അങ്കമാലിയില്‍ റോഡ് മുറിച്ച്‌ കടക്കവേ വാഹനമിടിച്ചു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം, ഇടിച്ച വാഹനം നിര്‍ത്താതെ പോയി

കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിനി അങ്കമാലിയില്‍ മിനി ലോറിയിടിച്ച്‌ മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്. ബസ് കയറാനായി റോഡ് മുറിച്ച്‌ കടക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.

കോഴിക്കോട് പൊലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വഴിയരികെ

കോഴിക്കോട്: പൊലീസ് വീട്ടില്‍ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചെറുവണ്ണൂര്‍ ബിസി റോഡില്‍ നാറാണത്ത് വീട്ടില്‍ ജിഷ്ണു(28)വാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ജിഷ്ണുവിനെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി ഒമ്ബതരയോടെ വീടിനു സമീപം വഴിയരികില്‍ ഗുരുതരാവസ്ഥയില്‍ കിടന്ന ജിഷ്ണുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

രഥം വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് 11 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാടിനെ നടുക്കി ഉത്സവത്തിനിടെ വന്‍ ദുരന്തം. തഞ്ചാവൂരിനു സമീപമാണ് വൈദ്യുതാഘാതമേറ്റു വന്‍ ദുരന്തമുണ്ടായത്. രഥം ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയതിനെത്തുടര്‍ന്നു വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. നാലു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ക്ഷേത്ര രഥ ഘോഷയാത്രയ്ക്കിടെ ഹൈ ടെന്‍ഷന്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ രഥത്തിന്‍റെ മുകള്‍ഭാഗം തട്ടുകയായിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബുധനാഴ്ച പുലര്‍ച്ചെ തഞ്ചാവൂരിനടുത്തുള്ള കാളിമേട്ടില്‍ അപ്പാര്‍ ക്ഷേത്ര രഥഘോഷയാത്ര നടക്കുന്നതിനിടെയാണ് സംഭവം. രഥം തിരിക്കുന്നതിനിടെയാണ് അപകടം. രഥം ലൈനില്‍ മുട്ടിയപ്പോള്‍ പിന്നിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു ചില തടസങ്ങള്‍ നേരിട്ടെന്നു പോലീസും ദൃക്സാക്ഷികളും പറഞ്ഞു. വൈദ്യുതാഘാതത്തില്‍ രഥത്തില്‍ നിന്നിരുന്നവര്‍ തെറിച്ചുവീണു. 10 പേര്‍ സംഭവസ്ഥലത്തുവച്ചു മരിച്ചു. ഒരു പതിമൂന്നുകാരന്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ മരിച്ചവര്‍ മോഹന്‍ (22), പ്രതാപ് (36), രാഘവന്‍ (24), അന്‍പഴകന്‍. (60), നാഗരാജ്…

റോഡപകടങ്ങളിലെ രക്ഷകര്‍ക്ക് പാരിതോഷികം; പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

തൊടുപുഴ: റോഡപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി പദ്ധതി നടത്തിപ്പിനുള്ള ജില്ലതല അപ്രൈസല്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച്‌ റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നട്ടെല്ലിന് ക്ഷതം, തലച്ചോറിന് പരിക്ക്, വലിയ സര്‍ജറി വേണ്ടിവരുന്ന പരിക്ക്, മൂന്ന് ദിവസമെങ്കിലും ആശുപത്രിവാസം തുടങ്ങിയവക്ക് കാരണമാകുന്ന അപകടങ്ങളില്‍പെടുന്നവരെ ഒരു മണിക്കൂറിനകം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികവും പ്രശസ്തിപത്രവും നല്‍കുന്നതാണ് പദ്ധതി. ഒരു അപകടത്തില്‍പെട്ട ഒന്നിലധികം പേരെ ഒന്നിലധികം പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയാല്‍ രക്ഷപ്പെട്ടവരുടെ എണ്ണത്തിനനുസരിച്ച്‌ ഓരോ രക്ഷാപ്രവര്‍ത്തകനും 5000 രൂപ വീതം നല്‍കും. ഒരാള്‍ക്ക് ഒരു വര്‍ഷം പരമാവധി അഞ്ച് തവണയാണ് പാരിതോഷികത്തിന് അര്‍ഹത. വിവിധ സംസ്ഥാനങ്ങളില്‍…

5,000 രൂപ പാരിതോഷികം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും

തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്ന വ്യക്തിയ്‌ക്ക് 5,000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്തും നടപ്പിലാക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി വിജയം കണ്ടതിനെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്തും ഇത് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. റോഡപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക,നിയമനൂലാമാലകളില്‍ നിന്ന് രക്ഷകരെ ഒഴിവാക്കുക, അവര്‍ക്ക് അംഗീകാരവും പാരിതോഷികവും നല്‍കുക എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. കേന്ദ്ര റോഡ്-ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിലാണ് പദ്ധതി ആരംഭിച്ചത്. റോഡപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ പോലീസ് നടപടി ക്രമങ്ങളും നിയമനടപടികളും ആലോചിച്ച്‌ പലരും മടിക്കാറുണ്ട്. നിരവധി പേരുടെ ജീവന്‍ റോഡില്‍ പൊലിയാന്‍ ഇത് കാരണമാക്കിയിരുന്നു. ഇതിന് ഒരു പരിഹാരമെന്നോണമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവന്‍ രക്ഷിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികം നല്‍കുന്ന ഗുഡ് സമരിറ്റന്‍ പദ്ധതി ആരംഭിച്ചത്. രക്ഷകരെ കേസുകളില്‍ നിന്ന് ഒഴിവാക്കാന്‍ 134എ…

എയര്‍ബാഗുണ്ടായിരുന്നെങ്കില്‍ 2020ല്‍ 13,000 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു : ആറെണ്ണം നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ആറു വീതം എയര്‍ബാഗുകള്‍ ആണ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുകയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.   ഇക്കൊണൊമിക് മോഡലുകള്‍ അടക്കം എല്ലാ വാഹനങ്ങള്‍ക്കും ഇനിമുതല്‍ ഇത് നിര്‍ബന്ധമാകും. പുതുതായി വാഹനവിപണിയില്‍ ഇറങ്ങാന്‍ പോകുന്ന ഇലക്‌ട്രോണിക് വാഹനങ്ങളുടെ മോഡലുകളിലും എയര്‍ബാഗ് സുരക്ഷാ മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല. എയര്‍ബാഗില്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് മൂലം നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നെങ്കില്‍, 2020-ല്‍ മാത്രം ഇന്ത്യന്‍ നിരത്തുകളില്‍ ഇത്തരത്തില്‍ പതിമൂവായിരത്തിലധികം ജീവനുകള്‍ രക്ഷിക്കാമായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.

തമിഴ് നടന്‍ ചിമ്ബുവിന്റെ അച്ഛന്‍ സഞ്ചരിച്ച കാറിടിച്ച്‌ യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ് നടന്‍ ചിമ്ബുവിന്റെ അച്ഛനും നടനും സംവിധാകയനുമായി ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച്‌ യാചകന്‍ മരിച്ചു. മുനുസ്വാമി(70) എന്നയാളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുനുസ്വാമി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സെല്‍വത്തെ പൊലീസ് അറസ്റ്റ്ചെ യ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജേന്ദറും കുടുംബാംഗങ്ങളുമായിരുന്നു കാറിലുണ്ടായിരുന്നത്. വളവി തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വമായുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. കാര്‍ കുറച്ചുദൂരം മുന്നോട്ട് പോയശേഷമാണ് നിര്‍ത്തിയത്. ഉടന്‍ തന്നെ ഇയാളെ റോയല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ബുധനാഴ്ചയാണ് മുനുസ്വാമി മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്. ചെന്നൈ: തെന്നിന്ത്യന്‍ താരം നായന്‍താരയ്ക്കും  ചലച്ചിത്ര സംവിധായകന്‍ വിഗ്നേഷ് ശിവനുമെതിരെ  പൊലീസില്‍ പരാതി നല്‍കി യുവാവ്. ചെന്നൈ സിറ്റി പൊലീസ്(Police) കമ്മീഷണര്‍ ഓഫീസിലാണ് പരാതി  നല്‍കിയിരിക്കുന്നത്. സാലിഗ്രാം…

