മാനന്തവാടി: ജനകീയതയും വികസന നേട്ടങ്ങളും കൈമുതലാക്കി മുന്‍ മന്ത്രിയായ എതിരാളിയെ രണ്ടാം അങ്കത്തിലും പരാജയപ്പെടുത്തിയതോടെ ഒ.ആര്. കേളു ജില്ലയില്‍ എല്‍.ഡി.എഫിെന്റ അഭിമാനമായി. കല്പറ്റ കൈവിടുകയും സുല്‍ത്താന്‍ ബത്തേരിയില്‍ പരാജയം ആവര്‍ത്തിക്കുകയും ചെയ്ത ഇടതുമുന്നണിക്ക് വയനാട്ടിലെ ഏക എം.എല്‍.എയായി മാറി ആശ്വാസം പകരാന്‍ സിറ്റിങ് എം.എല്‍.എക്കായി.
കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയെ യു.ഡി.എഫ് മത്സരിപ്പിച്ചതോടെ അങ്കം മുറുകിയിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി മുകുന്ദന് പള്ളിയറയും ബബിത ശ്രീനു (എസ്.ഡി.പി.ഐ), വിജയ ചേലൂര്‍ (ബഹുജന്‍ സമാജ് പാര്‍ട്ടി) എന്നിവരും മത്സര രംഗത്തെത്തിയതോടെ ഫലം പ്രവചനാതീതമാക്കിയെങ്കിലും മണ്ഡലത്തിലെ വികസന നേട്ടങ്ങളും സംസ്ഥാന സര്‍ക്കാറിെന്റ പദ്ധതികളുമെല്ലാം ഉയര്‍ത്തിയുള്ള ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണം വന്‍ ഭൂരിപക്ഷത്തിലേക്ക് ഒ.ആര്. കേളുവിനെ നയിക്കുകയായിരുന്നു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന ആരോപണങ്ങളെ വളരെ പക്വതയോെട കൈകാര്യം ചെയ്യാന്‍ എം.എല്‍.എക്കായതും എതിരാളികളുടെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചു.
രാഹുല്‍ ഗാന്ധി എം.പി മണ്ഡലത്തില്‍ രണ്ട് തവണ ശക്തമായ പ്രചാരണം നടത്തിയെങ്കിലും അത് വോട്ടില്‍ പ്രതിഫലിക്കാതിരുന്നതും എല്‍.ഡി.എഫിെന്റ വിജയത്തിളക്കം വര്‍ധിപ്പിക്കുന്നു. രാഹുല്‍ പ്രചാരണത്തിനെത്തിയ വെള്ളമുണ്ടയില്‍ യു.ഡി.എഫ് മൂവായിരം വോട്ടിെന്റ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും 297 വോട്ടിെന്റ മേല്‍കൈയാണ് ലഭിച്ചത്.
യു.ഡി.എഫ് ശക്തികേന്ദ്രമായ മാനന്തവാടിയില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വന്‍ അടിയൊഴുക്ക് നടന്നതായും വോട്ടുനില സൂചിപ്പിക്കുന്നു. മുന്നണി 2000ത്തോളം ഭൂരിപക്ഷം പ്രതീക്ഷിച്ച തവിഞ്ഞാലില്‍ 311 വോട്ടാണ് ലഭിച്ചത്. എടവകയില്‍ 1000 വോട്ടിെന്റ ഭൂരിപക്ഷം പ്രതീക്ഷിച്ച സ്ഥാനത്ത് എല്‍.ഡി.എഫ് 1242 ലീഡ് നേടി ഞെട്ടിച്ചു. വെള്ളമുണ്ടയിലും പനമരത്തും മൂവായിരം വോട്ടിെന്റ ഭൂരിപക്ഷം കണക്കാക്കിയിരുന്നുവെങ്കിലും യഥാക്രമം 297ഉം 1179ഉം ലീഡ് മാത്രമാണ് നേടാനായത്. ആയിരം വോട്ടിെന്റ ലീഡ് മാനന്തവാടിയില്‍ പ്രതീക്ഷിച്ച എല്‍.ഡി.എഫിനെ ഞെട്ടിച്ച് 3199 വോട്ട് ഭൂരിപക്ഷം ലഭിച്ചു.
തിരുനെല്ലിയില്‍ 4891ഉം തൊണ്ടര്‍നാട് 881ഉം വോട്ട് ഭൂരിപക്ഷം എല്‍.ഡി.എഫ് നേടി. കേളുവിെന്റ വ്യക്തിപ്രഭാവവും വികസനം പ്രചാരണായുധമാക്കിയതും ഇടതിന് തുണയായി. ക്രിസ്ത്യന്‍-മുസ്ലിം മേഖലകളിലും കേളുവിന് വ്യക്തമായ പിന്തുണ ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ചയും എല്‍.ഡി.എഫിന് ഗുണം ചെയ്തതായാണ് വിലയിരുത്തല്‍. ആദിവാസി, തോട്ടം മേഖലകളും കേളുവിനെ തുണച്ചു.
പൊതുവെ, യു.ഡി.എഫ് മണ്ഡലമായ മാനന്തവാടിയില്‍ രണ്ട് തവണ മാത്രമാണ് മുമ്ബ് എല്‍.ഡി.എഫിന് വിജയിക്കാനായത്. 2006ല്‍ കെ.സി. കുഞ്ഞിരാമന് 15,115 വോട്ടിന് വിജയിച്ചു. 2011ല്‍ യു.ഡി.എഫിലെ പി.കെ. ജയലക്ഷ്മിയോട് 12,734 വോട്ടിന് തോറ്റു. 2016ല്‍ ജയലക്ഷ്മിയെ 1,307 വോട്ടിനാണ് കേളു പരാജയപ്പെടുത്തിയത്. ഇപ്പോള്‍ 9282 വോട്ടിെന്റ ഭൂരിപക്ഷത്തില്‍ രണ്ടാമൂഴം. 2019െല ലോക്സഭ തെരഞ്ഞെടുപ്പിലെ രാഹുല്‍ തരംഗത്തില്‍ യു.ഡി.എഫ് 93237 വോട്ടും എല്‍.ഡി.എഫും എന്‍.ഡി.എയും യഥാക്രമം 38606, 13916 വോട്ടുമാണ് നേടിയത്. എന്നാല്‍, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 68489 വോട്ട് നേടി മുന്നിലെത്തി. യു.ഡി.എഫ് 64,733ഉം എന്‍.ഡി.എ 18,960ഉം വോട്ടാണ് കരസ്ഥമാക്കിയത്.
ഒ.ആര്. കേളു ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) സംസ്ഥാന പ്രസിഡന്റും സി.പി.എം വയനാട് ജില്ല കമ്മിറ്റിയംഗവുമാണ്. 10 വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ചുവര്‍ഷം മെംബറുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും സേവനമനുഷ്ഠിച്ചു. ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം. 30 വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവം. കാട്ടിക്കുളം ഓലഞ്ചേരി രാമെന്റയും പരേതയായ അമ്മുവിെന്റയും മകനാണ്. ഭാര്യ: പി.കെ. ശാന്ത. മക്കള്‍: മിഥുന, ഭാവന.