കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയർന്നു കേൾക്കുന്ന പേരാണ് # me too. തൊഴിലിടങ്ങളിൽ സംഭവിക്കുന്ന മാരകമായ പീഡനങ്ങൾ പുറത്തു പറയാൻ സാധിക്കാത്ത അടക്കിവച്ചിരിക്കുന്ന പ്രയാസങ്ങൾ പറയാൻ ഒരവസരം ലഭിച്ചപ്പോൾ അവർ പുറത്തു പറയുന്നതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നത്. ഏത് മേഖല എന്നല്ല അവിടെ സുരക്ഷിതരായി ഇരിക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഇത്രെയും നാൾ എന്തുകൊണ്ട് ഇത് പറഞ്ഞില്ല എന്ന ചോദ്യത്തിന് ഇത്രെയും നാൾ അത് പറയാൻ അവസരം ലഭിച്ചില്ല എന്നതാണ് സത്യം എന്ന് മനസിലാക്കണം. പുറത്തു പറഞ്ഞവരുടെ സ്വഭാവ വൈകൃതങ്ങൾ വിളിവഹ് പറയാൻ ശ്രമിക്കുന്നതിനിടെ മുൻപ് സമൂഹത്തിൽ മാന്യതയുടെ മൂടി അണിഞ്ഞവരുടെ ചിത്രം അഴിഞ്ഞു വീണതല്ലേ മനസിലാക്കേണ്ടത്. ഇതൊരമൊരു പ്രവർത്തി ചെയുമ്പോൾ ഇനി ഏതൊരാളും ഒരു നിമിഷം ഭയക്കണം. അടക്കി പിടിച്ച വേദനയുടെ പുറം തള്ളലിനെ ഒരിക്കലും ആക്ഷേപഹാസ്യമാക്കി മാറ്റരുത്. എന്തും അനുഭവിച്ചാൽ മാത്രമേ പ്രതികരിക്കൂ എന്ന…