ചൈനീസ് വിമാനത്തിലുണ്ടായിരുന്ന 132 പേര്‍ എവിടെ? അപകടം നടന്ന് 18 മണിക്കൂറിന് ശേഷവും ആരെയും കണ്ടെത്താനായില്ല

ബീജിംഗ്: തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനായില്ല. അപകടം നടന്നിട്ട് പതിനെട്ട് മണിക്കൂര്‍ പിന്നിട്ടു. 123 യാത്രക്കാരും ഒമ്ബത് ക്രൂ മെമ്ബേഴ്‌സും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍ അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയോടെ ദക്ഷിണ ചൈനയിലെ വനപ്രദേശത്തെ മലയിലാണ് വിമാനം തകര്‍ന്നു വീണത്. കുന്‍മിംഗില്‍ നിന്ന് ഗ്വാംഗ്ഷൂവിലേക്ക് പുറപ്പെട്ട ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് ഗ്വാംഗ്ഷി പ്രവിശ്യയില്‍ വച്ച്‌ തീപിടിച്ച്‌ തകര്‍ന്ന് വീണത്. അപകടത്തില്‍ ചൈനയിലെ സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം തുടരുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍തീപിടുത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍തീപിടുത്തം. കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നീ യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ഉണ്ടാകുന്നത്. ജനുവരി 18ന് ആയിരുന്നു നേരത്തെ തീപിടുത്തമുണ്ടായത്. കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് ഇക്കഴിഞ്ഞ 18ാം തിയതി ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആദ്യം തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിലേക്കും പടര്‍ന്നതോടെ തീ ആളിക്കത്തി. ഉടന്‍ തന്നെ നഗരസഭ അധികൃതര്‍ അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ രണ്ട് മണിക്കൂര്‍ പണപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കി. റെയില്‍വെ, കൊച്ചി മെട്രോ, ദേശീയപാത എന്നിവയ്ക്ക് സമീപമായിരുന്നു തീപിടുത്തം.

വര്‍ക്കലയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു

വര്‍ക്കല: വര്‍ക്കലയില്‍ അഞ്ചുപേര്‍ വീടിനുള്ളില്‍ വെന്തുമരിച്ചു. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ വെന്തുമരിച്ച സംഭവത്തില്‍ തീ പടര്‍ന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയര്‍ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നി​ഗമനം. അകത്തു നിന്ന് കാര്‍ പോര്‍ച്ചിലെ ബൈക്കുകളിലേക്ക് തീ പടര്‍ന്നത് ആകാനാണ് സാധ്യത. വീടിന്‍റെ ഉള്‍വശം മുഴുവന്‍ കത്തിക്കരിഞ്ഞനിലയില്‍ ആണ്. അഭിരാമിയുടെയും കുഞ്ഞിന്‍്റെയും മൃതദേഹം കിടന്നത് മുകള്‍നിലയിലെ മുറിയിലെ ബാത്റൂമില്‍ ആയിരുന്നു. ഇളയമകന്‍ അഹിലിന്‍്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയില്‍ ആണ്. പ്രതാപന്റേയും ഷേര്‍ലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയില്‍ ആണെന്നും ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥര്‍ പറയുന്നു. തീപടര്‍ന്ന് പുകയാല്‍ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് ഉദ്യോ​ഗസ്ഥര്‍ അകത്ത് കയറിയത്. വീടിനകത്ത് നിറയെ പുകയായിരുന്നു എന്ന് ആദ്യം കയറിയവര്‍ പറയുന്നുണ്ടായിരുന്നു. തീപടര്‍ന്നിരുന്ന വീടിനുള്ളില്‍ നിന്ന് പുറത്തേക്ക്…