കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മന്ത്രിമാരില്‍ പരാജയപ്പെട്ടത് മേഴ്സിക്കുട്ടിയമ്മ മാത്രം. ഇടതുതരംഗവും മന്ത്രി മേഴ്സിക്കുട്ടിയമ്മയെ തുണച്ചില്ല.
കുണ്ടറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷ്ണുനാഥിനോട് 6000-ത്തില്‍പ്പരം വോട്ടിനാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാജയം. മത്സരിച്ച മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്.
മന്ത്രിമാരില്‍ കെകെ ശൈലജയക്കാണ് ഏറ്റവും വലിയ ഭൂരിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയനും റെക്കോര്‍ഡ് ഭൂരിപക്ഷം നേടി. മന്ത്രി കെടി ജലീലും അവസാനനിമിഷം വരെ പിന്നിലായിരുന്നെങ്കിലും വിജയം ജലീലിനൊപ്പം നിന്നു.