‘ആഡംബര വാഹനത്തിലെ യാത്ര മടുത്തു,അത്‌ വിറ്റ് ഓട്ടോറിക്ഷ വാങ്ങി’ ; ലൊക്കേഷനുകളിലേക്ക് നടിയുടെ രാജകീയ യാത്ര

പ്രശസ്തിയും പണവും കൂടുമ്ബോള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നവരാണ് ഭൂരിഭാഗവും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാവുകയാണ് നടി യശശ്രീ മസൂര്‍ക്കര്‍. ആഡംബര വാഹനത്തിലെ യാത്ര മടുത്തപ്പോള്‍ അത്‌ വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി. ഇനിയുള്ള യാത്ര ഓട്ടോറിക്ഷയിലായിരിക്കുമെന്ന് വ്യക്തമാക്കുകയാണ് യശശ്രീ. https://www.instagram.com/p/BtUx8lplsv_/?utm_source=ig_embed View this post on Instagram When we have creative differences but still love each other. #tuktukrani #gypsyatheart #wanderer #cocoandme #dog #pet #cocothedog #canine #bond #mypet A post shared by TuktukRani (@yashashri.masurkar) on Jan 31, 2019 at 7:50pm PST

വായ്പകള്‍ ഇനി അതിവേഗത്തില്‍ ; പുതിയ സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: വാഹന വായ്പകള്‍ അതിവേഗം ലഭ്യമാക്കുന്നതിന് പുതിയ സംവിധാനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഫെഡറല്‍ ബാങ്ക് . വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ വഴി സ്വീകരിച്ച്‌ പരിശോധിച്ച്‌ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത് . അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുന്‍കാല വായ്പാ ഇടപാടുകളും കൃത്യമായി അതിവേഗത്തില്‍ പരിശോധിക്കാനുള്ള സംവിധാനം നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ സംവിധാനത്തിലുണ്ട്. ഫെഡറല്‍ ബാങ്കിന്‍റെ മുംബൈ, എറണാകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത് . ഭാവിയില്‍ ഇതു മറ്റിടങ്ങളിലും വ്യാപിപ്പിക്കും . ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാനും വേഗത്തില്‍ വായ്പ തരപ്പെടുത്താനും ഈ പുതിയ ഓണ്‍ലൈന്‍ സംവിധാനം വഴി കഴിയും . ഉപഭോക്താവിന്‍റെ തിരിച്ചടവു ശേഷിയും വായ്പാ അപേക്ഷയും വിശകലനം ചെയ്യുന്നതടക്കമുള്ള നേരത്തെ ഓഫ്ലൈന്‍ ആയി ചെയ്തു വന്നിരുന്ന പ്രക്രിയകള്‍, ഈ പുതിയ അതിവേഗ…

കെടിഎം ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ത്യന്‍ നിരത്തുകളില്‍ സ്‌കൂട്ടര്‍ പായിക്കാന്‍ ഓസ്ട്രിയന്‍ ബ്രാന്‍ഡ്

ന്യൂ ഡല്‍ഹി: ( 15.08.2019) വാഹനപ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ഓസ്ട്രിയന്‍ വാഹനിര്‍മ്മാതാക്കളായ കെടിഎം. 2022ഓടെ കെടിഎമ്മിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇരുചക്ര വാഹന നിര്‍മാതാക്കളില്‍ പ്രമുഖരായ ബജാജുമായി സഹകരിച്ചായിരിക്കും കെടിഎമ്മിന്റെ ഇലക്‌ട്രിക് സ്‌കൂട്ടറും നിരത്തിലെത്തുകയെന്നാണ് വിവരം. ബജാജ് മേധാവി രാഗേഷ് ശര്‍മ മണികണ്‍ട്രോള്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആഗോള നിരത്തുകളില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ള ഇസ്പീഡ് എന്ന ഇലക്‌ട്രിക് സ്‌കൂട്ടറായിരിക്കും ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. സ്‌പോര്‍ട്ടി ലുക്കും ഡ്യുവല്‍ ടോണ്‍ നിറവുമായിരിക്കും ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം. എന്നാല്‍, ഈ സ്‌കൂട്ടറിന്റെ വിലയും ഫീച്ചറുകളും സംബന്ധിച്ച വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക്​; ഇന്നോവയ്ക്ക് ഒരു എതിരാളി

