ് വരെ കുടുംബത്തിന് ശമ്ബളം; പ്രഖ്യാപനവുമായി ടാറ്റ സ്റ്റീല്‍

മുംബൈ | കോവിഡ് -19 ബാധിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി ടാറ്റ സ്റ്റീല്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു. കോവിഡിനിരയായി ഒരു ജീവനക്കാരന്‍ മരിച്ചാല്‍, അയാള്‍ക്ക് 60 വയസ്സ് തികയുന്നത് വരെ അയാളുടെ ശമ്ബളം കുടുംബത്തിന് നല്‍കുമന്ന പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്ബളമാണ് പ്രതിമാസം കുടുംബത്തിന് നല്‍കുകയെന്ന് കമ്ബനി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ടാറ്റാ സ്റ്റീലിന്റെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ പദ്ധതികള്‍ അവരുടെ കുടുംബങ്ങള്‍ക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് കമ്ബനി പറഞ്ഞു. ഇതിന് പുറമെ ജീവനക്കാരന് നല്‍കിയിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങളും പാര്‍പ്പിട സൗകര്യങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്നും ടാറ്റ സ്റ്റീല്‍ വ്യക്തമാക്കി. ഒരു മുന്‍നിര ജീവനക്കാരന്‍ ജോലി സമയത്ത് രോഗബാധിതനായി മരിക്കുകയാണെങ്കില്‍, അയാളുടെ കുട്ടികളുടെ ബിരുദ തലം വരെയുള്ള വിദ്യാഭ്യാസ ചെലവും പൂര്‍ണമായും കമ്ബനി വഹിക്കും. ടാറ്റ സ്റ്റീലിന്റെ പ്രഖ്യാപനത്തിന് വന്‍ സ്വീകാര്യതായാണ്…

സ്ഫുട് നിക് വാക്‌സിന്‍ ഇനി ഇന്‍ഡ്യയില്‍ തന്നെ ഉല്‍പാദിപ്പിക്കും; നീക്കങ്ങള്‍ ആരംഭിച്ചു, മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി ചെയ്യും

ന്യൂഡെല്‍ഹി: ( 22.05.2021) സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പാദനം വൈകാതെ ഇന്‍ഡ്യയില്‍ തുടങ്ങുമെന്ന് സൂചന. ആഗസ്‌റ്റോടെ ഇന്ത്യയില്‍ ഉല്‍പാദനം തുടങ്ങാനുള്ള നീക്കങ്ങള്‍ റഷ്യ ആരംഭിച്ചു. 850 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ ഇന്‍ഡ്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഡോ.റെഡ്ഡീസ് ലബോറടറിയാണ് സ് പുട് നിക് വാക്‌സിന്റെ ഇന്‍ഡ്യയിലെ നിര്‍മാണം നടത്തുന്നത്. മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഇന്‍ഡ്യയിലേക്ക് ഇറക്കുമതി നടത്തും. റഷ്യയിലെ ഇന്‍ഡ്യന്‍ നയതന്ത്ര പ്രതിനിധി ഡി ബി വെങ്കിടേഷ് വര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ അവസാനത്തോടെ വാക്‌സിന്‍ ഇറക്കുമതി 50 ലക്ഷമാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 2.10 ലക്ഷം ഡോസ് സ് പുട് നിക് വാക്‌സിന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യം ഒന്നര ലക്ഷം ഡോസ് വാക്‌സിനും പിന്നീട് 60,000 ഡോസ് വാക്‌സിനുമാണ് ഇറക്കുമതി ചെയ്തത്.

അഭിനയ മോഹവുമായി മദ്രാസിലേക്ക് പോയി നസീർ തന്നെ പിന്തിരിപ്പിച്ചു. ഗോകുലം ഗോപാലൻ നസീറിനെ കുറിച്ചുള്ള ഈ ഓർമ്മകൾ

കേരളത്തിലെ അറിയപ്പെടുന്ന വ്യവസായപ്രമുഖനും സിനിമ നിർമ്മാതാവുമാണ് ഗോകുലം ഗോപാലൻ. ഗോകുലം ഫിലിംസിന്റെ ബാനറിൽ കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങി ഒട്ടനവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചു. വിനയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവും ഗോകുലം ഗോപാലൻ തന്നെയാണ് നിർമ്മിക്കുന്നത്. അദ്ദേഹം പണ്ട് ചില നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ അഭിനയം തൻറെ സ്വപ്നമായിരുന്നു . അങ്ങനെ ഒരു ദിവസം അഭിനയമോഹം പേറി ചെന്നൈയിലേക്ക് വണ്ടികയറി. ഈ അവസരത്തിൽ പ്രേംനസീറിനെ അദ്ദേഹം കണ്ടുമുട്ടി . തൻറെ അഭിനയമോഹം നസീറിനെ അറിയിച്ചപ്പോൾ നസീർ അന്ന് പറഞ്ഞത് ഗോപാലൻ ചെയ്യുന്ന ബിസിനസ് നന്നായി ചെയ്യൂ. അതിലൊരു അഭിവൃദ്ധി പ്രാപിക്കും എന്നാണ് ആണ് നസീർ അന്ന് ഗോപാലന് നൽകിയ ഉപദേശം. പിന്നീട് ഗോപാലൻ ചെന്നൈ പ്രേംനസീർ ഫാൻസ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ഇന്ന് ഏകദേശം 11 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പടർന്നുപന്തലിച്ച വലിയൊരു ശൃംഖല തന്നെയാണ്…