വിഷ്ണുനാഥിനെ കുണ്ടറയിലെത്തിച്ചത് വ്യക്തമായ പ്ലാനോടെ, മന്ത്രിയെ വീഴ്ത്താനുള്ള ശ്രമം നേരത്തേ തുടങ്ങി, പിന്നില്‍ എന്‍ എസ് എസ് ? മറിഞ്ഞത് ബി ജെ പി വോട്ടുകള്‍

കൊല്ലം: സംസ്ഥാനത്തെ എല്‍.ഡി.എഫ് തരംഗത്തിലും കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയെ വീഴ്ത്തിയത് ബി.ജെ.പി വോട്ടിലെ ചോര്‍ച്ചയെന്ന് നിഗമനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 20,257 വോട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കളത്തിലിറങ്ങിയ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിക്ക് 6,097 വോട്ടുകളെ ലഭിച്ചുള്ളു. ബി.ജെ.പി വോട്ട് ചോര്‍ന്ന് പി.സി. വിഷ്ണുനാഥിന് ലഭിച്ചതാണ് മേഴ്സിക്കുട്ടിഅമ്മയ്ക്ക് അടിതെറ്റാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്‍.എസ്.എസും പി.സി. വിഷ്ണുനാഥിന് വേണ്ടി പരസ്യമായിരംഗത്തിറങ്ങിയിരുന്നു.

കുണ്ടറ ബി.ഡി.ജെ.എസിന് നല്‍കിയതിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പ്രചാരണത്തില്‍ നിന്ന് പിന്‍വാങ്ങിയ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വം ഇടപെട്ട ശേഷമാണ് പുറമേ സജീവമായത്. പക്ഷെ വോട്ട് പെട്ടിയിലാക്കാന്‍ ആത്മാര്‍ത്ഥ ശ്രമം ഉണ്ടായില്ല, അതല്ലെങ്കില്‍ വോട്ട് മറിച്ചുവെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്ക് മുപ്പതിനായിരത്തില്‍ അധികം വോട്ട് ലഭിച്ചിരുന്നു. കുണ്ടറ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇളമ്ബള്ളൂര്‍, പെരിനാട് പഞ്ചായത്തുകളിലെ പ്രധാന പ്രതിപക്ഷം എന്‍.ഡി.എയാണ്. കൊറ്റങ്കര പഞ്ചായത്തിലും യു.ഡി.എഫിനേക്കാള്‍ മുന്നിലാണ്. തൃക്കോവില്‍വട്ടത്ത് ഇത്തവണ കൂടുതല്‍ സീറ്റ് നേടിയിരുന്നു. പക്ഷെ ഈ മേഖലയിലെങ്ങും എന്‍.ഡി.എ ഇപ്പോള്‍ തല ഉയര്‍ത്തിയില്ല.

വീഴ്ത്താനുള്ള ശ്രമം നേരത്തേ തുടങ്ങി

പി.സി. വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മുമ്ബ് തന്നെ എന്‍.എസ്.എസ് ജെ. മേഴ്സിക്കുട്ടിഅമ്മയെ പരാജയപ്പെടുത്താനുള്ള ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പലയിടങ്ങളിലും ഈ ലക്ഷ്യത്തോടെ വിളിച്ച കരയോഗം യോഗങ്ങള്‍ തര്‍ക്കത്തിലാണ് പിരിഞ്ഞത്. പക്ഷെ എന്‍.എസ്.എസിന് കൂടുതല്‍ വോട്ട് ചോര്‍ത്താനായോ എന്നതില്‍ വ്യക്തയില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ എല്‍.ഡി.എഫിന് ഏകദേശം 69,000 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 79,047 വോട്ടും. ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ രണ്ടായിരത്തിലേറെ വോട്ട് വര്‍ദ്ധിച്ചു. പക്ഷേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരത്തിലേറെ വോട്ട് കുറഞ്ഞു.

 

ഇന്ത്യയില്‍ 3.57 ലക്ഷം പ്രതിദിന കൊവിഡ് കേസുകള്‍; 3,449 മരണം

Related posts

Leave a Comment