തിരുവനന്തപുരം:കേരളപ്പിറവി ദിനത്തിലാരംഭിച്ച റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം മൂന്നു മാസം പിന്നിട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത് ഒരുകോടി രൂപയിലധികം വരുമാനം. 13,435 ഓണ്‍ലൈന്‍ ബുക്കിംഗുകളിലൂടെ 83,11,151 രൂപയാണ് ലഭിച്ചത്. റെസ്റ്റ് ഹൗസ് കൗണ്ടറുകളിലൂടെയുള്ള 4,524 ബുക്കിംഗുകളിലൂടെ 28,70,369 രൂപയും ലഭിച്ചു. ആകെ 17,959 ബുക്കിംഗുകളിലൂടെ ലഭിച്ചത് 1,11,81,520 രൂപ. മുമ്ബൊരിക്കലും ഇതിന്റെ മൂന്നിലൊന്നുപോലും ലഭിച്ചിട്ടില്ല. 151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളാണ് ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനമുള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പര്യത്തിലാണ് ‘പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി’ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാക്കിയത്. പകുതിയായപ്പോഴേക്കും ബുക്കിംഗുകള്‍ വീണ്ടും ഉയര്‍ന്നു. തലസ്ഥാനത്തെ തൈയ്ക്കാട് റസ്റ്റ് ഹൗസാണ് ബുക്കിംഗ് വരുമാനത്തില്‍ ഒന്നാമത്. ചാലക്കുടി, മൂന്നാര്‍, എറണാകുളം എന്നിവയാണ് തൊട്ടുപിന്നില്‍. റെസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ കാന്റീന്‍, പാര്‍ക്കിംഗ്, റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും വിപുലീകരിക്കുകയാണ്. വൈദ്യുതി തടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍…
Category: Business
ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ റുപ്പീ; രാജ്യം ഡിജിറ്റല്‍ കറന്‍സിയിലേക്ക് നീങ്ങുന്നുവെന്ന് സുപ്രധാന പ്രഖ്യാപനം; ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല; നികുതി അടക്കുന്നതിന് പുതിയ സംവിധാനം;
ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പ്രഖ്യാപനമായി ഡിജിറ്റല്‍ കറന്‍സി. 2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്ബത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ആദായനികുതി സ്ലാബില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സ്ഥിതി തന്നെ തുടരും. അതേസമയം റിട്ടേണ്‍ അടക്കുന്ന സംവിധാനത്തില്‍ മാറ്റം വരുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. ഐ ടി റിട്ടേണ്‍ രണ്ട് വര്‍ഷത്തിനാകം പുതുക്കി നല്‍കാം. അധികതുക നല്‍കി മാറ്റങ്ങളോടെ റിട്ടേണ്‍ നല്‍കാമെന്നാണ് പ്രഖ്യാപനം. സഹകരണ സൊസൈറ്റുകളുടെ നികുതി 15 ശതമാനമായി കുറച്ചു. ക്രിപ്‌റ്റോ കറന്‍സി സമ്മാനമായി സ്വീകരിക്കുന്നവര്‍ അധിക നികുതി നല്‍കണമെന്നും പ്രഖ്യാപിച്ചു. ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ നികുതി ഇളവ് 14 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ടും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. കേന്ദ്ര ബജറ്റിലെ സുപ്രധാന…
വരുന്നൂ രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി; നിര്‍ണ്ണായക പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമന്‍
ഡല്‍ഹി : ഈ വര്‍ഷം തന്നെ രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു . റിസര്‍വ്വ് ബാങ്കിന്റെ സമ്ബൂര്‍ണ്ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാമ്ബത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ത്യ ഒരു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നും നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതെസമയം പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി.
