ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍; ചിത്രങ്ങള്‍ വൈറല്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഹാര്‍ലി ഡേവിഡ്സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വദേശമായ നാഗ്പൂരില്‍ നിന്നുള്ളതാണ് ചിത്രം. പല തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഹെല്‍മെറ്റ് ഇല്ല, മാസ്ക് ഇല്ല തുടങ്ങിയ കുറ്റങ്ങളും ഒരു കൂട്ടര്‍ കണ്ടെത്തുന്നു.

പുത്തന്‍ ഹോണ്ട സിറ്റി ജൂലൈയില്‍ എത്തും !

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റിയുടെ അഞ്ചാം തലമുറയെ അടിമുടി മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. തായ്‌ലന്‍ഡ് വിപണിയില്‍ ആദ്യം എത്തിയ പുത്തന്‍ സിറ്റി സെഡാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനായിരുന്നു കമ്ബനിയുടെ പദ്ധതി. പക്ഷെ കൊറോണ വൈറസിന്റെ വ്യാപനവും തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം ലോഞ്ച് നീട്ടിവച്ചു. ഇപ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുത്തന്‍ സിറ്റി ജൂലൈയില്‍ ലോഞ്ച് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ എക്‌സിക്യൂട്ടീവ് ലുക്കിലാണ് പുത്തന്‍ സിറ്റി വില്പനക്കെത്തുന്നത്. അതെ സമയം തായ്‌ലന്‍ഡില്‍ അവതരിപ്പിച്ച മോഡലുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇന്ത്യന്‍ മോഡലില്‍ ചില വ്യത്യാസങ്ങളുണ്ട്. എന്തൊക്കെയാണ് ഈ മാറ്റങ്ങള്‍ എന്നതടക്കം 2020 സിറ്റിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹോണ്ട കാര്‍സ് ഇന്ത്യ പുറത്തുവിട്ടു. മാരുതി…

പെട്രോള്‍ വേണ്ടാത്ത കിടിലന്‍ സ്‍കൂട്ടര്‍ വിപണിയില്‍!

ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക്ക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ഒരു പുത്തന്‍ ഇലക്‌ട്രിക്ക് സ്‍കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. മാഗ്നസ് പ്രോ എന്ന് പേരിട്ടിരിക്കുന്ന ആംപിയറിന്‍റെ ഇലക്‌ട്രിക് സ്‍കൂട്ടറിന് 73,990 രൂപയാണ് എക്സ്-ഷോറൂം വില. ബ്ലൂയിഷ് പേള്‍ വൈറ്റ്, മെറ്റാലിക് റെഡ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ഗോള്‍ഡന്‍ യെല്ലോ എന്നിങ്ങനെ 4 നിറങ്ങളില്‍ വില്പനക്ക് എത്തിയിരിക്കുന്ന ആംപിയര്‍ മാഗ്നസ് പ്രോ തുടക്കത്തില്‍ ബെംഗളൂരു നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ വാങ്ങാന്‍ സാധിക്കൂ. എന്നാല്‍ അടുത്ത 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മാഗ്നസ് പ്രോയുടെ വിലാപന ആരംഭിക്കും എന്ന് ആംപെയര്‍ അവകാശപ്പെടുന്നു. ടെലിസ്കോപിക് മുന്‍ ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് പിന്‍ സസ്പെന്‍ഷനുമാണ് മാഗ്നസ് പ്രോയ്ക്ക്. റീജനറേറ്റീവ് സാങ്കേതികവിദ്യയുള്ള ഡ്രം ബ്രെയ്ക്കുകളാണ് ഈ-സ്കൂട്ടറിന്. എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍ഇഡി ലൈറ്റുകളുള്ള അണ്ടര്‍ സീറ്റ്…

വോള്‍വോയുടെ XC40 റീചാര്‍ജ് ഇന്ത്യയിലേക്ക് എത്തുന്നു

സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC40 റീചാര്‍ജ് ഇന്ത്യയിലേക്ക് എത്തുന്നു. കമ്ബനിയുടെ ആദ്യ സമ്ബൂര്‍ണ ഇലക്‌ട്രിക്ക് വാഹനമായ XC40 കഴിഞ്ഞ വര്‍ഷമാണ് ആഗോളവിപണയില്‍ കമ്ബനി അവതരിപ്പിച്ചത്. 78 kWh ബാറ്ററിയും 408 എച്ച്‌പി പവറും 660 എന്‍എം ടോര്‍ക്കുമേകുന്ന ട്വിന്‍ ഇലക്‌ട്രിക് മോട്ടോറാണ് റീച്ചാര്‍ജിന്റെ ഹൃദയം. ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലേറെ ദൂരം സഞ്ചരിക്കാന്‍ XC 40 റീച്ചാര്‍ജിന് സാധിക്കും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച്‌ നാല്‍പത് മിനിറ്റിനുള്ളില്‍ ബാറ്ററി പത്ത് ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 4.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും ഈ ഇലക്‌ട്രിക് മോഡലിന് സാധിക്കും. റീച്ചാര്‍ജ് ബ്രാന്‍ഡിങ്, ഡ്യുവല്‍ ടോണ്‍ റൂഫ്, റേഡിയേറ്റര്‍ ഗ്രില്ലിന് പകരം മൂടപ്പെട്ട ഗ്രില്‍ ഡിസൈന്‍, പിന്നിലെ പില്ലറിലെ ചാര്‍ജിങ് സോക്കറ്റ് എന്നിവ പുറംമോടിയില്‍ XC 40 റീച്ചാര്‍ജിനെ…

