ബമാകോ, മാലി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ യുവതിക്ക് ഒറ്റപ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഒറ്റ പ്രസവത്തില്‍ ഒമ്ബതുകുഞ്ഞുങ്ങള് ജനിക്കുന്നത്.
25കാരിയായ ഹലീമ സിസെയാണ് ഇപ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ഗര്‍ഭിണിയായിരിക്കേ ഹലീമയുടെ വയറ്റില്‍ ഏഴുകുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അള്‍ട്രസൗണ്ട് സ്കാനിങ് പരിശോധനയില്‍ ഏഴുകുഞ്ഞുങ്ങളാണെന്ന് ഡോക്ടര്‍മാര്‍ കരുതിയത്. ഏഴു കുഞ്ഞുങ്ങള്‍ തന്നെ അപൂര്‍വമായതിനാല്‍ യുവതിയെ ആരോഗ്യ സംവിധാനങ്ങളുള്ള മൊറോേക്കായിലെത്തിച്ച് പ്രത്യേക പരിചരണം നല്‍കുകയായിരുന്നു.
മൊറോക്കോയില്‍വെച്ച് സിസേറിയനിലൂടെ ഒമ്ബതുകുഞ്ഞുങ്ങളെ പുറത്തെടുത്തതോടെ ഡോക്ടര്‍മാര്‍ ഞെട്ടി. അഞ്ചു പെണ്കുഞ്ഞുങ്ങളും നാലു ആണ്‍കുട്ടികളുമാണ് ഹലീമക്ക് ജനിച്ചത്. കുഞ്ഞുങ്ങളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് ശേഷം മാത്രമേ യുവതിയെയും കുഞ്ഞുങ്ങളെയും സ്വദേശത്ത് എത്തിക്കൂവെന്നും മന്ത്രി പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താ ഏജന്‍സികളോ അന്താരാഷ്ട്ര മാധ്യമങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
എഴുപത്തൊന്നുകാരി ജന്മം നല്കിയ കുഞ്ഞ് 45ാം ദിനം പാല് തൊണ്ടയില്‍ കുടുങ്ങി മരിച്ചു