പുതുപ്പള്ളി : നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തുവരാനിരിക്കേ ശബരിമല ശാസ്താവിന്റെ ചിത്രം എഫ്ബിയില്‍ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് ശബരിമല വിശ്വാസ സംരക്ഷണമെന്ന വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു.
ഉമ്മന്‍ചാണ്ടിയാണ് ആദ്യം ശബരിമല വിഷയം പ്രതിപാദിച്ചത്. അത് മറ്റ്്് സ്ഥാനാര്‍ത്ഥികളും ഏറ്റെടുത്തു. അതിനു പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ശാസ്താവിന്റേതാക്കി മാറ്റിയത്. ചാണ്ടി ഉമ്മന്റെ കവര്‍ഫോട്ടോയും ശബരിമലയാണ്.
അതേസമയം തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും അടുത്തപ്പോള്‍ വിശ്വാസ സംരക്ഷണത്തെ കൂട്ടുപിടിച്ചെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ ചാണ്ടി ഉമ്മനെതിരെ പരിഹാസവും ഉയരുന്നുണ്ട്.
ആദ്യം മുസ്ലിങ്ങളെ സുഖിപ്പിച്ചു, ഇപ്പോള്‍ ഹിന്ദുക്കളെ, ഇനി ക്രിസ്ത്യാനികളെ ആകും. ചിലര്‍ ഉണ്ട് പരീക്ഷയുടെ റിസല്‍ട്ട് വരുമ്ബോള്‍ മാത്രം ദൈവത്തെ വിളിക്കുന്നവര്‍ അതാണ് ഇത്. എന്നിങ്ങനെയാണ് പരിഹാസങ്ങള്‍.