അരങ്ങേറ്റം വൈകും,അടുത്ത വര്‍ഷംഅപ്രീലിയ SXR125

ഇന്ത്യയിൽ വിപുലമായ സിവിടി സ്കൂട്ടർ ലൈനപ്പ് വികസിപ്പിക്കാനുള്ള ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാക്കളായ അപ്രീലിയയുടെ പദ്ധതിക്ക് തിരിച്ചടി. രാജ്യത്ത് വളർന്നു വരുന്ന മാക്‌സി സ്‌കൂട്ടർ ശ്രേണിയിലേക്ക് എത്തിക്കാൻ ഒരുങ്ങിയ രണ്ട് മോഡലുകളുടെ അവതരണം വൈകിയേക്കും. കൊവിഡ് -19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്കഡൗൺ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങളെല്ലാം ദിവസങ്ങളോളം നിർത്തിവെച്ച സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റമുണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ അപ്രീലിയ SXR160 വിപണിയിൽ എത്തുമെങ്കിലും SXR125 അടുത്ത വർഷം മാത്രമായിരിക്കും അരങ്ങേറ്റം കുറിക്കുക. ഇന്ത്യൻ സ്‌കൂട്ടർ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് SXR125 മാക്‌സി സ്‌കൂട്ടർ. ഇന്ന് രാജ്യത്ത് ഏറ്റവും ആധികം ശ്രദ്ധയാകർഷിക്കുന്ന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്. ട്രിപ്പിൾ എൽഇഡി ഹെഡ്‌ലൈറ്റ് സെറ്റപ്പ്, ട്വിൻ-എൽഇഡി ടെയിൽ ലൈറ്റ്, അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, വലിയ, സ്പോർട്ടി ബോഡി വർക്ക് തുടങ്ങിയ സവിശേഷതകളുള്ള ആകർഷകമായ മോഡലാണ് അപ്രീലിയ…

കോംപാക്‌ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

ഇന്ത്യന്‍ വിപണിക്കായി സബ്-4 മീറ്റര്‍ എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ടസാധാരണ ഹോണ്ട കാറുകളുടെ പേരുകള്‍ CR-V, BR-V, WR-V എന്നിങ്ങനെയാണ് നമ്മള്‍ കണ്ട് പരിചയപ്പെട്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ഹോണ്ടയുടെ ഈ പുതിയ വാഹനത്തിന്റെ പേര് ZR-V എന്നായിരിക്കുമെന്നാണ് സൂചന.കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ടഇന്ത്യന്‍ ഓട്ടോ ബ്ലോഗാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച മത്സരമാണ് നടക്കുന്നത്. നിസാനും ഈ ശ്രേണിയിലേക്ക് മാഗ്‌നൈറ്റ് എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.ഈ വര്‍ഷം തന്നെ മാഗ്‌നൈറ്റ് വിപണിയില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സബ്-4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ WR-V ഉണ്ടായിരുന്നെങ്കിലും ക്രോസ് ഓവര്‍ പതിപ്പായ ഇത് പൂര്‍ണ കോംപാക്ട് എസ്‌യുവി അല്ല.കോംപാക്ട് എസ്‌യുവിയുടെ…

