Actor Ashutosh Bhakre| നടന്‍ അശുതോഷ് ഭക്രെ തൂങ്ങി മരിച്ച നിലയില്‍

മുംബൈ: മറാത്തി നടന്‍ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മറാത്ത് വാഡ ഗണേഷ് നഗര്‍ പ്രദേശത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു അന്ത്യം. 32 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാന്‍ മുറിയില്‍ പോയതായിരുന്നു. മാതാപിതാക്കളാണ് മരിച്ച നിലയില്‍ അശുതോഷിനെ കണ്ടെത്തിയത്. മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ.

ഭകര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മരണകാരണത്തെ കുറിച്ച്‌ വ്യക്തതയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറച്ച്‌ കാലങ്ങളായി അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങള്‍ പറയുന്നത്.ഒരാള്‍ എന്തുകൊണ്ടാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നതെന്ന് വിവരിക്കുന്ന ഒരു വീഡിയോ അടുത്തിടെ അശുതോഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അസ്വാഭാവിക മരണത്തിന് ശിവാജി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കോവിഡ് കാലത്ത് സിനിമാ ഷൂട്ടിങ്ങുകള്‍ അടക്കം നിര്‍ത്തിവെച്ചത് സാമ്ബത്തിക ബുദ്ധിമുട്ടിന് ഇടയാക്കിയോ എന്ന കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment