സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത് 248 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു. ഈ മാസം പകുതിയോടെ രോഗവ്യാപനം തീവ്രമാകുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിന് ഒപ്പം മരണനിരക്കിലും വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 248 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കേരളത്തില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി പ്രതിദിന മരണ സംഖ്യ 50 കടന്നത്. ചൊവ്വാഴ്ച മാത്രം 57 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മരണനിരക്ക് 40ന് മുകളിലായിരുന്നു. ഒരു ഘട്ടത്തില്‍ 49 വരെ എത്തിയെങ്കിലും മരണ സംഖ്യ 57ലേയ്ക്ക് ഉയര്‍ന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചരുടെ എണ്ണം 5,500 കടന്നു. 5,507 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. ഇതിനിടെ എട്ട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലെത്തിലെത്തിയതും രോഗവ്യാപനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി; ഇന്ന് വിതരണം തുടങ്ങും

Related posts

Leave a Comment