കേന്ദ്രബജറ്റ് ഇന്ന്; രാവിലെ 11ന് ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി> കേന്ദ്രബജറ്റ് ചൊവ്വാഴ്ച രാവിലെ 11ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. കോവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് ബജറ്റ് അവതരണം. സ്വതന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണിത്. സാധാരണ 120 മിനിറ്റ് വരെയാണ് ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യമെങ്കിലും നിര്‍മല സീതാരാമന്‍ നീണ്ട ബജറ്റ് പ്രസംഗം നടത്താറുണ്ട്. 2020ല്‍ രണ്ട് മണിക്കൂര്‍ 40 മിനിറ്റ് എടുത്തു. ഇക്കുറിയും ബജറ്റവതരണം കടലാസ് രഹിതമായിരിക്കും. ഓണ്‍ലൈന്‍ മുഖേനയും മൊബൈല്‍ ആപ്പ് വഴിയും ബജറ്റ് ലഭ്യമാക്കും. സാമ്ബത്തിക സര്‍വേയും ഡിജിറ്റലായാണ് നല്‍കിയത്.
മുഖ്യമന്ത്രി ഇന്ന് ദുബായില്‍
അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും. അതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുകയും യുഎഇയിലെ മന്ത്രിമാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തി ഫെബ്രുവരി അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായില്‍ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തിയും മലയാളി വ്യവസായികളെ ഉള്‍പ്പെടുത്തിയുമായിരിക്കും സമ്മേളനങ്ങള്‍. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
കേന്ദ്ര ബജറ്റ് 2022: ആദായ നികുതി ഇളവിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
കൊച്ചി: ഫെബ്രുവരി ഒന്നിന് രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കാന്‍ സാധ്യതകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ .കൊവിഡിലെ സാമ്ബത്തിക ഞെരുക്കം, നാണയപ്പെരുപ്പക്കുതിപ്പ്, തളരുന്ന ഉപഭോക്തൃ വിപണി എന്നിവ പരിഗണിച്ചാണിത്. കൊവിഡില്‍ പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയതും അനുകൂല ഘടകമാണ്. രാജ്യത്ത് ഇപ്പോള്‍ കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇതുള്‍പ്പെടെ ചില ആനുകൂല്യങ്ങളും ഇളവുകളും ഇടം പിടിക്കാനും സാധ്യതകള്‍ ഉണ്ട്. ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബഡ്ജറ്റ് ജനപ്രിയമാകാനും സാധ്യതകള്‍ ഏറെയാണ്. അതേസമയം, ശമ്ബളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന, രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ബാദ്ധ്യതയില്ല. സെക്‌ഷന്‍ 87എ പ്രകാരമുള്ള 100 ശതമാനം റിബേറ്റും കണക്കാക്കിയാല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരും നികുതി അടക്കേണ്ട. അടിസ്ഥാന ഇളവ് 2016-17ലാണ് രണ്ടു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷമാക്കിയത്.…
ഉദ്ഘാടന ഓഫറിൽ പുലിവാലു പിടിച്ച ഉടമകൾക്ക് ആദ്യ ദിനം തന്നെ കടക്ക് ഷട്ടറിടേണ്ടിവന്നു.