ഇലക്‌ട്രിക് വാഹന നിരയിലേക്ക് ഹീറോയുടെ മാസ്‌ട്രോ സ്‌കൂട്ടറും

ഇന്ത്യയിലെ മുന്നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹീറോ മാസ്‌ട്രോ എന്ന സ്‌കൂട്ടറിന്റെ ഇലക്‌ട്രിക് പതിപ്പുമായി എത്തുന്നു. ജയ്പൂരിലെ ഹീറോയുടെ റിസേര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് ഹീറോ ഇ-മാസ്‌ട്രോയുടെ കണ്‍സെപ്റ്റ് വികസിപ്പിച്ചെടുത്തത്. അതേസമയം, ഈ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല. അതേസമയം, 2021-ഓടെ മാത്രമേ ഈ വാഹനം നിരത്തുകളിലെത്തുവെന്നാണ് അഭ്യൂഹങ്ങള്‍. മാഗ്‌നെറ്റ് മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററിയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ന്യൂട്രല്‍, ഡ്രൈവ്, റിവേഴ്‌സ് എന്നീ റൈഡിങ്ങ് മോഡുകള്‍ ഈ സ്‌കൂട്ടറില്‍ നല്‍കുമെന്നാണ് സൂചന. ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്ത് മോഡ് മാറുന്നതിനും വലത് വശത്ത് സാധാരണ പോലെ ആക്‌സിലറേറ്ററുമായിരിക്കും നല്‍കുക. കാഴ്ചയില്‍ മാസ്‌ട്രോയുടെ റെഗുലര്‍ പതിപ്പിന് സമാനമാണ് ഇലക്‌ട്രിക് മോഡലും. എന്നാല്‍, ഇലക്‌ട്രിക് പതിപ്പില്‍ ക്ലൗഡ് കണക്‌ട്ഡ് ഫീച്ചറുകള്‍ ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്മാര്‍ട്ട് കീലെസ് ഓപ്പറേഷന്‍ എന്നിവയും ഈ…

ദുബായില്‍ ആപ്പ് വഴി പാര്‍ക്കിങ് ഫീ അടയ്ക്കുന്നവര്‍ക്ക് സമ്മാനം നേടാന്‍ അവസരം

ദുബായ്: ദുബായില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ) ആപ്പ് വഴി പാര്‍ക്കിങ് ഫീസടച്ച്‌ സമ്മാനം നേടാന്‍ അവസരം. ആപ്പ് വഴി പാര്‍ക്കിങ് ഫീസടയ്ക്കുമ്ബോള്‍ ഇനിമുതല്‍ നോല്‍ കാര്‍ഡ് പോയന്റും ഷോപ്പിങ്ങിനുള്ള അവസരവും ലഭിക്കുമെന്ന് ആര്‍.ടി.എ. അറിയിച്ചു. ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പോയന്റുകള്‍ നോല്‍ കാര്‍ഡുകളില്‍ ചേര്‍ത്ത ബാലന്‍സ് രൂപത്തില്‍ ലഭിക്കും. അല്ലെങ്കില്‍ വിവിധ കഫേകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വിനോദോപാധികള്‍, ഷോപ്പിങ് ഔട്ട്‌ലെറ്റുകള്‍ എന്നിവയിലെ ഇ-വൗച്ചറുകളില്‍ ഇളവ് ലഭിക്കും. പാര്‍ക്കിങ് ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ എത്തിക്കുന്നതിനാണ് സംരംഭമെന്ന് ആര്‍.ടി.എ. പ്രസ്താവനയില്‍ പറഞ്ഞു.

ഉല്‍പ്പാദനം നിര്‍ത്തി ചില ബുള്ളെറ്റുകള്‍

ഡല്‍ഹി: രാജകീയ ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്സ് മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയതായി സൂചന. കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്നും ഈ വാഹനങ്ങളെ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായി പറയുന്നു എന്നാല്‍ നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ക്ലാസിക് 500 മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. 500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പ്രധാന കാരണമായി പറയുന്നത്

ട്രയംഫിന്റെ പുതിയ സ്പോര്‍ട്സ് ബൈക്ക്; ടൈഗര്‍ 900 പുറത്തിക്കി

കുതിച്ചു പായാന്‍ ഇനി ട്രയംഫിന്റെ സ്പോര്‍ട്സ് ബൈക്ക് പുറത്തിക്കി. ടൈഗര്‍ നിരയിലേക്ക് എത്തുന്ന പുതിയ മോഡല്‍ ടൈഗര്‍ 900 എന്ന പേരിലാണ് ഈ വാഹനം എത്തുക. സ്പോര്‍ട്സ് ബൈക്ക് ടൈഗര്‍ 900 ആദ്യമായി ബ്രിട്ടണില്‍ പുറത്തിറക്കുകയും ചെയ്തു. 2020ന്റെ പകുതിയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടൈഗര്‍ 900 എത്തുമെന്നാണ് റിപ്പോര്‍ട്ട്. വില സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്ബനി പുറത്തുവിട്ടിട്ടില്ല. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളിലായാണ് സ്പോര്‍ട്സ് ബൈക്ക് എത്തിയത്. ടൈഗര്‍ 900 മറ്റ് ട്രയംഫ് മോഡലുകളുമായി കാണാന്‍ സാമ്യമുള്ളതാണ്. 888 സിസി 12 വാല്‍വ് ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ടൈഗര്‍ 900 ബൈക്കിന്റെ ഹൈലൈറ്റ്. ടൈഗര്‍ 800 മോഡലിനെക്കാള്‍ 10 ശതമാനം അധിക കരുത്താണ് ഈ മോഡല്‍ ഉത്പാദിപ്പിക്കുന്നത്. 94 ബിഎച്ച്‌പി പവറും 87 എന്‍എം ടോര്‍ക്കുമാണ് ടൈഗര്‍ 900 ഉല്‍പാദിപ്പിക്കുക. പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് ടൈഗര്‍ 900…