ടോയോട്ടയുടെ ഇന്നോവ ക്രിസ്​റ്റക്ക്​ വെല്ലുവിളി ഉയര്‍ത്താന്‍ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയി​ലേക്ക്​. 2020ല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിച്ചേക്കും. സെല്‍റ്റോസിന്​ പിന്നാലെ ഇന്ത്യന്‍ വിപണയിലെത്തുന്ന കി​യയുടെ മോഡലാണ്​ കാര്‍ണിവെല്‍. പ്രാദേശികമായി ലഭ്യമാക്കുന്ന ഘടകങ്ങള്‍ ഉപയോഗിച്ചാണ്​ നിര്‍മാണം നടത്തുന്നത്​. അതുവഴി വില പരമാവധി കുറക്കാമെന്ന്​ കമ്ബനി കണക്ക്​ കൂട്ടുന്നു. ആന്ധ്രാപ്രദേശിലെ അനന്ദ്​പൂര്‍ പ്ലാന്‍റിലാണ്​ കിയ കാര്‍ണിവല്ലിന്‍െറ നിര്‍മാണം നടത്തുന്നത്​. ഇന്നോവ ക്രിസ്​റ്റയുമായി താരത്മ്യം ചെയ്യു​േമ്ബാള്‍ കാര്‍ണിവല്ലിന്​ നീളവും വീതിയും വീല്‍ബേസും കൂടുതലാണ്​. ഇതുമൂലം കൂടുതല്‍ കാബിന്‍ സ്​പേസ്​ കാര്‍ണിവല്ലില്‍ നിന്ന്​ പ്രതീക്ഷിക്കാം. ഇരട്ട സണ്‍റൂഫ്​, മൂന്നു മേഖലകളായി തിരിച്ച ക്ലൈമറ്റ്​ കണ്‍ട്രോള്‍, ഫ്രണ്ട്​-കര്‍ട്ടന്‍ എയര്‍ബാഗ്​, മള്‍ട്ടിപ്പിള്‍ യു.എസ്​.ബി ചാര്‍ജിങ്​ പോര്‍ട്ട്​ തുടങ്ങിയ സൗകര്യങ്ങളെല്ലാം വാഹനത്തില്‍ ഉണ്ടാകും. ബി.എസ്​ 6 നിലവാരത്തിലുള്ള 2.2 ലിറ്റര്‍ സി.ആര്‍.ഡി.ഐ വി.ജി.ടി ഡീസല്‍ എന്‍ജിനാണ്​ മോഡലിലുണ്ടാകുക. 202 പി.എസ്​ പവറും 440 എന്‍.എം ടോര്‍ക്കുമാണ്​ എന്‍ജിനില്‍…

MG മോട്ടോര്‍സ് ഇന്ത്യയിലേക്ക്‌ ..

                             MG മോട്ടോര്‍സ് ഇന്ത്യയിലേക് ബ്രിട്ടീഷ്‌ മോട്ടോര്‍വാഹന നിര്‍മാതാക്കളായ MG മോട്ടോര്‍സ് ആദ്യമായി ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നു .                    MG യുടെ SUV മോഡല്‍ ആയ ഹെക്ടര്‍ ജൂണോടു കൂടി വിപണീയില്‍ എത്തും എന്നാണ് പ്രതീക്ഷാ, 2.0 ലിറ്റര്‍  ഡീസല്‍ എഞ്ചിന്‍ , 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളില്‍ ലഭ്യമാഗും. 15 ലക്ഷം മുദല്‍  20 ലക്ഷം (showroom) വരെ ആണ് ഉദ്ദേശ വില .   ജീപ്പ് കോമ്പസ്സ്, ഹ്യുണ്ടായ് ടക്സ്ന്‍, ടാറ്റാ ഹാരിയെര്‍ എന്നി വാഹനങ്ങള്‍ക്ക് ഒരു എതിരാളി ആയി ആണ് MG ഹെക്ടര്‍ വിപണിയിലേക്ക് എത്തുക.