ന്യൂഡല്‍ഹി: കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും. ഇന്ത്യയ്ക്ക് അടിയന്തിര സഹായവുമായി കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാനം എത്തി. ജീവന്‍രക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ ഘട്ട സഹായമാണ് ഇന്ന് പുലര്‍ച്ചെ രാജ്യത്തെത്തിയത്.
ഓക്സിജന്‍ നിറച്ച 282 സിലിണ്ടറുകള്‍, 60 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയാണ് പ്രധാനമായും കുവൈത്ത് ഇന്ത്യയ്ക്ക് നല്‍കിയത്. മരുന്നുകളും ആരോഗ്യരക്ഷാ അനുബന്ധ ഉപകരണങ്ങളും കുവൈത്ത് ഇന്ത്യയ്ക്കായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വിവിധ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവുമായെത്തുന്നത്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രി ആരാണ്? “ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ” ചിരി പടര്‍ത്തി പിണറായി വിജയന്റെ മറുപടി
ആദ്യഘട്ട കോവിഡ് വ്യാപന സമയത്ത് പ്രധാന നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നുകളും പിപിഇ കിറ്റുകളും എത്തിച്ചിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് സഹായം എത്തിക്കുന്നത്.