വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്‌സംഗം ചെയ്തു; എതിര്‍ക്കാന്‍ ശ്രമിച്ച അംഗപരിമിതനായ സഹോദരനെ മര്‍ദിച്ചവശനാക്കി; സ്വര്‍ണവും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍

കുറവിലങ്ങാട്: വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര് അറസ്റ്റില്‍. കുറവിലങ്ങാട് നമ്ബൂശേരി കോളനിയില്‍ പരുന്ത് റോയ് എന്ന ജനാര്‍ദനന്‍ (45), അതിരമ്ബുഴ ഇടത്തൊട്ടിയില്‍ ബാബു ( 52) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്.കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ച് വയസുള്ള വയോധികയാണ് അക്രമത്തിന് ഇരയായത്.വയോധികയും, ഇവരുടെ അംഗപരിമിതനായ സഹോദരനും മാത്രമാണ് സംഭവ സമയത്ത്വീട്ടില്‍ ഉണ്ടായിരുന്നത് ഉണ്ടായിരുന്നത്. ഇവിടെ എത്തിയ പ്രതി വയോധികയെ പീഡിപ്പിച്ച ശേഷം ഇവരുടെ കാതില്‍ കിടന്ന സ്വര്‍ണം കവരുകയായിരുന്നു.അംഗപരിമിതനായ സഹോദരന്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ റോയ് മര്‍ദിച്ച്‌ അവശനാക്കി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും തല്ലി തകര്‍ത്തു.വയോധിക കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി, സ്വര്‍ണം വില്‍ക്കുന്നതിനായി ബാബുവിനെ ഏല്‍പ്പിച്ചതായി കണ്ടെത്തി. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് റോയി.

Related posts

Leave a Comment