Bank Holiday Alert : ബാങ്ക് ഇടപാടുകള്‍ ഇന്നും നാളെയുമായി തന്നെ നടത്തുക, മാര്‍ച്ച്‌ 27 മുതല്‍ ഒരാഴ്ചത്തേക്ക് ബാങ്കുളുടെ പ്രവര്‍ത്തനം കാണില്ല

Thruvananthapuram : March 27 മുതല്‍ April 4 വരെയുള്ള ഒരാഴ്ചത്തേക്ക് Bank കളുടെ പ്രവര്‍ത്തനം വളരെ കുറച്ച്‌ ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിട്ടുണ്ട്. നാളെ കഴിഞ്ഞാല്‍ അടുത്ത് ഏഴ് ദിവസത്തേക്ക് രണ്ട് ദിവസം മാത്രമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടാകുന്നത്.

പൊതുമേഖല ബാങ്കുകള്‍ മാത്രമല്ല സ്വകാര്യ ബാങ്കുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍ ഇന്നും നാളെയുമായി നിങ്ങളുടെ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പരമാവധി ശ്രമിക്കുക. അല്ലാത്തപക്ഷം ഏപ്രില്‍ 4 വരെ കാത്തിരിക്കേണം.

: Aadhar PAN ലിങ്ക് ചെയ്തില്ലെങ്കില്‍ …. നിയമം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍

കാരണം അവധി ദിനങ്ങള്‍ക്കിടയിലുള്ള രണ്ട് പ്രവര്‍ത്തി ദിവസങ്ങള്‍ എന്ത് തന്നെയാണെങ്കിലും വളരെ തിരിക്കായിരിക്കും. പോരാത്തതിന് ഒരു മാസത്തിന്റെ തുടക്കമായതിനാലും. ഈ ദിനങ്ങളില്‍ പ്രധാനപ്പെട്ട് ബാങ്ക് ഇടപാടുകള്‍ നടത്തുന്നത് വളരെ വിഷമകരമായിരിക്കും. അതിനാല്‍ ഇന്നോ നാളെയുമായി ഇടപാടകള്‍ നടത്താന്‍ ശ്രമിക്കുക.

ബാങ്കുകള്‍ അവധികളാകനുള്ള കാരണങ്ങളില്‍ പ്രധാനമായും കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ പൊതു അവധികളും സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലുമാണ്. മാര്‍ച്ച്‌ 27-29 വരെ നാലാം ശനി, ഞായര്‍, ഹോളി തുടങ്ങിയതിനാലാണ് അവധി. മാര്‍ച്ച്‌ 31 ന് പ്രവര്‍ത്തിക്കുമെങ്കിലും അന്ന് സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിനമായതിനാല്‍ ബാങ്ക് ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ല.

: Fuel Price: 2021 ല്‍ ആദ്യമായി ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയുമാണ് കുറഞ്ഞത്

മാര്‍ച്ച്‌ 27 മുതലുള്ള അവധി പ്രവര്‍ത്തി ദിവസങ്ങള്‍ ഇങ്ങനെയാണ്

മാര്‍ച്ച്‌ 27 – നാലാം ശനി
മാര്‍ച്ച 28- ഞായര്‍
മാ‍ര്‍ച്ച്‌ 29- ഹോളി
മാര്‍ച്ച്‌ 30 – പ്രവര്‍ത്തി ദിവസം (ചില സംസ്ഥാനങ്ങളില്‍ പ്രദേശികമായ അവധി പ്രഖ്യാപിച്ചിട്ടുണ്ട്)
മാ‍ര്‍ച്ച്‌ 31- സാമ്ബത്തിക വര്‍ഷത്തിന്റെ അവസാന ദിവസം (ബാങ്ക് തുറക്കും പക്ഷെ ഇടപാടുകളാണ് ഉണ്ടാകില്ല)
ഏപ്രില്‍ 1- സമ്ബകത്തിക വര്‍ഷത്തിന്റെ ആരംഭം, അവധി ദിനമാണ്
ഏപ്രില്‍ 2 – ദുഃഖ വെള്ളി
ഏപ്രില്‍ 3- പ്രവര്‍ത്തി ദിനം
ഏപ്രില്‍ 4- ഞായറാഴ്ച

: Provident Fund news: നിങ്ങളുടെ യു.എ.എന്‍ നമ്ബര്‍ നഷ്ടപ്പെട്ടോ നിങ്ങളുടെ പി.എഫ് ബാലന്‍സ് കണ്ടെത്താന്‍ ഇതാ ചില വഴികള്‍

അവധി ദിനമായിരുന്നാലും എല്ലാ ബാങ്ക് സ്ഥാപനങ്ങളും ഇന്റര്‍നെറ്റ്, എടിഎം സേവനങ്ങള്‍ സജ്ജമാക്കിട്ടുണ്ട്. പ്രധാനമായും ഒരു മാസത്തിന്റെ അവസാനവും മറ്റൊരു മാസത്തിന്റെ തുടക്കവുമായതിനാല്‍ പണമിടപാട് വലിയ തോതില്‍ നടക്കുന്ന സാഹചര്യത്തില്‍ ഒന്നിനെയും ബാധിക്കാതെ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ബാങ്കും ക്രമീകരണങ്ങള്‍ സജ്ജമാക്കിട്ടുണ്ടെന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം.

Related posts

Leave a Comment