ഐസിസി ടി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. തിങ്കളാഴ്ച ഐസിസി പുത്തുവിട്ട ഏറ്റവും പുതിയ വാര്‍ഷിക റാങ്കിങിലാണ് ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിനെക്കാള്‍ അഞ്ച് പോയിന്റ് മാത്രം പിന്നിലാണ് ഇന്ത്യ. 277 പോയിന്റാണ് ഇംഗ്ലണ്ടിന്. ഈ കാലയളവില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന് എതിരെ ഒരു പരമ്ബര 1-1 സമനില പിടിക്കുകയും, ഓസ്‌ട്രേലിയയെ 2-1നും ദക്ഷിണാഫ്രിക്കയെ 3-0ത്തിന് പരാജയപ്പെടുത്തുകയും ഇന്ത്യയോട് 2-3 ന് തോല്‍ക്കുകയും ചെയ്തിരുന്നു.
ന്യൂസിലാന്‍ഡാണ് ടി20 യില്‍ മൂന്നാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് നിന്നാണ് ന്യൂസിലാന്‍ഡ് പുതിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് എതിരെ നേടിയ പാരമ്ബരകളാണ് ന്യൂസിലാന്‍ഡിനെ അഞ്ചില്‍ നിന്ന് മുന്നിലേക്ക് എത്തിച്ചത്. എന്നാല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.
പുതിയ റാങ്കിങ്ങില്‍ ശ്രീലങ്കയും ബംഗ്ലദേശും സ്ഥാനം മെച്ചപ്പെടുത്തി. ഓരോ സ്ഥാനം മെച്ചപ്പെടുത്തി ഇരുവരും യഥാക്രമേണ എട്ടാമതും ഒമ്ബതാമതും എത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പത്താം സ്ഥാനത്തേക്ക് തഴയപ്പെട്ടു.
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡും രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വര്‍ഷം നേടിയ 3-0ത്തിന്റെ പരമ്ബര ജയമാണ് ന്യൂസിലാന്‍ഡിന്റെ സ്ഥാനം മെച്ചപ്പെടുത്തിയത്. 121 പോയിന്റാണ് ന്യൂസിലന്‍ഡിന് ഉള്ളത്. 118 പോയിന്റുമായി ഓസ്‌ട്രേലിയ രണ്ടാമതും, 115 വീതം പോയിന്റുകളുമായി ഇന്ത്യയും ഇംഗ്ലണ്ടും മൂന്നാമതുമാണ്. ഇന്ത്യ, ഓസ്ട്രേലിയ, അയര്‍ലണ്ട് എന്നിവര്‍ക്ക് എതിരെ വഴങ്ങിയ തോല്‍വികളാണ് ഇംഗ്ലണ്ടിന്റെ റാങ്കിങ്ങിനെ ബാധിച്ചത്.
റാങ്കിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസിനെ കടന്ന് ശ്രീലങ്ക ഒമ്ബതാം സ്ഥാനത്ത് എത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ റാങ്കിങ്ങില്‍ രണ്ട് ഫോര്‍മാറ്റുകളിലും മാറ്റം വന്നിട്ടില്ല. ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ പത്താമതും ടി20യില്‍ ഏഴാമതുമാണ്. പാക്കിസ്ഥാന്‍ ഏകദിനത്തില്‍ ആറാമതും ടി20യില്‍ നാലാമതുമാണ്. അതേസമയം ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ അഞ്ചാം സ്ഥാനത്തും ടി20യില്‍ ആറാം സ്ഥാനത്തുമാണ്.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ – സിംബാവെ ടെസ്റ്റ് ടെസ്റ്റ് പരമ്ബരക്ക് ശേഷം ടെസ്റ്റിലെ വാര്‍ഷിക റാങ്കിങ് ഐസിസി പുറത്തുവിടും