ചെന്നെ: ഉദ്ഘാടനം അൽപ്പംവ്യത്യസ്തമാക്കാൻ തമിഴ്നാട്ടിലെ ബിരിയാണി സ്റ്റാൾ നൽകിയ ‘ഓഫർ’ കാരണം ആദ്യ ദിനം തന്നെ കട പൂട്ടേണ്ടിവന്നു. മധുരയിലെ സുകന്യ ബിരിയാണി സ്റ്റാളിനാണ് ഓഫർ നൽകി പണി കിട്ടിയത്.കഴിഞ്ഞ ദിവസമായിരുന്നു കടയുടെ ഉദ്ഘാടനം. വ്യത്യസ്തമായൊരു ഓഫറാണ്ഉദ്ഘാടന ദിവസം ഉടമകൾ നൽകിയത്. അഞ്ച് പൈസ നാണയവുമായി വരുന്നവർക്കെല്ലാംബിരിയാണി നൽകും. തുടക്കം ഉഷാറാക്കാൻവേണ്ടിയായിരുന്നു ഇത്തരമൊരു അഞ്ച് പൈസ ഓഫർ. അഞ്ച് പൈസ ഇപ്പോൾഉപയോഗത്തിലില്ലാത്തതാണല്ലോ, അഞ്ചോ പത്തോ പേർ വന്നാലായി എന്നായിരുന്നുഉടമകൾ കരുതിയത്. എന്നാൽ, പ്രതീക്ഷകൾക്ക്നേരെ വിപരീതമാണ് സംഭവിച്ചത്. അഞ്ച്പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തിയത്. പഴയ നാണയങ്ങൾ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി. ഒരു ഘട്ടത്തിൽ 300ഓളം പേർ കടക്ക് മുന്നിൽ അഞ്ച് പൈസയും കൊണ്ട് കൂടിനിൽക്കുന്ന സാഹചര്യമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേയായിരുന്നു ഈ കൂട്ടംചേരൽ. ഇതോടെ പൊലീസ് ഇടപെട്ടു. മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി…
ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് വിവാദം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ സിനിമകൾ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സർക്കാരിന് എതിർപ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു. ടി പി ആർ കുറഞ്ഞ ശേഷം ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറയുന്നത്. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിൻറെ തീരുമാനമാണെന്നും സജി ചെറിയാൻ വ്യക്തമാക്കി. കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്‌ക ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമ ഷൂട്ടിംഗുകൾ തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന…
നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ്
കൊച്ചി: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വ്യവസായം നടത്താന്‍ കഴിയില്ലെന്നും മലയാളികള്‍ പെറുക്കണമെന്നും കിറ്റക്‌സ് എം.ഡി. സാബു ജേക്കബ് അഭ്യര്‍ത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റിട്വന്റിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചതിനു ശേഷം എല്ലാവരും ചേര്‍ന്ന് കിറ്റക്‌സിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴത്തെ നിയമ വിരുദ്ധ തുടരന്‍ പരിശോധനകള്‍ക്കു പിന്നില്‍ കുന്നത്തുനാട് എം.എല്‍.എ. പി. വി. ശ്രീനിജനാണ്. കാല്‍ ലക്ഷത്തോളം ജീവനക്കാരുടെ അന്നം മുട്ടിക്കാനാണ് ഇടത് എം എല്‍.എയുടെ ശ്രമം. കമ്ബനിയില്‍ പരിശോധനകളുടെ പേരില്‍ നിയമ വിരുദ്ധ നടപടികളാണ് നടക്കുന്നത്. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്ബറും എഴുതി എടുക്കുന്നു. ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്ബനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍…
അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച് പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് പൊളിച്ചു.
ന്യൂഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച് പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് പൊളിച്ചു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ ഒരു ടിബറ്റുകാരിയെയും മറ്റ് എട്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് വഴി പ്രത്യേക ആപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വാഗ്ദാനം നല്‍കുന്ന പണം ഇരട്ടിപ്പ് കമ്ബനി വ്യാജ ആപ്പ് വഴി ഇന്ത്യാക്കാരായ നിക്ഷേപകരുടെ പണവും വിവരങ്ങളും മോഷ്ടിക്കുകയായിരുന്നു. പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന ഇവരുടെ ആപ്പ് വഴി ഏകദേശം അഞ്ചു ലക്ഷത്തോളം ഇന്ത്യാക്കാര്‍ വഞ്ചിതരായതായിട്ടാണ് വിവരം.150 കോടിയോളം രൂപയാണ് വെറും രണ്ടുമാസം കൊണ്ട് തട്ടിപ്പുകാരുടെ കയ്യിലെത്തിയതെന്ന് പോലീസ് പറയുന്നു. 11 കോടിയോളം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളും പേമെന്റ് ഗേറ്റ്‌വേകള്‍ വഴിയും ഇവര്‍ ബ്‌ളോക്ക് ചെയ്തപ്പോള്‍ ഇല്ലാത്ത 110 ചൈനീസ് കമ്ബനികളുടെ പേരില്‍ 97 ലക്ഷവും…