ആലപ്പുഴ: എസി റോഡ് പുനര്‍നിര്‍മാണം സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ പരിഹരിക്കുന്നതിനായി അഞ്ചിന ആവശ്യങ്ങളുമായി കുട്ടനാട് സംയുക്തസമിതി. കേന്ദ്രീകൃതവും ഫലപ്രദവുമായ പ്രളയ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുക, പുനര്‍നിര്‍മാണം നിയന്ത്രിക്കുന്നതിനു മാസ്റ്റര്‍പ്ലാന്‍, എസി റോഡ് ദേശീയപാതയാക്കുക, നാലുവരി പാതയാക്കുക, 670 കോടിയുടെ പദ്ധതി പുനര്രൂപകല്പന നടത്തി എലിവേറ്റഡ് പാതയുടെ ഒന്നാംഘട്ടമായി മാറ്റുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇവര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രളയനിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനൊപ്പം കടലിലേക്ക് പ്രളയജലം പന്പിംഗ് നടത്താന്‍ ക്രമീകരണമൊരുക്കുക, നിര്‍മാണ ചെലവിന്റെ നല്ല പങ്ക് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വച്ചു.
670 കോടിയുടെ പദ്ധതി കൊണ്ടുവന്ന മന്ത്രിമാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ സംയുക്തസമിതി ഭാരവാഹികള്‍ നിലവില്‍ ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതികള്‍ ആനമണ്ടത്തരമാണെന്നും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കുട്ടനാടിനെ നേരില്‍ കണ്ടിട്ടില്ലാത്ത റഷ്യന്‍ കമ്ബനിയാണ് രൂപകല്പന തയാറാക്കിയിരിക്കുന്നത്.
പ്രളയം വന്നാല്‍ ഒറ്റപ്പെട്ട് നില്ക്കുന്ന സെമി എലിവേറ്റഡ് ഹൈവേകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ല. 24 കിലോമീറ്റര്‍ റോഡിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി 670 കോടി ചെലവാക്കുന്നതിനു പകരം ഇന്ത്യയിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ, ആലപ്പുഴ -ചങ്ങനാശേരി പാതയില്‍ കൊണ്ടുവരുന്നതടക്കം പദ്ധതിയില്‍ പുനര്‍ചിന്തനം ആവശ്യമാണെന്ന് സംയുക്തസമിതി ഭാരവാഹികള്‍ പറഞ്ഞു.
കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല; നിര്‍ദേശങ്ങള്‍ പുതുക്കി ഐസിഎംആര്‍
നിലവിലെ പദ്ധതി പ്രകാരം 670 കോടി മുടക്കിയാല്‍ വെള്ളത്തില്‍ വരച്ച വരപോലെയാകും. പദ്ധതിയില്‍ പുനര്‍ചിന്തനം നടത്തണമെന്ന നിവേദനം പുതിയ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും സംയുക്തസമിതി ഭാരവാഹികളായ ബില്‍ഡേഴ്സ് അസോസിയേഷന് ഇന്ത്യ ചെയര്മാന് നജീബ് മണ്ണേല്‍, കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണന്പള്ളി, എം. ജയചന്ദ്രന്, രാജന് ജേക്കബ് തുടങ്ങിയവര്‍ വ്യക്തമാക്കി.